Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്യുബെക് സിറ്റി മോസ്‌കിന് സമീപം ഭീകാരക്രമണം; വെടിവയ്‌പ്പിൽ മരണമടഞ്ഞത് ആറ് പേർ; എട്ട് പേർ പരുക്കേറ്റ് ചികിത്സയിൽ; വെടിവയ്‌പ്പ് ഉണ്ടായത് നിരവധി പേർ സന്ധ്യാ പ്രാർത്ഥനയ്ക്കായി എത്തിയപ്പോൾ;രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

ക്യുബെക് സിറ്റി മോസ്‌കിന് സമീപം ഭീകാരക്രമണം; വെടിവയ്‌പ്പിൽ മരണമടഞ്ഞത് ആറ് പേർ; എട്ട് പേർ പരുക്കേറ്റ് ചികിത്സയിൽ; വെടിവയ്‌പ്പ് ഉണ്ടായത് നിരവധി പേർ സന്ധ്യാ പ്രാർത്ഥനയ്ക്കായി എത്തിയപ്പോൾ;രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

ക്യുബെക് സിറ്റി മോസ്‌കിന് സമീപം ഉണ്ടായ ഭീകാരക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു.
 എട്ട് പേർ പരുക്കേറ്റ് ചികിത്സയിലും. ഇന്നലെ വൈകുന്നേരം ആണ് ക്യുബെക് ഇസ്ലാമിക് കൾച്ചറൽ സെന്ററിന് സമീപം വെടിവെയ്‌പ്പുണ്ടായത്.

നിരവധി പേർ പ്രാർത്ഥനയ്ക്കായി പള്ളിയിൽ എത്തിയ സമയത്തായിരുന്നു സംഭവം. വൈകുന്നേരം കനേഡിയൻ സമയം രാത്രി എട്ട് മണിയോടെയാണ് വെടിവയ്‌പ്പ് ഉണ്ടായത്. 40 ഓളം പേർ ഈ സമയം പള്ളിക്കുള്ളിൽ പ്രാർത്ഥനയ്ക്കായി എത്തിയിരുന്നു.

സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തി്ട്ടുണ്ട്. കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരുകയാണ്. അന്വേഷണത്തിന് പിന്നിൽ ഭീകരാണെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിലെടുത്തവരെ പറ്റി പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.സംഭവം നടന്ന പ്രദേശത്ത് പൊലീസ് നീരിക്ഷണം കർശനമാക്കിയിട്ടുണ്ട്.

അമേരിക്കയിൽ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് പുറത്തുവന്നതോടെ അഭയാർത്ഥികളെ സ്വാഗതം ചെയ്തുകൊണ്ട് കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡിയു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കാനഡയിൽ ആക്രമണമുണ്ടായിട്ടുള്ളത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP