Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൻസൂറിന്റെ ചോര ഉണങ്ങും മുമ്പ് തട്ടിയെടുത്ത പണമുപയോഗിച്ചു അബ്ദുൾ സലാം ബ്രെയിസ്‌ലെറ്റും മാലയും വാങ്ങിയണിഞ്ഞു; കൊലപാതകവിവരം പുറത്തറിയാതിരിക്കാൻ പൂജ ചെയ്യാൻ 32,000 രൂപ വ്യാജസ്വാമിക്കു നൽകി; കുറെ പണം ദർഗയിലെ നേർച്ചപ്പെട്ടിയിലിട്ടു; ഓംനിയിൽ മൻസൂറിന്റെ തലയ്ക്കടിച്ചപ്പോൾ വീണുകിട്ടിയ പണം ചെലവഴിച്ചതിങ്ങനെ

മൻസൂറിന്റെ ചോര ഉണങ്ങും മുമ്പ് തട്ടിയെടുത്ത പണമുപയോഗിച്ചു അബ്ദുൾ സലാം ബ്രെയിസ്‌ലെറ്റും മാലയും വാങ്ങിയണിഞ്ഞു; കൊലപാതകവിവരം പുറത്തറിയാതിരിക്കാൻ പൂജ ചെയ്യാൻ 32,000 രൂപ വ്യാജസ്വാമിക്കു നൽകി; കുറെ പണം ദർഗയിലെ നേർച്ചപ്പെട്ടിയിലിട്ടു; ഓംനിയിൽ മൻസൂറിന്റെ തലയ്ക്കടിച്ചപ്പോൾ വീണുകിട്ടിയ പണം ചെലവഴിച്ചതിങ്ങനെ

രഞ്ജിത് ബാബു

കാസർഗോഡ്: കൊല നടത്തി ചോര ഉണങ്ങും മുമ്പ് ബ്രെയിസ്ലെറ്റും മാലയുമണിഞ്ഞ് കൊലപാതകി വിലസി. സ്വർണ്ണ ഇടപാടുകാരൻ തളങ്കരയിലെ മൻസൂർ അലിയുടെ ഘാതകരിൽ ഒരാളായ കർണ്ണാടക ബഡ്വാൾ സ്വദേശി അബ്ദുൾ സലാം ആർഭാടത്തിനു വേണ്ടിയാണ് കവർന്ന പണത്തിന്റെ പകുതിയോളം ഉപയോഗിച്ചത്. ക്രൂരകൃത്യം നിർവ്വഹിച്ചിട്ടും മനസിളകാതെ ഉപ്പളയിലെ ജൂവലറിയിൽ നിന്ന് ബ്രെയിസ്ലെറ്റും മാലയും വാങ്ങിയത് 60,000 രൂപക്ക്. കൂട്ടു പ്രതിയായ തമിഴ്‌നാട് സ്വദേശി അഷ്റഫും അബ്ദുൾ സലാമും കവർച്ച പണം വീതം വച്ച് പിരിഞ്ഞ ശേഷമാണ് അബ്ദുൾ സലാം പുത്തൻ സ്വർണം വാങ്ങിയത്.

മൻസൂർ അലിയെ ഓംനി വാനിലിരുന്നു മുളകു പൊടി വിതറി ലിഫ്റ്റ് പ്ലേറ്റ് കൊണ്ട് രണ്ടാമതും അടിച്ചതോടെ അയാളുടെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും 2,000 രൂപ അടങ്ങിയ നൂറ് നോട്ടുകൾ വാനിൽ വീണു. ഉടൻ തന്നെ അത് അബദുൾ സലാം കൈക്കലാക്കുകയും ചെയ്തു. രണ്ടാമത്തെ ചെറിയ കെട്ട് നോട്ട് വീണപ്പോൾ അത് അഷ്റഫും എടുത്തു. രണ്ടു പേർക്കും പണം ലഭിച്ചതോടെ പിന്നെ മൻസൂറിന്റെ ശരീരം തപ്പി നോക്കിയില്ല. ലഭിച്ച നോട്ടുകളിൽ അഷ്റഫിന് എണ്ണം കുറഞ്ഞതിനാൽ അയാൾ അബ്ദുൾ സലാമിനോട് വീണ്ടും നോട്ടുകൾ ആവശ്യപ്പെട്ടു. അങ്ങനെ ഇരുവരും തുല്യസംഖ്യ വീതിച്ചെടുത്തെന്നാണ് അബ്ദുൾ സലാം പൊലീസിന് നൽകിയ വിവരം. എന്നാൽ വാനിന്റെ പിറകിലെ സീറ്റിൽ നിന്നും അഷ്റഫ് ലിഫ്റ്റ് പ്ലേറ്റ് കൊണ്ട് മൻസൂറിനെ അടിച്ചപ്പോൾ വേറേയും പണം ഉണ്ടായിരുന്നോയെന്നും സംശയമുണ്ട്. അത് സലാമറിയാതെ അഷ്റഫ് കൈക്കലാക്കിയിരിക്കാം.

കൊലപാതക വിവരം പുറത്തറിയാതിരിക്കാൻ ദേവപ്രീതിക്കു വേണ്ടി 32,000 രൂപ പൂജ നൽകാൻ ഒരു സ്വാമിക്ക് നൽകിയിരുന്നു. എന്നാൽ ഇത്രയും തുക കൈപ്പറ്റിയ സ്വാമി ആരാണെന്ന് അബ്ദുൾ സലാമിന്റെ മൊഴി പ്രകാരം ഇതുവരേയും പൊലീസിന് വിവരം ലഭിച്ചിട്ടില്ല. ഉപ്പളയിൽ വച്ചിട്ടാണ് തുക കൈമാറിയതെന്നാണ് അബ്ദുൾ സലാം പറയുന്നത്. ഈ തുക കൈപ്പറ്റിയത് വ്യാജസ്വാമിയാകാനും വഴിയുണ്ട്. നാട്ടുകാർക്കും ഇങ്ങനെ ഒരു സ്വാമിയെക്കുറിച്ച് അറിവില്ല. ശേഷിച്ച തുകയിൽ ഒരു ഭാഗം ദർഗയിൽ നേർച്ചപ്പെട്ടിയിൽ നിക്ഷേപിച്ചതായും അബ്ദുൾ സലാം പറയുന്നുണ്ട്. ഈ തുക എത്രയാണെന്ന് അയാൾക്കും നിശ്ചയമില്ല. എല്ലാം പാതകം നടത്തിയ വിവരം പുറത്തറിയാതിരിക്കാൻ വേണ്ടിയായിരുന്നു വെന്ന് അബ്ദുൾ സലാം പൊലീസിനോട് പറഞ്ഞു.

മൻസൂർ അലി കൊലക്കേസിലെ പ്രധാന പ്രതി അഷ്റഫിനായി മഞ്ചേശ്വരം പൊലീസ് തമിഴ്‌നാട്ടിലെ തഞ്ചാവൂർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്. അഷ്റഫിന്റെ തഞ്ചാവൂരിലുള്ള ബന്ധുവീടുകളെല്ലാം തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ ഇവർ കണ്ടെത്തിക്കഴിഞ്ഞു. രണ്ടുദിവസത്തിനകം അഷ്റഫ് വലയിലാകുമെന്നാണ് പൊലീസ് കരുതുന്നത്. മൻസൂറിനെ കൊല ചെയ്യാൻ ഉപയോഗിച്ച ആയുധങ്ങളും അയാൾ ധരിച്ചിരുന്ന ചെരിപ്പും ബെള്ളൂർ പുഴയിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കൊലപാതകം നടത്തിയ ഓംനി വാൻ എവിടേയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടാകും എന്ന കണക്കുകൂട്ടലിലാണ് പൊലീസ്. എന്നാൽ നല്ല ഡ്രൈവറായ അഷ്റഫ് ഓംനി വാൻ കേരളത്തിൽ നിന്നും പുറത്തുകടത്തിയിട്ടുണ്ടാകും എന്നും സംശയിക്കുന്നു. കഴിഞ്ഞ ഒന്നര മാസമായി മൻസൂർ അലിയിൽ നിന്നും സ്വർണ്ണ ഇടപാടിന്റെ മറവിൽ പണം തട്ടാൻ പിടിയിലായ അബ്ദുൾ സലാമും പൊലീസിനെ കബളിപ്പിച്ചു മുങ്ങിയ അഷ്റഫും ആസൂത്രണം ചെയ്തു വരികയായിരുന്നു. ജനുവരി 25 നാണ് മൻസൂർ ഇവരുടെ കെണിയിൽ വീണതും കൊല ചെയ്യപ്പെട്ടതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP