Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആകെ മെമ്പർഷിപ്പ് കൂടിയെങ്കിലും ഗുജറാത്തിൽ ഒരു മെമ്പർഷിപ്പ് പോലും ചേർക്കാനായില്ല; ആറു സംസ്ഥാനങ്ങളിലും അംഗസംഖ്യ കുറഞ്ഞു; സംഘടനയെ മെച്ചപ്പെടുത്താൻ ടിവിയിലും സോഷ്യൽ മീഡിയയിലും സജീവമാകണം; മോദിക്കും ആർഎസ്എസിനുമെതിരെ രൂക്ഷ വിമർശമുന്നയിക്കുന്ന ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രവർത്തന റിപ്പോർട്ട് മറുനാടന്

ആകെ മെമ്പർഷിപ്പ് കൂടിയെങ്കിലും ഗുജറാത്തിൽ ഒരു മെമ്പർഷിപ്പ് പോലും ചേർക്കാനായില്ല; ആറു സംസ്ഥാനങ്ങളിലും അംഗസംഖ്യ കുറഞ്ഞു; സംഘടനയെ മെച്ചപ്പെടുത്താൻ ടിവിയിലും സോഷ്യൽ മീഡിയയിലും സജീവമാകണം; മോദിക്കും ആർഎസ്എസിനുമെതിരെ രൂക്ഷ വിമർശമുന്നയിക്കുന്ന ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രവർത്തന റിപ്പോർട്ട് മറുനാടന്

അർജുൻ സി വനജ്

കൊച്ചി: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ട് പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിന് മുമ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു. 79 പേജുകളുള്ള സംഘടന റിപ്പോർട്ടാണ് മറുനാടൻ മലയാളിക്ക് ലഭിച്ചത്. ആകെയുള്ള മെമ്പർഷിപ്പിൽ വർദ്ധനയുണ്ടായെങ്കിലും ആറ് സംസ്ഥാനങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് മെമ്പർഷിപ്പ് കുറഞ്ഞു. 22,000 മെമ്പർഷിപ്പ് ഉണ്ടായിരുന്ന ഗുജറാത്തിൽ ഇത്തവണ ഒരു മെമ്പർഷിപ്പ് പോലും ചേർത്തിട്ടില്ലെന്നും പ്രവർത്തന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന ഡൽഹിയിൽ 17,485 മെമ്പർഷിപ്പ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 5337 മെമ്പർഷിപ്പിന്റെ കുറവുണ്ട്. 8,76,191 മെമ്പർഷിപ്പ് ഉണ്ടായിരുന്ന തമിഴ്‌നാട്ടിൽ അരലക്ഷം മെമ്പർഷിപ്പിന്റെ കുറവുണ്ടായി. ആന്ധ്രാ പ്രദേശ്, ഒഡീഷ, ടി.വൈ.എഫ് എന്നിവിടങ്ങളിലും മെമ്പർഷിപ്പിൽ വലിയ ഇടിവുണ്ടായി. മെമ്പർഷിപ്പിൽ ഇടിവുണ്ടാകുമ്പോഴും യുവാക്കളെ കൂടുതലായി ആകർഷിക്കുന്ന പരിപാടികളൊന്നും റിപ്പോർട്ട് പ്രതിനിധികളുടെ ചർച്ചയ്ക്കായി നിർദ്ദേശിക്കുന്നില്ല. 2014 ലെ അപേക്ഷിച്ച് 2015 ൽ 2,21,725 മെമ്പർഷിപ്പിന്റെ വർദ്ധനവ് മാത്രം ഉണ്ടായതായാണ് റിപ്പോർട്ടിൽ പറയുന്നത്.

സംഘടന പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി കാലാനുസൃതമായ മാറ്റം വേണമെന്ന് റിപ്പോർട്ടിലെ ഭാവിപരിപാടിയിൽ സൂചിപ്പിക്കുന്നു. ഇതിനായി സോഷ്യൽ മീഡിയയിലും ദൃശ്യമാദ്ധ്യമങ്ങളിലും സജീവമാകണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ദളിതർക്കും സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഇതിനെതിരെ ഡിവൈഎഫ്‌ഐ സ്വീകരിച്ച നിലപാടുകളോ, ഭാവിപരിപാടികളോ റിപ്പോർട്ടിലില്ല. സ്റ്റേറ്റ് കമ്മിറ്റികളിലും സ്റ്റേറ്റ് സെന്ററുകളിലും ഹാജർ നില പരിമിതമാണെന്നും ക്യാമ്പയിനുകൾ സമയനിഷ്ടയതോടെ നടപ്പാക്കുന്നതിൽ സംസ്ഥാന സമിതികൾ അലംഭാവം കാട്ടുന്നു. ചില സ്റ്റേറ്റ് കമ്മിറ്റികളും ഭൂരിഭാഗം കീഴ്ഘടകങ്ങളും നിർജ്ജീവമാണ്.

ജില്ലാ കമ്മിറ്റികൾ താഴേതട്ടിലെ ഘടകങ്ങളിൽ ഇടപെടുന്നതിൽ കൂടുതൽ ശ്രദ്ധപുലർത്തണം. 17 കേന്ദ്ര സെക്രട്ടറിയേറ്റ് യോഗങ്ങൾ ചേർന്നതിൽ 75 ശകമാനം മാത്രമാണ് ഹാജർ നില. ഭൂരിഭാഗം കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളും സ്റ്റേറ്റ് കമ്മിറ്റികളുമായി ഇടപെട്ട് പ്രവർത്തിക്കുന്നതിൽ വീഴ്ച വലിയ വീഴ്ച വരുത്തി. ചില സ്റ്റേറ്റ് കമ്മിറ്റികൾക്ക് എല്ലാ ജില്ലയിലും ജില്ലാ കമ്മിറ്റികൾ ഇല്ല. ഭൂരിഭാഗം ജില്ലാ കമ്മിറ്റികളുടേയും പ്രവർത്തനം പരിമിതമാണ്. കഴിഞ്ഞ ദേശീയ സമ്മേളന റിപ്പോർട്ടിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും വേണ്ടത്ര ജാഗ്രത പുലർത്താൻ പല കമ്മിറ്റികളും ഇനിയും ശ്രമിച്ചിട്ടില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർ.എസ്.എസ് ബിജെപി നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനമാണ് റിപ്പോർട്ടിന്റെ ദേശീയ സാഹചര്യം വിലയിരുത്തുന്ന വിഭാഗത്തിലുള്ളത്. ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് പ്രധാനമന്ത്രി ഉൾപ്പടെയുള്ള ആർ.എസ്.എസ്ബിജെപി നേതാക്കൾ സ്വീകരിക്കുന്നത്. ഏക സിവിൽ കോഡ്, തലാഖ് വിഷയങ്ങളിൽ ഇവർ സ്വീകരിക്കുന്ന നയം ഇതിനുദാഹരണങ്ങളാണ്. കേന്ദ്ര സർക്കാരിനെതിരെ രാഷ്ട്രീയ ഭേതമന്യേ ദേശീയ തലത്തിൽ ബദൽ കൊണ്ടുവരണമെന്നും ഈ ഭാഗം നിർദ്ദേശിക്കുന്നു.

മോദി സർക്കാർ ജമ്മു ആൻഡ് കാശ്മീരിൽ പിഡിപിയുമായി ചേർന്ന് വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്ന്, ജമ്മു ആൻ കാശ്മീരിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്ന ഭാഗത്ത് പരാമാർശിക്കുന്നു. കാശ്മീരിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഡിവൈഎഫ്‌ഐ നേതാവായിരുന്ന എംഎൽഎ ഉണ്ടായിരുന്നു. എന്നാൽ ഈ സീറ്റ് നഷ്ടപ്പെട്ടിട്ടും, ഇടത് പക്ഷത്തിന് ജമ്മു ആൻഡ് കാശ്മീരിൽ നേരിടുന്ന തിരിച്ചടിയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.

ഇന്ത്യയുടെ എക്കാലത്തേയും സുഹൃത്തായിരുന്ന നേപ്പാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ വിരുദ്ധ വികാരം സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി അയൽ രാജ്യങ്ങളെക്കുറിച്ചുള്ള ഭാഗത്ത് കുറ്റപ്പെടുത്തുന്നു. അച്ഛാ ദിൻ എന്ന പ്രഖ്യാപനം നടത്തിയ മോദി സർക്കാർ സാമ്പത്തിക അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നം സമ്മേളന റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP