Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിക്രത്തിന്റെ തീരുമാനത്തിൽ ഷൂട്ടിങ് നീട്ടിയത് ഡേറ്റ് ക്ലാഷ് ഉണ്ടാക്കി;സായ് പല്ലവിക്ക് പിന്നാലെ അനു ഇമ്മാനുവലും വിക്രം ചിത്രത്തിൽ നിന്ന് പിന്മാറി; ഷൂട്ടിങ് പ്രതിസന്ധിയിലായത് ഗൗതം മേനോൻ ചിത്രം ധ്രുവനച്ചത്തിരം

വിക്രത്തിന്റെ തീരുമാനത്തിൽ ഷൂട്ടിങ് നീട്ടിയത് ഡേറ്റ് ക്ലാഷ് ഉണ്ടാക്കി;സായ് പല്ലവിക്ക് പിന്നാലെ അനു ഇമ്മാനുവലും വിക്രം ചിത്രത്തിൽ നിന്ന് പിന്മാറി; ഷൂട്ടിങ് പ്രതിസന്ധിയിലായത് ഗൗതം മേനോൻ ചിത്രം ധ്രുവനച്ചത്തിരം

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൗതം മേനോൻ-വിക്രം പ്രോജക്ട് ധ്രുവനച്ചത്തിരം വീണ്ടും ഷൂട്ടിങ് പ്രതിസന്ധിയിലേക്ക്. ഡേറ്റ് പ്രശ്‌നം മൂലം സായ് പല്ലവി ചിത്രത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ അനു ഇമ്മാനുവലും പിന്മാറിയതോടെയാണ് ഷൂട്ടിങ് പ്രതിസന്ധിയിലായത്.

വളരെ പ്രതീക്ഷയോടെയാണ് അനു ചിത്രം ഏറ്റെടുത്തത്. വിക്രത്തിനും ഗൗതം മേനോനുമൊപ്പം വലിയൊരു ടീമിന്റെ ഭാഗമാകാൻ സാധിച്ചതിന്റെ സന്തോഷവും അനുവിന് ഉണ്ടായിരുന്നു. എന്നാൽ വിക്രത്തിന്റെ തീരുമാന പ്രകാരം ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം നീട്ടിവച്ചതോടെ കാര്യങ്ങൾ കൈവിട്ടു. ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ വിക്രം വിജയ് ചന്ദറിന്റെ പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങുകയായിരുന്നു.

ഇതോടെ അനു കരാർ ഒപ്പിച്ച മറ്റു ചിത്രങ്ങളുടെ ഡേറ്റുമായി ധ്രുവനച്ചത്തിരത്തിന്റെ ഡേറ്റ് ക്ലാഷ് ആയതിനാൽ ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു. നേരത്തെ ഇതേ കാരണത്താൽ വിക്രം-വിജയ് ചന്ദർ പ്രോജക്ടിൽ നിന്ന് സായി പല്ലവി പിന്മാറിയിരുന്നു. പകരം തമന്നയാണ് ഈ പ്രോജക്ടിലെ നായിക. ധ്രുവനച്ചത്തിരത്തിൽ അനുവിന് പകരം തെലുങ്ക് യുവനടി റിതു വർമയാണ് അഭിനയിക്കുന്നതെന്നനും റിതു ചിത്രത്തിൽ ജോയിൻ ചെയ്തായും റിപ്പോർട്ടുണ്ട്.

അനു ഇമ്മാനുവൽ ഇപ്പോൾ തെലുങ്കിലെ തിരക്കേറിയ നായികയാണ്. വേതാളത്തിന്റെ റീമെയ്‌ക്കിൽ പവൻ കല്യാണിന്റെ നായികയാണ് അനു. ഗോപി ചന്ദിന്റെ ഓക്സിജൻ, കിട്ടു ഉന്നഡു, ജാഗ്രത, ഹണ്ട്രഡ് ഡിഗ്രി സെൽഷ്യസ് എന്നിവയാണ് മറ്റ് അനുവിന്റെ തെലുങ്ക് ചിത്രങ്ങൾ.സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിൽ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി അഭിനയിച്ചിരുന്നു. നിർമ്മാതാവ് തങ്കച്ചൻ ഇമ്മാനുവലിന്റെ മകളാണ് അനു ഇമ്മാനുവൽ. സ്വപ്ന സഞ്ചാരി എന്ന ആദ്യ ചിത്രം കഴിഞ്ഞ് അനു പഠനത്തിന് വേണ്ടി വെള്ളിത്തിരയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. വിദേശത്തായിരുന്നു അനുവിന്റെ ഉപരിപഠനം. ആക്ഷൻ ഹീറോ ബിജുവിൽ നിവിന്റെ നായികയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP