Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആ പരസ്യം നൽകിയത് ഞാനോ എന്റെ വീട്ടുകാരോ അല്ല; തന്നെക്കാളും ഭാവനാത്മകമായ എഴുതി വിട്ടതാരെന്ന് കണ്ടെത്തും; ഉയർത്തി പിടിച്ചിട്ടുള്ള മതേതര മൂല്യങ്ങൾ വിവാഹത്തിന്റെ കാര്യത്തിലും തുടരും: കത്തോലിക്കാ വൈദികർ നടത്തുന്ന മാട്രിമോണിയൽ സൈറ്റിലെ വിവാഹ പരസ്യത്തിൽ പ്രതികരണവുമായി ചിന്താ ജെറോം

ആ പരസ്യം നൽകിയത് ഞാനോ എന്റെ വീട്ടുകാരോ അല്ല; തന്നെക്കാളും ഭാവനാത്മകമായ എഴുതി വിട്ടതാരെന്ന് കണ്ടെത്തും; ഉയർത്തി പിടിച്ചിട്ടുള്ള മതേതര മൂല്യങ്ങൾ വിവാഹത്തിന്റെ കാര്യത്തിലും തുടരും: കത്തോലിക്കാ വൈദികർ നടത്തുന്ന മാട്രിമോണിയൽ സൈറ്റിലെ വിവാഹ പരസ്യത്തിൽ പ്രതികരണവുമായി ചിന്താ ജെറോം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കത്തോലിക്കാ വൈദികർ നടത്തുന്ന ചാവറ മാട്രിമോണിയൽ പരസ്യത്തിൽ യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോമിന്റെ വിവാഹ പരസ്യം വന്നത് സോഷ്യൽ മീഡിയയിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധർ ആഘോഷമാക്കുകയാണ്. സോഷ്യൽ മീഡിയ ഇതിന്റെ പേരിൽ ആക്രമിക്കുമ്പോൾ വിശദീകരണവുമായി ചിന്ത ജെറോം രംഗത്തെത്തി. താനോ തന്റെ കുടുംബക്കാരോ ഇത്തരത്തിൽ ഒരു വിവാഹ പരസ്യം നൽകിയിട്ടില്ലെന്ന് ചിന്ത മറുനാടൻ മലയാളിയോട് പറഞ്ഞു.

വിവാഹ സങ്കൽപങ്ങളേക്കുറിച്ച് തന്നെക്കാളും ഭാവനാത്മകമായി എഴുതിവിട്ടതാരെന്ന് തീർച്ചയായും കണ്ടെത്തുമെന്നും ജീവിതത്തിൽ ഇതുവരെ ഉയർത്തി പിടിച്ചിട്ടുള്ള മതേതര മൂല്യങ്ങൾ വിവാഹത്തിന്റെ കാര്യത്തിലും തുടരുമെന്നും അവർ പറഞ്ഞു. ഞാൻ വിവാഹം കഴിക്കുകയാണെങ്കിൽ അത് ഒരു മനുഷ്യനെയാുകം. അല്ലാതെ മതം നോക്കിയാകില്ല. ഇപ്പോൾ നൽകിയിരിക്കുന്ന പരസ്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല. അത്തരത്തിൽ വിവാഹ പരസ്യം നൽകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ചിന്ത പറഞ്ഞു. തന്നെ വിവാഹം കഴിക്കണമെന്നുള്ളത് നേരത്തെ തീരുമാനിച്ച് തരാനായി ആരെയും ചുതലപ്പെടുത്തിയിട്ടില്ലെന്നും അവർ മറുനാടനോട് പറഞ്ഞു.

ചിന്താ ജെറോമിന്റെ മതവും വിദ്യാഭ്യാസ യോഗ്യതയും ഉൾപ്പെടെ പ്രതിപാദിച്ചുള്ള വിവാഹപരസ്യമാണ് കത്തോലിക്കാ വൈദികർ നേതൃത്വം കൊടുക്കുന്ന ചാവറ മാട്രിമോണിയലിൽ പ്രത്യക്ഷപ്പെട്ടത്. കൃത്യമായി ഐഡി നമ്പറോടു കൂടിയായിരുന്നു പരസ്യം പ്രത്യക്ഷപ്പെട്ടത്. ഫേസ്‌ബുക്കിലൂടെ ഈ പരസ്യം പ്രത്യക്ഷപ്പെട്ടതോടെ സോഷ്യൽ മീഡിയിൽ കടുത്ത വിമർശനം ഉയർന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ചിന്തയുടെ മതം സൂചിപ്പിച്ച് ക്രിസ്ത്യൻ മാട്രിമോണിയൽ സൈറ്റിൽ പരസ്യം വന്നത് കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്ന വിധത്തിലാണ് വിമർശനങ്ങൾ ഉണ്ടായത്.

ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ ജാതിരഹിത വിവാഹം പ്രോത്സാഹിപ്പിക്കാൻ നടപടികൾ നടക്കുന്ന വേളയിൽ തന്നെയാണ് ഇത്തരമൊരു പരസ്യം പ്രത്യക്ഷപ്പെട്ടതും. ഇതോടെ സൈബർ ലോകത്തെ ചിന്തയുടെ സ്ഥിരം വിമർശകരും രംഗത്തെത്തിയിരുന്നു. കടുത്ത വിമർശനം ഉയർന്നതോടൊയണ് ചിന്ത പരസ്യം നിഷേധിച്ച് രംഗത്തുവന്നത്. ജാതിരഹിത മതേതര സമൂഹം കെട്ടിപ്പടുക്കണമെന്നുള്ള പോരാട്ടത്തിന് അവസാന ശ്വാസം വരെ നിൽക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും ഇപ്പോൾ നടക്കുന്ന അപവാദപ്രചരണങ്ങൾക്കെതിരെ നടപടി ഉണ്ടാകുമെന്നും ചിന്ത വ്യക്തമാക്കി.

ആർസിഎൽസി, 28 വയസ്സ്, കൊല്ലം രൂപത, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവ സൂചിപ്പിച്ചാണ് ചിന്തയുടെ ഫോട്ടോ ഉൾപ്പെടുത്തിയുള്ള വിവാഹപരസ്യം. കത്തോലിക്കാ വിഭാഗങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകളായ വരനെ തേടുന്നു എന്നും പരസ്യത്തിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP