Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശേഖരനെന്ന മലയാളി സർക്കസ് ഉടമയായി കിങ് ഖാൻ വീണ്ടും നിങ്ങളുടെ വീട്ടിലെത്തും; ഷാരൂഖിന്റെ താരപരിവേഷം മുതലെടുക്കാൻ ദൂരദർശൻ; 1989ലെ സർക്കസ് വീണ്ടും സംപ്രേഷണം ചെയ്യും

ശേഖരനെന്ന മലയാളി സർക്കസ് ഉടമയായി കിങ് ഖാൻ വീണ്ടും നിങ്ങളുടെ വീട്ടിലെത്തും; ഷാരൂഖിന്റെ താരപരിവേഷം മുതലെടുക്കാൻ ദൂരദർശൻ; 1989ലെ സർക്കസ് വീണ്ടും സംപ്രേഷണം ചെയ്യും

ന്യൂഡൽഹി: ഷാരൂഖ് ഖാൻ ഇപ്പോൾ കിങ് ഖാനാണ്. ദൂരദർശനിലെ സീരിയിലിലൂടെ എത്തി ബോളിവുഡിനെ കീഴടക്കിയ സൂപ്പർ താരം. ആ ദൂരദർശൻ പയ്യൻ വീണ്ടും അവതരിക്കുകയാണ്. രാത്രിയിൽ ദൂരദർശനിലെ സീരിയലുകളിലേക്ക് ആളുകളെ അടുപ്പിച്ച താരം്. ഫൗജിയിലും സർക്കസിലുമെല്ലാം തകർത്തഭിനയിച്ച ആ പഴയ ഷാരൂഖ്. ബോളിവുഡിലെ കിങ് ഖാന്റെ ജനപ്രിയത വീണ്ടും മുതൽക്കൂട്ടാക്കാൻ ഒരുങ്ങുകയാണ് ദൂരദർശൻ വീണ്ടും.

ഗൃഹുതുരത്വം തുളുമ്പുന്ന ആ കാലം പൊടിതട്ടിയെടുക്കുകയാണ് ദൂരദർശൻ. ഷാരൂഖ് മലയാളിയായ ശേഖരൻ എന്ന സർക്കസ് ഉടമയുടെ വേഷമിട്ട സർക്കസ് എന്ന പരമ്പര പുനഃസംപ്രേഷണം ചെയ്യാൻ ഒരുങ്ങുകയാണ് ദേശീയ ചാനൽ. ഫെബ്രുവരി പത്തൊൻപത് മുതൽ പരമ്പര വീണ്ടും വരും. നിത്യവും രാത്രി എട്ട് മണി മുതലാണ് സംപ്രേഷണം. 1989ലാണ് ദൂരദർശൻ ആദ്യമായി പരമ്പര സംപ്രേഷണം ചെയ്തു തുടങ്ങിയത്. അസിസ് മിർസയും കുന്ദൻ ഷായും ചേർന്ന് സംവിധാനം ചെയ്ത ഇരുപത്തിയഞ്ച് മിനിറ്റ് ദൈർഘ്യമുള്ള പരമ്പര ഒരു വർഷം സംപ്രേഷണം ചെയ്ത് വലിയ ജനപ്രീതി ആർജിച്ചിരുന്നു.

അച്ഛനിൽ നിന്ന് പൈതൃകമായി കിട്ടുന്ന സർക്കസ് കമ്പനി മുന്നോട്ടു കൊണ്ടുപോകാൻ പാടുപെടുന്ന ശേഖരൻ എന്ന യുവാവിന്റെ കഥയാണ് പരമ്പര പറയുന്നത്. തുടക്കത്തിൽ സർക്കസിനോട് വലിയ മമത ഇല്ലായിരുന്ന ശേഖരൻ പിന്നീട് അതിനെ സ്നേഹിച്ചു തുടങ്ങുന്നതാണ് പരമ്പരയുടെ ഇതിവൃത്തം. പിൽക്കാലത്ത് സ്വദേശും മോഹൻജദാരോയും ജോധ അക്‌ബറും ലഗാനുമെല്ലാം സംവിധാനം ചെയ്ത അശുതോഷ് ഗോവാരിക്കറും പരമ്പരയിൽ ഷാരൂഖിനൊപ്പം ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. വിക്കി എന്ന കഥാപാത്രത്തെയാണ് ഗോവാരിക്കർ പരമ്പരയിൽ അവതരിപ്പിച്ചത്.

തനിക്ക് സിനിമയ്ക്ക് പുറമെ ടെലിവിഷൻ പരമ്പരകളിലും അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് ഷാരൂഖ് ഒരു അഭിമുഖത്തിൽ പറഞ്ഞതിന് തൊട്ടു പിറകെയാണ് ദൂരദർശൻ പഴയ പരമ്പരയുമായി വരുന്നത്. ചില കഥകൾ രണ്ട് മണിക്കൂർ കൊണ്ട് പറയാനാവില്ല. അതിന് ഒരു പത്ത് മണിക്കൂറെങ്കിലും വേണം. അതുകൊണ്ട് ഞാൻ ചിലപ്പോൾ ടെലിവിഷൻ പരമ്പരയിൽ തിരിച്ചെത്തും-ഒരു അഭിമുഖത്തിൽ ഷാരൂഖ് പറഞ്ഞു.

സൈനികരുടെ കഥ പറഞ്ഞ ഫൗജിയായിരുന്നു ഷാരൂഖിന്റെ ശ്രദ്ധേയമായ ടെലിവിഷൻ പരമ്പര. ജനപ്രീതി നേടിയ ഫൗജിയാണ് സിനിമയിലേയ്ക്ക് ഷാരൂഖിന് വഴി തുറന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP