Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിങ്ങളുടെ പങ്കാളി ജോലിക്ക് പോകുന്നിടത്ത് ഒരു കണ്ണുണ്ടാകുന്നത് നല്ലതാണ്...! പത്തിൽ ആറ് പേർക്കും ഓഫീസിൽ ഒരു അവിശുദ്ധ ബന്ധം ഉണ്ടെന്ന് പഠന റിപ്പോർട്ട്

നിങ്ങളുടെ പങ്കാളി ജോലിക്ക് പോകുന്നിടത്ത് ഒരു കണ്ണുണ്ടാകുന്നത് നല്ലതാണ്...! പത്തിൽ ആറ് പേർക്കും ഓഫീസിൽ ഒരു അവിശുദ്ധ ബന്ധം ഉണ്ടെന്ന് പഠന റിപ്പോർട്ട്

നിങ്ങളുടെ പങ്കാളി നിങ്ങളെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെങ്കിലും അവർ ജോലിക്ക് പോകുന്നയാളാണെങ്കിൽ അൽപം ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് മുന്നറിയിപ്പേകുന്നത്. അതായത് പങ്കാളി ജോലിക്ക് പോകുന്നിടത്ത് ഒരു കണ്ണുണ്ടാകുന്നത് നല്ലതായിരിക്കുമെന്നാണ് സൂചന. ബ്രിട്ടനിൽ ജോലിക്ക് പോകുന്ന പത്തിൽ ആറ് പേർക്കും ഓഫീസിൽ ഒരു അവിശുദ്ധ ബന്ധമുണ്ടെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ഇതിന് പുറമെ ഇത്തരം ബന്ധങ്ങളിൽ മൂന്നിൽ ഒന്നിലധികം അഥവാ 35 ശതമാനവും മോശം രീതിയിൽ അവസാനിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

എംപ്ലോയ്മെന്റ് ലോ എക്സ്പർട്ടുകളായ സ്ലാറ്റർ ആൻഡ് ഗോർഡൻ നടത്തിയ ഗവേഷണത്തിലൂടെയാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. 2000 പേരെ ഉൾപ്പെടുത്തിയാണീ പഠനം നടത്തിയിരിക്കുന്നത്.ഓഫീസിലെ അവിഹിത ബന്ധം തങ്ങളുടെ ജോലിയിൽ ആത്യന്തികമായി ദോഷമാണുണ്ടാക്കിയിരിക്കുന്നതെന്നാണ് 70 ശതമാനം പേരും വെളിപ്പെടുത്തിയിരിക്കുന്നത്. ജോലിസ്ഥലത്ത് ഇത്തരം ബന്ധങ്ങളുണ്ടാകുന്നത് സ്വാഭാവികമാണെന്നാണ് സ്ലാറ്റർ ആൻഡ് ഗോർഡനിലെ എംപ്ലോയ്മെന്റ് ലോയറായ ഹാരിയറ്റ് ബൗടെൽ പ്രതികരിച്ചിരിക്കുന്നത്.

എന്നാൽ ഇത്തരം ബന്ധങ്ങൾ തങ്ങളുടെ ജോലിക്ക് ദോഷം ചെയ്തുവെന്ന് ഭൂരിഭാഗവും വെളിപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറയുന്നു. പ്രായം കുറവുള്ളവരാണ് ഇത്തരം ബന്ധങ്ങളിൽ കൂടുതലായും അകപ്പെടുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഇത്തരം ബന്ധങ്ങൾ മോശമായി കലാശിക്കുമ്പോൾ സ്ത്രീകളെയാണിത് കൂടുതലായും ബാധിക്കുന്നതെന്നും ബൗടെൽ പറയുന്നു. അതായത് ഇത്തരം ബന്ധങ്ങളിൽ സ്ത്രീകൾ ഏർപ്പെട്ടുവെന്ന് വെളിപ്പെട്ടാൽ അവർക്ക് പ്രമോഷൻ നിഷേധിക്കുകയോ , അവരെ ഒതുക്കപ്പെടുകയോ അല്ലെങ്കിൽ ജോലി രാജി വച്ച് പോകാൻ സമ്മർദം ചെലുത്തുകയോ പതിവാണെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP