Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാ തുറന്നാൽ തീർത്തുകളയുമെന്ന് ഭീഷണിപ്പെടുത്തി; കരിയർ തകർത്തു കളയുമെന്നും പറഞ്ഞു: ഋതിക്കുമായുള്ള പ്രശ്‌നത്തിൽ വീണ്ടും വെളിപ്പെടുത്തലുമായി കങ്കണ റാവത്ത്

വാ തുറന്നാൽ തീർത്തുകളയുമെന്ന് ഭീഷണിപ്പെടുത്തി; കരിയർ തകർത്തു കളയുമെന്നും പറഞ്ഞു: ഋതിക്കുമായുള്ള പ്രശ്‌നത്തിൽ വീണ്ടും വെളിപ്പെടുത്തലുമായി കങ്കണ റാവത്ത്

മുംബൈ: ഋതിക് റോഷനുമായുള്ള പ്രശ്നത്തിൽ വീണ്ടും ഗുരുതരമായ വെളിപ്പെടുത്തലുമായി നടി കങ്കണ റാവത്ത് രംഗത്ത്. വാ തുറന്നാൽ തീർത്ത് കളയുമെന്ന് ഋത്വിക്ക് തന്നെ ഭീഷണിപ്പെടുത്തിയതായി കങ്കണ പറഞ്ഞു. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കങ്കണ.

വലിയ ആളുകളുടെ വീട്ടിലേക്ക് വിളിപ്പിച്ച ശേഷമായിരുന്നു ഭീഷണി. കരിയർ തകർത്തു കളയുമെന്നായിരുന്നു ഭീഷണി. എന്നാൽ അത് അടഞ്ഞ അധ്യായമാണെന്നും താനത് ഇപ്പോൾ കാര്യമാക്കുന്നില്ലെന്നും കങ്കണ പറഞ്ഞു. പഴയ സംഭവങ്ങൾക്ക് ഇപ്പോൾ യാതൊരു പ്രസക്തിയുമില്ലെന്നും കങ്കണ പറഞ്ഞു.

കഴിഞ്ഞ വർഷം നടത്തിയ മറ്റൊരു മാദ്ധ്യമ അഭിമുഖത്തിൽ സംസാരിക്കവെയാണ് കങ്കണ ഋതിക്കിനെതിരെ പ്രസ്താവന നടത്തിയത്. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ വൻ നിയമയുദ്ധം തന്നെയാണ് അരങ്ങേറിയത്. കങ്കണ പരസ്യമായി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഹൃതിക് അവർക്ക് നോട്ടീസ് അയച്ചിരുന്നു. തന്റെ സ്വകാര്യ ചിത്രങ്ങൾ ഹൃതിക് പ്രചരിപ്പിച്ചെന്നു പരാതി നൽകിക്കൊണ്ടായിരുന്നു കങ്കണ ഇതിനെ നേരിട്ടത്.

ഹൃതിക് തന്റെ മുൻ കാമുകനായിരുന്നുവെന്ന് കങ്കണ വെളിപ്പെടുത്തിയതോടെയാണ് ഇരുവരും പരസ്യമായി അകലുന്നത്. കങ്കണയുടെ സില്ലി എക്സ് ബോയ്ഫ്രണ്ട് എന്ന പരാമർശം തന്റെ സൽപേര് കളങ്കപ്പെടുത്തുന്നുവെന്ന് പറഞ്ഞു ഹൃത്വിക് റോഷനാണ് ആദ്യം കേസ് ഫയൽ ചെയ്തത്. ആഷിക് ത്രി എന്ന സിനിമയിൽ ഹൃത്വികും സോനം കപൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നു വാർത്തകളുണ്ടായിരുന്നു. എന്നാൽ, മറ്റു ചിത്രങ്ങളുടെ തിരക്കു മൂലം സോനം കപൂർ ചിത്രത്തിൽ നിന്നു പിന്മാറി. അതിനു ശേഷമാണ് കങ്കണയെ ചിത്രത്തിലേക്കു ക്ഷണിച്ചത്. പിന്നീടു കങ്കണയെ ചിത്രത്തിൽ നിന്നു മാറ്റണമെന്ന് ഹൃത്വിക് ആവശ്യപ്പെട്ടിരുന്നു. ഇതറിഞ്ഞ കങ്കണ ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP