Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂൺലൈറ്റ് മികച്ച ചിത്രം; അഫ്‌ലക്‌സ് മികച്ച നടൻ, എമ്മാ സ്റ്റോൺ മികച്ച നടി; ദേവ് പട്ടേലിനെ പിന്തള്ളി മൂൺലൈറ്റിലൂടെ മഹെർഷലാ അലി മികച്ച സഹനടൻ; വയോള ഡേവിസ് സഹനടി; ആജീവനാന്ത നേട്ടത്തിനുള്ള പുരസ്‌കാരം ജാക്കി ചാന്; 89ാമത് ഓസ്‌കാർ പുരസ്‌കാര ജേതാക്കൾ ഇവരൊക്കെ

മൂൺലൈറ്റ് മികച്ച ചിത്രം; അഫ്‌ലക്‌സ് മികച്ച നടൻ, എമ്മാ സ്റ്റോൺ മികച്ച നടി; ദേവ് പട്ടേലിനെ പിന്തള്ളി മൂൺലൈറ്റിലൂടെ മഹെർഷലാ അലി മികച്ച സഹനടൻ; വയോള ഡേവിസ് സഹനടി; ആജീവനാന്ത നേട്ടത്തിനുള്ള പുരസ്‌കാരം ജാക്കി ചാന്; 89ാമത് ഓസ്‌കാർ പുരസ്‌കാര ജേതാക്കൾ ഇവരൊക്കെ

ലോസ് ആഞ്ചൽസ്: 89ാമത് ഓസ്‌കർ പുരസ്‌ക്കാരദാന ചടങ്ങിൽ മികച്ച നേട്ടം കൊയ്ത് മൂൺലൈറ്റും ലാ ലാ ലാൻഡും. മികച്ച ചിത്രത്തിനുള്ള അവാർഡ് മൂൺലൈറ്റ് സ്വന്തമാക്കിയപ്പോൾ മികച്ച സംവിധായകനും നടിക്കുമുള്ള പുരസ്‌ക്കാരം ലാ ലാ ലാൻഡ് സ്വന്തമാക്കി. ലാ ലാ ലാൻഡ്‌സംവിധായകൻ ഡാമിയൻ ഷാസെൽ അവാർഡ് നേടിയപ്പോൾ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എമ്മാ സ്റ്റോൺ മികച്ച നടക്കുള്ള പുരസ്‌ക്കാരവും സ്വന്തമാക്കി. മാഞ്ചെസ്റ്റർ ബൈ ദ് സീ എന്ന ചിത്രത്തിലെ അഭിനയത്തിന് കാസെ അഫ്‌ലെക്ക് മികച്ച നടനുള്ള പുരസ്‌കാരം നേടി. 14 നോമിനേഷനുകൾ നേടിയ ലാ ലാ ലാൻഡ് ആകെ ആറു പുരസ്‌കാരങ്ങൾ നേടി.

മികച്ച ചിത്രമായി ആദ്യം ലാ ലാ ലാൻഡ് എന്നാണ് പ്രഖ്യാപിച്ചതെങ്കിലും പിന്നീട് ഇതു മൂൺലൈറ്റ് എന്നാക്കി തിരുത്തി. മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്‌കാരം സൂട്ടോപ്പിയ നേടി. വിഷ്വൽ എഫക്റ്റ്‌സിനുള്ള പുരസ്‌കാരം കുട്ടികളുടെ പ്രിയപ്പെട്ട ചിത്രമായി ജംഗിൾ ബുക്ക് നേടി. 7 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അമേരിക്കയിൽ വിലക്കേർപ്പെടുത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ പ്രതിഷേധിച്ച് മികച്ച വിദേശ ഭാഷാ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഇറാനിൽ നിന്നുള്ള ദ സെയിൽസ്മാന്റെ സംവിധായകനും അണിയറ പ്രവർത്തകരും പുരസ്‌കാരദാനച്ചടങ്ങിനെത്തിയില്ല.

മൂൺലൈറ്റിലെ അഭിനയത്തിന് മഹെർഷലാ അലിക്ക് മികച്ച സഹനടനുള്ള പുരസ്‌കാരം നൽകിക്കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. ഫെൻസസ് എന്ന ചിത്രത്തിലെ അഭിനയത്തിന് വയോലാ ഡേവിസ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിലൂടെ ഹോളിവുഡിന് സുപരിചിതനായ ഇന്ത്യൻ വംശജൻ ദേവ് പട്ടേലും മികച്ച സഹനടനുള്ള നാമനിർദ്ദേശപ്പട്ടികയിൽ ഉണ്ടായിരുന്നു.

മൂൺലൈറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മഹെർഷലാ അലിക്ക് മികച്ച സഹനടനുള്ള പുരസ്‌കാരം നൽകിക്കൊണ്ടാണ് പുരസ്‌കാരദാനം ആരംഭിച്ചത്. സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിലൂടെ ഹോളിവുഡിന് സുപരിചിതനായ ഇന്ത്യൻ വംശജൻ ദേവ് പട്ടേലും മികച്ച സഹനടനുള്ള നാമനിർദ്ദേശപ്പട്ടികയിൽ ഉണ്ടായിരുന്നു. ആജീവനാന്ത നേട്ടത്തിനുള്ള പുരസ്‌കാരം ജാക്കി ചാനാണ്. ആദ്യമായാണ് ജാക്കി ചാന് അക്കാദമി അവാർഡ് കിട്ടുന്നത്.

മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്‌കാരം സൂട്ടോപ്പിയ നേടി. വിഷ്വൽ എഫക്റ്റ്സിനുള്ള പുരസ്‌കാരം കുട്ടികളുടെ പ്രിയപ്പെട്ട ചിത്രമായി ജംഗിൾ ബുക്ക് നേടി. മെൽ ഗിബ്സൺ സംവിധാനം ചെയ്ത ഹാക്ക്സോ റിഡ്ജ് ഇതുവരെ രണ്ടു പുരസ്‌കാരങ്ങൾ നേടി. 7 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അമേരിക്കയിൽ വിലക്കേർപ്പെടുത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ പ്രതിഷേധിച്ച് മികച്ച വിദേശ ഭാഷാ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഇറാനിൽ നിന്നുള്ള ദ സെയിൽസ്മാന്റെ സംവിധായകനും അണിയറ പ്രവർത്തകരും പുരസ്‌കാരദാനച്ചടങ്ങിനെത്തിയില്ല.

ഓസ്‌കർ പുരസ്‌കാര വേദിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പരോക്ഷമായി പരിഹസിച്ച് അവതാരകൻ ജിമ്മി കിമ്മൽ ചടങ്ങ് തുടങ്ങിയത്. സിഎൻഎന്, ന്യൂയോർക് ടൈംസ് എന്നീ മാദ്ധ്യമങ്ങളുടെ പ്രതിനിധികളാരെങ്കിലും ഉണ്ടെങ്കിൽ പുറത്തുപോകണമെന്നായിരുന്നു കിമ്മലിന്റെ പരിഹാസം. കാരണം കള്ളക്കരങ്ങൾ ഞങ്ങൾ സംരക്ഷിക്കും, കള്ളവാർത്ത അനുവദിക്കില്ല - അദ്ദേഹം പറഞ്ഞു. ട്രംപിനെതിരായ ഒളിയമ്പായിരുന്നു ഇതെല്ലാം. കൈയടിയോടെയാണ് സദസ്സ് കിമ്മലിന്റെ വാക്കുകളെ എതിരേറ്റത്. ചടങ്ങിനെതിരെ പ്രതിഷേധവും അരങ്ങേറി. ചടങ്ങുകൾ നടക്കുന്ന ഡോൾബി തീയറ്ററിന് മുന്നിൽ ഡോണൾഡ് ട്രംപ് അനുകൂലികളാണ് പ്രതിഷേധിച്ചത്. ഹോളിവുഡ് അമേരിക്കയെ വിഭജിക്കുന്നുവെന്നും അമേരിക്കയുടെ തീരുമാനങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നുമാണ് പരാതി.

അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനോടുള്ള അനുഭാവം പ്രകടിപ്പികാൻ നോമിനികളും മറ്റു താരങ്ങളും നീല റിബണുകൾ അണിയാനും തീരുമാനിച്ചു. വൈറ്റ് ഹെൽമെറ്റ്സ് എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ ഛായാഗ്രാഹകനായ സിറിയൻ വംശജനായ ഖലീദ് ഖതീബിന് വീസ നിയന്ത്രണം മൂലം ചടങ്ങിൽ പങ്കെടുക്കാനായിട്ടില്ല.

പ്രഖ്യാപിച്ച അവാർഡുകൾ

മികച്ച ചിത്രം: മൂൺലൈറ്റ്
മികച്ച നടൻ: കാസെ അഫ്‌ലെക്ക്, ചിത്രം: മാൻചെസ്റ്റർ ബൈ ദ സീ
മികച്ച നടി: എമാ സ്റ്റോൺ, ചിത്രം: ലാ ലാ ലാൻഡ്
മികച്ച സംവിധായകൻ: ഡാമിയൻ ഷാസെൽ, ചിത്രം: ലാ ലാ ലാൻഡ്

മികച്ച സഹനടൻ: മഹേർഷാല അലി (ചിത്രം: മൂൺലൈറ്റ്)
മികച്ച സഹനടി: വയോള ഡേവിസ് (ചിത്രം: ഫെൻസസ്)
മികച്ച വിദേശ ചിത്രം: സെയിൽസ്മാൻ
മേക്കപ്പ് ആൻഡ് ഹെയർസ്‌റ്റൈലിങ്: അലെസാന്ദ്രൊ ബെർറ്റലാസി, ജോർജിയോ ഗ്രിഗോറിണി, ക്രിസ്റ്റഫർ നെൽസൺ
വസ്ത്രാലങ്കാരം: കോളീൻ അറ്റ്‌വുഡ് (ഫന്റാസ്റ്റിക് ബീസ്റ്റ്‌സ് ആൻഡ് വേർ ടു ഫൈൻഡ് ഥെം)
ആലിസ് ഇൻ വണ്ടർലാൻഡ് (2011), മെമോയ്‌സ് ഓഫ് എ ഗെയ്ഷ (2006), ഷിക്കാഗോ (2003) എന്നീ ചിത്രങ്ങൾക്കാണ് കോളീൻ അറ്റ്‌വുഡിന് ഇതിന് മുൻപ് അവാർഡ് ലഭിച്ചത്.
ഡോക്യുമെന്ററി ഫീച്ചർ: ഒ.ജെ: മെയ്ഡ് ഇൻ അമേരിക്ക (സംവിധാനം: എസ്ര എഡെൽമാൻ, കാരലിൻ വാട്ടർലോ)
സൗണ്ട് എഡിറ്റിങ്: സിവിയൻ ബെല്ലെമേർ (അറൈവൽ)
സൗണ്ട് മിക്‌സിങ്: കെവിൻ ഒ കോണൽ, ആൻഡി റൈറ്റ്, റോബർട്ട് മെക്കൻസി, പീറ്റർ ഗ്രേസ് (ഹാക്‌സോ റിഡ്ജ്)
പ്രാഡക്ഷൻ ഡിസൈൻ: ഡേവിഡ് വാസ്‌ക്കോ, സാൻഡി റെയ്‌നോൾഡ്‌സ് (ലാ ലാ ലാൻഡ്)
വിഷ്വൽ ഇഫക്റ്റ്‌സ്: ദി ജംഗിൾ ബുക്ക്
എഡിറ്റിങ്: ജോൺ ഗിൽബർട്ട് (ഹാക്‌സോ ബ്രിഡ്ജ്)
ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം: സിങ്
ഡോക്യുമെന്ററി ഷോർട്ട് സബ്ജക്റ്റ്: ദി വൈറ്റ് ഹെൽമറ്റ്

മികച്ച ചിത്രം, നടൻ, നടി എന്നിങ്ങനെ 24 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. 14 നോമിനേഷനുകൾ നേടിയ ലാ ലാ ലാൻഡ് ആണ് ഇത്തവണത്തെ ശ്രദ്ധാകേന്ദ്രമായെങ്കിലും അവാർഡ് നേട്ടത്തിൽ അമ്പതിപ്പിച്ചത് മൂൺലൈറ്റായിരുന്നു. ലിയനാർഡോ ഡി കാപ്രിയോ, ബ്രീ ലാർസൺ തുടങ്ങിയ പ്രമുഖ ഹോളിവുഡ് താരങ്ങളെല്ലാം റെഡ് കാർപ്പറ്റിലെത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP