Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിജിലൻസും കൂട്ടിലടച്ച തത്ത തന്നെ; ഉന്നതർക്കെതിരായ പരാതികളിൽ അന്വേഷണത്തിന് മൂന്ന് വട്ടം ആലോചിക്കും; അബ്ദുറബ്ബും എളമരം കരിമും രാഹുൽ നായരും വിജിലൻസിന് പ്രിയപ്പെട്ടവർ!

വിജിലൻസും കൂട്ടിലടച്ച തത്ത തന്നെ; ഉന്നതർക്കെതിരായ പരാതികളിൽ അന്വേഷണത്തിന് മൂന്ന് വട്ടം ആലോചിക്കും; അബ്ദുറബ്ബും എളമരം കരിമും രാഹുൽ നായരും വിജിലൻസിന് പ്രിയപ്പെട്ടവർ!

തിരുവനന്തപുരം: വിജിലൻസ് അന്വേഷണങ്ങൾ പ്രഹസനവും പിരിഹാസവുമാണെന്നാണ് സിപിഐ(എം) നിലപാട്. രാഷ്ട്രീയ ചട്ടുകമായി വിജിലൻസ് മാറിക്കഴിഞ്ഞെന്നും വിമർശനമുണ്ട്. പ്രതിപക്ഷ പാർട്ടിയുടെ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് സമീപകാല സംഭവങ്ങൾ. കെട്ടിഘോഷിച്ച് അഴിമതി അന്വേഷണങ്ങൾ തുടങ്ങും. പക്ഷേ ഒന്നും എവിടേയും എത്തുകയുമില്ല. അതുകൊണ്ട് കൂടിയാകണം പ്രതിപക്ഷ നേതാവിന്റെ വിജിലൻസ് അന്വേഷണത്തിനുള്ള കത്ത് കിട്ടിയ ഉടനെ ബാർ കോഴയിലും വിജിലൻസ് അന്വേഷണം മതിയെന്ന തീരുമാനത്തിലേക്ക് ഉമ്മൻ ചാണ്ടി സർക്കാർ എത്തിയത്.

പത്തനംതിട്ട എസ്‌പിയായിരിക്കെ കൈക്കൂലിക്കേസിൽ കുടുങ്ങിയ രാഹുൽ ആർ നായർക്കെതിരായ അന്വേഷണവും വഴിവിട്ട നിലയിലാണ്. ഇന്റലിജൻസ് മേധാവിയായ എ ഹേമചന്ദ്രൻ തെളിവുകൾ സഹിതം നൽകിയ റിപ്പോർട്ട്. എന്നിട്ടും തുമ്പുണ്ടാക്കാൻ വിജിലൻസിന് കഴിഞ്ഞില്ല. അടച്ചുപൂട്ടിയ ഷാനിയോമെറ്റൽക്രഷർ തുറക്കാൻ ഉടമ ജയേഷ്‌തോമസിൽ നിന്ന് ഇടനിലക്കാരൻ വഴി എസ്‌പി രാഹുൽ ആർ. നായർ പണം കൈപ്പറ്റിയെന്ന് കഴിഞ്ഞ ജൂണിലാണ് തെളിവുകൾ സഹിതം ഇന്റലിജൻസ് എ.ഡി.ജി.പി എ. ഹേമചന്ദ്രൻ സർക്കാരിനെ അറിയിച്ചത്.

ഇടനിലക്കാരനായ അജിത്കുമാർ ക്രഷറുടമയിൽനിന്ന് വൈറ്റില ജംഗ്ഷനടുത്ത് വാഹനത്തിൽവച്ച് 20 ലക്ഷം കൈപ്പറ്റിയെന്നുമാണ് കണ്ടെത്തിയത്. അജിത്കുമാറുമായി രാഹുലിന് കണ്ണൂരിൽ വച്ചുതന്നെ ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കാൻ ഇരുവരും തമ്മിലുള്ള മുന്നൂറിലേറെ ഫോൺവിളികളുടെ വിവരങ്ങളും ശേഖരിച്ചു. അതിനപ്പുറം ഒന്നും നടന്നില്ല. ഇതിനിടെ കേസിലെ സാക്ഷി മൊഴിമാറ്റി. ഇതോടെ വാദി പ്രതിയായി. ക്രഷർ ഉടമകളാകട്ടെ പരാതി എഴുതി നൽകിയുമില്ല. പൊലീസിലെ ഗ്രൂപ്പ് പോരാണ് ഈ കേസിന് പിന്നിലെന്നും ആക്ഷേപമുണ്ട്. വിജിലൻസ് അന്വേഷണമായതിനാൽ അതിലേക്ക് കാര്യങ്ങൾ നീങ്ങുകയുമില്ല.

'ഓപ്പറേഷൻ അന്നപൂർണ'യിലൂടെ കൺസ്യൂമർഫെഡിലെ കോടികളുടെ അഴിമതി പുറത്തുകൊണ്ടുന്ന എ.ഡി.ജി.പി ആർ. ശ്രീലേഖയെ സ്ഥലം മാറ്റിയാണ് കേസ് അന്വേഷണം അട്ടിമറിച്ചതെന്നാണ് വിലയിരുത്തൽ. കൺസ്യൂമർ ഫെഡ് മാനേജിങ് ഡയറക്ടറായിരുന്ന റിജി ജി. നായരെയും ജനറൽ മാനേജർ ജയകുമാറിനേയും പ്രതിപ്പട്ടികയിൽ പെടുത്തിയെങ്കിലും പ്രസിഡന്റ് അഡ്വ. ജോയിതോമസിനെ കേസിൽനിന്നൊഴിവാക്കാൻ സമ്മർദ്ദമെത്തി. കേസിലെ ഹൈക്കോടതിയുടെ സ്റ്റേനീക്കാനുള്ള അപേക്ഷ നൽകാൻ പോലും വിജിലൻസ് ഡയറക്ടറായിരുന്ന മഹേഷ്‌കുമാർസിങ്ലയ്ക്ക് ഏറെ പാടുപെടേണ്ടി വന്നു.

മുന്മന്ത്രി എളമരംകരിമിനെതിരേയുള്ള കോഴിക്കോട് ചക്കിട്ടപ്പാറയിലെ വിവാദമായ ഇരുമ്പയിര് ഖനനഅഴിമതിയെക്കുറിച്ചുള്ള അന്വേഷണ ഫയലും പൊടിപിടിച്ച് കിടിപ്പാണ്. യുഡിഎഫ് താൽപ്പര്യപ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നാണ് വയ്‌പ്പ്. എന്നാൽ കഴിഞ്ഞ ഡിസംബറിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ അന്വേഷണത്തലവനായിരുന്ന ഡി.ഐ.ജി എച്ച്. വെങ്കടേശിനെ സ്ഥലംമാറ്റി. ഡിവൈ.എസ്‌പിമാർക്ക് സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ പകരം ചുമതലനൽകിയതുമില്ല. അങ്ങനെ അതു നിലച്ചു. കേന്ദ്രപൊതുമേഖലാ സ്ഥാപനമായ 'കുദ്രെമുഖിന്റേയും'ബെല്ലാരിയിലെ എം.എസ്‌പി.എൽ കമ്പനിയിലെയും ഉദ്യോഗസ്ഥർക്കും ഖനനഭൂമിയുടെ ഉടമസ്ഥർക്കും തെളിവെടുപ്പിനെത്താൻ നോട്ടീസയച്ചതിന് പിന്നാലെയായിരുന്നു അട്ടിമറി.

ഓപ്പൺസ്‌കൂളിൽചട്ടങ്ങൾ ലംഘിച്ച് നടപ്പാക്കിയ പദ്ധതികളിലെ കോടികളുടെ അഴിമതിയാരോപണത്തിൽ പ്രാഥമികഅന്വേഷണം പോലും വിജിലൻസ് നടത്തിയില്ല. വ്യക്തതയുള്ള പരാതികളിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകുകയാണ് പതിവ്. പ്രോസിക്യൂഷൻ അനുമതി ആവശ്യമാണെങ്കിൽ മാത്രമേ വിജിലൻസിന് സർക്കാരിനെ സമീപിക്കേണ്ടതുള്ളൂ. ഇതെല്ലാം മറികടന്നാണ് പരാതി വിജിലൻസ് ഡയറക്ടർ സർക്കാരിലേക്ക് മടക്കിഅയച്ചത്. വിദ്യാഭ്യാസമന്ത്രിക്ക് പുറമേ എസ്.സി.ഇ.ആർ.ടി മുൻഡയറക്ടർ കെ.എ.ഹാഷിം, ഓപ്പൺസ്‌കൂൾ കോഓർഡിനേറ്റർ പി.അബ്ദുൾജലീൽ എന്നിവർക്കെതിരെ അഡ്വ. എസ്.കെ. ബെൻഡാർവിൻ രേഖകൾസഹിതമായിരുന്നു പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP