Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗായത്രി വീണയിൽ സ്വരങ്ങൾ മീട്ടി റെക്കോർഡ് നേട്ടവുമായി ഗായിക വൈക്കം വിജയലക്ഷ്മി; അഞ്ചു മണിക്കൂറിലേറെ നീണ്ട സംഗീതധാരയിൽ പിറന്നത് അറുപത്തേഴ് പാട്ടുകൾ; പ്രിയ സ്‌നേഹിത ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം പൂർത്തീകരിച്ചപ്പോൾ മൃദംഗം വായിച്ചത് സംഗീത സംവിധായകൻ ജയചന്ദ്രൻ; കാഴ്ചക്കാരായി സംഗീത ലോകത്തെ പ്രതിഭകളും

ഗായത്രി വീണയിൽ സ്വരങ്ങൾ മീട്ടി റെക്കോർഡ് നേട്ടവുമായി ഗായിക വൈക്കം വിജയലക്ഷ്മി; അഞ്ചു മണിക്കൂറിലേറെ നീണ്ട സംഗീതധാരയിൽ പിറന്നത് അറുപത്തേഴ് പാട്ടുകൾ; പ്രിയ സ്‌നേഹിത ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം പൂർത്തീകരിച്ചപ്പോൾ മൃദംഗം വായിച്ചത് സംഗീത സംവിധായകൻ ജയചന്ദ്രൻ; കാഴ്ചക്കാരായി സംഗീത ലോകത്തെ പ്രതിഭകളും

കൊച്ചി: ഗായത്രി വീണയിൽ സ്വരങ്ങൾ മീട്ടി റെക്കോർഡ് നേട്ടവുമായി ഗായിക വൈക്കം വിജയലക്ഷ്മി. സംഗീതം ജീവിതമാക്കി മാറ്റിയ ഈ അനുഗ്രഹീത ഗായികയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഗായത്രി വീണയിൽ റെക്കോർഡ് സൃഷ്ടിക്കുകയെന്നുള്ളത്. വ്യക്തി ജീവിതത്തിലുണ്ടായ തകർച്ചയൊന്നും സംഗീത ജീവിതത്തെ ബാധിക്കരുതെന്ന് നിർബന്ധമുള്ള വിജയലക്ഷ്മി ഏറ്റവും കൂടുതൽ നേരം തുടർച്ചയായി ഗായത്രി വീണ വായിച്ചാണ് റിർക്കാഡ് ഇട്ടത്. കൊച്ചിയിൽ നടന്ന പരിപാടിയിലാണ് റിക്കാർഡ് പിറന്നത്.

 

വൈക്കം വിജയലക്ഷ്മി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും പിന്മാറിയത് ശ്രോതാക്കളെ മുഴുവൻ ഞെട്ടിച്ചിരുന്നു. വിവാഹത്തിൽ നിന്നും പിന്മാറാനുള്ള കാരണം അറിഞ്ഞപ്പോൾ സിനിമാ പ്രവർത്തകരുൾപ്പടെ എല്ലാവരും ഗായികയെ പിന്തുണച്ചു. വിവാഹം ചെയ്യാൻ ഉദ്ദേശിച്ചിരുന്നയാൾ തന്റെ അന്ധതയെ കളിയാക്കിയപ്പോഴാണ് വിജയലക്ഷ്മി ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനു പിന്നാലെ കൊച്ചിയിൽ നടന്ന റിക്കാർഡ് പ്രകടനത്തിന് ഗായികയ്ക്ക് വൻ പിന്തുണയും പ്രോത്സാഹനവും ലഭിച്ചിരുന്നു.

കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിജയലക്ഷ്മി അഞ്ചുമണിക്കൂറിലേറെ തുടർച്ചയായി ഗായത്രിവീണ മീട്ടി. അറുപത്തേഴ് പാട്ടുകളാണ് ഗായത്രിവീണയിൽ അവർ അവതരിപ്പിച്ചത്. അൻപത്തൊന്ന് പാട്ടുകളാണ് ലക്ഷ്യമിട്ടിരുന്നത്. ഇത് അനായാസം മറികടന്ന വിജയലക്ഷ്മി, അറുപത്തേഴ് പാട്ടുകളിൽ വീണാവാദനം അവസാനിപ്പിക്കുകയായിരുന്നു. വിജയലക്ഷ്മിയുടെ കച്ചേരിക്ക് മൃദംഗം വായിച്ചത് എം ജയചന്ദ്രനാണ്. ഗായത്രി വീണയിൽ അഗാധമായ കഴിവുള്ള വിജയലക്ഷ്മിയുടെ റെക്കോർഡ് നേട്ടത്തിൽ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം എം ജയചന്ദ്രൻ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. സംഗീത ലോകത്തിലെ നിരവധി പ്രതിഭകൾ വിജയലക്ഷ്മിയുടെ റിക്കാർഡ് നേട്ടത്തിനു സാക്ഷ്യം വഹിച്ചു.

വൈക്കം ഉദയനാപുരം ഉഷാനിലയത്തിൽ വി.മുരളീധരൻ, പി.കെ. വിമല ദമ്പതികളുടെ മകളാണ് വൈക്കം വിജയലക്ഷ്മി. സംഗീത കച്ചേരികൾ അവതരിപ്പിച്ചിരുന്ന വാക്കം വിജയലക്ഷ്മി കമൽ സംവിധാനം ചെയ്ത സെല്ലുലോയ്ഡിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. ശ്രഈറാമിനൊപ്പം ചേർന്ന് ആലപിച്ച കാറ്റേ കാറ്റേ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം ജയചന്ദ്രനാണ് വിജയലക്ഷ്മിയെ സിനിമാ പിന്നണി ഗാനരംഗത്തേക്ക് കൈ പിടിച്ചുയർത്തിയത്.

ആദ്യമായി പാടിയ രണ്ടു ഗാനങ്ങൾക്കു സംസ്ഥാന പുരസ്‌കാരം നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡിലെയും നടനിലെയും ഗാനങ്ങളിലൂടെയാണ് സംസ്ഥാനപുരസ്‌കാരങ്ങൾ ഗായികയെ തേടിയെത്തിയത്. മലയാളി ശ്രോതാക്കളുടെ മനസിൽ ഇടംപിടിച്ച വിജയലക്ഷ്മി കാഴ്ചയുടെ ലോകത്തേക്കു പതുക്കെ പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്. ജന്മനാ കാഴ്ചയില്ലാത്ത വിജയലക്ഷ്മിക്ക് നേരിയ തോതിൽ കാഴ്ച ലഭിച്ചു തുടങ്ങിയതായി ഗായികയെ ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചിരുന്നു.

നിലവിൽ പ്രകാശം തിരിച്ചറിയാനും അടുത്തുള്ള വസ്തുക്കളെ നിഴൽ പോലെ കാണാനും ഗായികയ്ക്ക് കഴിയുന്നുണ്ട്. സംഗീത ലോകം ഒന്നടങ്കം കാത്തിരിക്കുന്ന കാര്യം കൂടിയാണിത്. തനിക്ക് നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുക്കാൻ കഴിയുമെന്ന ശുഭ പ്രതീക്ഷയിലാണ് വിജയലക്ഷ്മി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP