Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മാധവിക്കുട്ടിയുടെ ജീവചരിത്രത്തിൽ സാദിഖലിയെന്ന് പറഞ്ഞത് ഞാനാണെന്ന് പകൽപോലെ വ്യക്തം; മതം മാറ്റത്തിന് പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുത്തവെ സമദാനിയുടെയും മാധവിക്കുട്ടിയുടേയും വിവാഹം നടക്കുമോയെന്ന് ചോദിച്ചു; കമലാദാസ് സുരയ്യയായതിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി സമദാനിയുടെ വക്കീൽ നോട്ടീസ്

മാധവിക്കുട്ടിയുടെ ജീവചരിത്രത്തിൽ സാദിഖലിയെന്ന് പറഞ്ഞത് ഞാനാണെന്ന് പകൽപോലെ വ്യക്തം; മതം മാറ്റത്തിന് പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുത്തവെ സമദാനിയുടെയും മാധവിക്കുട്ടിയുടേയും വിവാഹം നടക്കുമോയെന്ന് ചോദിച്ചു; കമലാദാസ് സുരയ്യയായതിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി സമദാനിയുടെ വക്കീൽ നോട്ടീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കമലാ ദാസ് അഥവാ മാധവിക്കുട്ടിയെന്ന വിഖ്യാത കലാകാരി ജീവിത സായാഹ്നത്തിൽ ഇസ്‌ളാം മതം സ്വീകരിച്ചതും അതിന് പ്രചോദനമായതും ആരാണെന്ന ചോദ്യത്തിന് അവർ മറുപടി പറഞ്ഞത് തന്റെ ജീവചരിത്ര പുസ്തകത്തിലൂടെയാണ്. ആ പുസ്തകത്തിനെതിരെ മാനനഷ്ടക്കേസുമായി മുസ്ലിം ലീഗ് നേതാവ് അബ്ദുൾ സമദ് സമദാനി.

കമലാദാസ് എന്ന മലയാളത്തിന്റെ പ്രിയ സാഹിത്യകാരി മാധവിക്കുട്ടിയെന്ന പേരിലാണ് സാഹിത്യ രചനകൾ നടത്തിയിരുന്നത്. അവർ കമല സുരയ്യയെന്ന പേരു സ്വീകരിച്ച് ഇസ്‌ളാം മത വിശ്വാസിയായി മാറിയത് ഒരു കാലത്ത് കേരളത്തിൽ സജീവ ചർച്ചയായി മാറി. അവരുടെ ഹിന്ദുമത വിശ്വാസിയായി ജനിച്ച അവർ ഇസ്‌ളാം മതം സ്വീകരിച്ചതിനാൽ തന്നെ അന്ത്യ കർമ്മങ്ങളും തലസ്ഥാന നഗരിയിൽ ആ വിശ്വാസ പ്രകാരം തന്നെയാണ് നടത്തിയത്. ഏറെ കാലത്തിനു ശേഷം അവരുടെ മതം മാറ്റം ഇപ്പോൾ സമദാനിയുടെ വെളിപ്പെടുത്തലിലൂടെ വീണ്ടും ചർച്ചയായി മാറുകയാണ്.

പുസ്തകത്തിന്റെ പ്രസാദകരായ ഗ്രീൻ ബുക്സിന് സമദാനി വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് അദ്ദേഹം. തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ അടങ്ങുന്ന പുസ്തകം പിൻവലിച്ച് ഗ്രീൻ ബുക്സ് അധികൃതർ മാപ്പ് പറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്നാണ് സമദാനിയുടെ ആവശ്യം.

ഗ്രീൻ ബുക്സ് എം.ഡി കൃഷ്ണദാസ്, എം.ജി സുരേഷ്, മെർലി വെയ്സ്ബോഡ് എന്നിവർക്കെതിരെയാണ് വക്കീൽ നോട്ടീസ്. പുസ്തകത്തിൽ പരാമർശിക്കുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതവും തന്റെയും മാധവിക്കുട്ടിയുടെയും പേരിൽ വ്യാജ കഥയുണ്ടാക്കി പണമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് സമദാനി ആരോപിച്ചു. പുസ്തകത്തിലെ പേജ് നമ്പർ 207 മുതൽ 218 വരെയുള്ള പേജുകളിലെ പരാമർശത്തിനെതിരെയാണ് സമദാനി രംഗത്ത് വന്നിരിക്കുന്നത്.

സാദിഖലി എന്നാണ് പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതെങ്കിലും അത് താനാണെന്ന് ഏതൊരാൾക്കും പകൽ പോലെ വ്യക്തമാണ്. മാധവിക്കുട്ടിയുടെ മതം മാറ്റത്തിന് പിന്നിലെ രഹസ്യം എന്ന തലക്കെട്ടിലുള്ള അധ്യായത്തിൽ സമദാനിയുടെയും മാധവിക്കുട്ടിയുടെയും വിവാഹം നടക്കുമോ എന്ന് ചോദിച്ച് തന്റെയും മാധവിക്കുട്ടിയുടെയും ചിത്രം നൽകിയിട്ടുണ്ടെന്നും സമദാനി പറയുന്നു.

മാധവിക്കുട്ടിയുമായി താൻ പ്രണയത്തിലാകുകയോ അവർക്ക് വിവാഹ വാഗ്ദാനം നൽകുകയോ ചെയ്തിട്ടില്ല. മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ചതിൽ തനിക്ക് പങ്കില്ലെന്നും സമദാനി പറഞ്ഞു. താൻ പ്രണയിക്കുന്നത് സമദാനിയെ അല്ലെന്ന് ചില മാധ്യമ അഭിമുഖങ്ങളിൽ മാധവിക്കുട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സമദാനി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP