Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആ പൊക്കിൾ ഒന്നു കാണിക്കാമോ? കൂടെകിടക്കാൻ വരാമോ? ഫേസ്‌ബുക്കിൽ അശ്ലീല സന്ദേശമയച്ചവർക്ക് സ്‌ക്രീൻഷോട്ട് പോസ്റ്റു ചെയ്ത് നടി സാധിക വേണുഗോപാലന്റെ മറുപടി

ആ പൊക്കിൾ ഒന്നു കാണിക്കാമോ? കൂടെകിടക്കാൻ വരാമോ? ഫേസ്‌ബുക്കിൽ അശ്ലീല സന്ദേശമയച്ചവർക്ക് സ്‌ക്രീൻഷോട്ട് പോസ്റ്റു ചെയ്ത് നടി സാധിക വേണുഗോപാലന്റെ മറുപടി

സൈബർ ലോകത്ത് പലപ്പോഴും കടുത്ത ആക്രമണം നേരിടേണ്ടി വരുന്നവരാണ് സിനിമാ-സീരിയൽ താരങ്ങൾ. അശ്ലീല കമന്റുകൾ ചോദിക്കുന്ന ഞരമ്പുരോഗികളും കുറവല്ല. പലപ്പോഴും ഫേക്ക് ഐഡിയുടെ ബലത്തിലാണ് ഇവരുടെ കളികൾ.എന്നാൽ കമന്റടിക്കുന്നവരെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ചില താരങ്ങളെങ്കിലും തയ്യാറാകും. അത്രത്തിൽ ഒരാളാണ് സിനിമ-സീരിയൽ നടി സാധിക വേണുഗോപാൽ. ഫേസ്‌ബുക്കിൽ തന്നോട് അപമര്യാദയായി പെരുമാറിയ ആൾക്ക് ചുട്ടമ മറുപടി നൽകി നടി. ഇൻബോക്സിൽ അശ്ലീലമായി സംസാരിച്ചതിന്റെ സ്‌ക്രീൻ പിന്റ് സഹിതമാണ് സധികയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

വനിതാദിനത്തോടനുബന്ധിച്ച് സാധിക ഫേസ്‌ബുക്കിലെഴുതിയ കുറിപ്പ് വായിക്കാം:

വളരെ വിഷമത്തോടെ പറയട്ടെ വളരെ വിഷമത്തോടെയാണ് ഞാനിതു എഴുതുന്നത്. ലൈക്സ് വാരികൂട്ടാനല്ല ഞാനിങ്ങനെ ഒരു പേജ് തുടങ്ങിയത്. എന്റെ വർക്സ്ന് ഒരു പ്രമോഷൻ അതു നിങ്ങളിലേക്കെത്തിക്കാൻ, എന്റെ ആശയങ്ങൾ നിങ്ങളുമായി പങ്കുവെക്കാൻ ഒരുപാധി അത്രെയേ ഇതുകൊണ്ടു ഉദ്ദേശിച്ചിട്ടുള്ളൂ. പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇൻബോക്സിൽ വരുന്ന മെസ്സജ്സ് ഫോട്ടോ കമന്റ്സോക്കോ കാണുമ്പോൾ ഇതു പറയാതിരിക്കാൻ തോന്നുന്നില്ല.

ഇന്നു മാർച് 8 ലോകവനിതാദിനം.. ഇതാണ് ഏറ്റവും അനുയോജ്യമായ ദിവസം എന്ന് കരുതുന്നു. ഈ പേജിൽ 3.2 മില്യൺ ലൈക്സ് ഉണ്ട്. ഇതിൽ പകുതിയിൽ കൂടുതലും ഒരു പെണ്ണായതുകൊണ്ടും ഫോട്ടോസിടുന്നതുകൊണ്ടും ഒക്കെ ലൈക് ചെയ്യുന്നവരാണ്. ഇന്ന് ഞാൻ, സാധിക പറയുന്നു അമ്മയെയും പെങ്ങളെയും ഭാര്യയെയും മകളെയും തിരിച്ചറിയുന്ന വകതിരിവുള്ള ആണുങ്ങൾ മാത്രം മതി എന്റെ ഈ പേജിൽ. അല്ലാത്തവർക്ക് ഡിസ്ലൈക് ച്ചെയ്തു പോകാം.\

പെണ്ണിനെ അവൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെയും, അവൾ ചെയ്യുന്ന തൊഴിലിന്റെയും മാന്യത നോക്കി വിലയിടുന്ന, പിഞ്ചു കുഞ്ഞുങ്ങളെ പോലും കഴുകൻ കണ്ണുകൾവച്ചു നോക്കി സദാചാരം പ്രസംഗിക്കുന്ന, ഫോട്ടോയിൽ അഭിപ്രായം ഇടുമ്പോൾ മറ്റുള്ളവർ കാണുമെന്നു ഭയന്ന് ഫോട്ടോയെകുറ്റപെടുത്തി ഇൻബോക്സിൽ വന്നു കൂടെകിടക്കാൻ എന്തു തരണം എന്നു ചോദിക്കുന്ന ഒരു സദാചാര വാദിയെയും ഈ പേജിലാവശ്യമില്ല. ലൈക്ക് പോകുന്നെങ്കിൽ പോട്ടെ എന്നെ ഞാനെന്താണെന്നറിഞ്ഞു മനസിലാക്കി കൂടെ നിൽക്കുന്ന, കുറച്ചു സഹോദരന്മാരും സ്നേഹിതരും മകളുടെ സ്ഥാനത്തുനിന്ന് നോക്കികാണുന്നവരും മാത്രം മതിയെന്നു വളരെ സ്നേഹപൂർവ്വം അറിയിക്കുന്നു. മറ്റുള്ളവർക് സ്വമേധയാ ഡിസ്ലൈക്ക് ചെയ്യാവുന്നതാണ്. അതിന്റെപേരിൽ ഈ പേജിലെ ലൈക്സ്ന്റെ എണ്ണം കുറഞ്ഞാൽ ഞാനങ്ങു സഹിക്കും.- സാധിക എഴുതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP