Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജസ്റ്റിസ് നവനീതി പ്രസാദ് സിങ്ങിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും; തോട്ടത്തിൽ ബി രാധാകൃഷ്ണനെ ഛത്തീസ്‌ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കും

ജസ്റ്റിസ് നവനീതി പ്രസാദ് സിങ്ങിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും; തോട്ടത്തിൽ ബി രാധാകൃഷ്ണനെ ഛത്തീസ്‌ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കും

ന്യൂഡൽഹി: ജസ്റ്റിസ് നവനീതി പ്രസാദ് സിങ്ങിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. പട്ന ഹൈക്കോടതി ജഡ്ജിയായിരുന്നു അദ്ദേഹം. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി രാജേന്ദ്ര മേനോനെ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന തോട്ടത്തിൽ ബി. രാധാകൃഷ്ണനെ ഛത്തീസ്‌ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.

2004-ൽ പട്ന ഹൈക്കോടതിയിൽ സീനിയർ അഭിഭാഷക പദവി ലഭിച്ച നവനീതി പ്രസാദ് സിങ്, 2006-ലാണ് അവിടെ ജഡ്ജിയായത്. കേരള ചീഫ് ജസ്റ്റിസായിരുന്ന മോഹൻ എം. ശാന്തന ഗൗഡർ സുപ്രീംകോടതിയിലെത്തിയതിനെ തുടർന്നാണ് പുതിയ നിയമനം.

ഛത്തീസ്‌ഗഢ് ചീഫ് ജസ്റ്റിസായിരുന്ന ദീപക് ഗുപ്തയെയും സുപ്രീംകോടതിയിലേക്ക് നിയമിച്ചിരുന്നു. പട്ന ഹൈക്കോടതി ജഡ്ജിയായിരുന്ന ഹേമന്ത് ഗുപ്തയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP