Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണിപ്പൂർ ജനതയുടെ സമ്പൂർണ തിരസ്‌ക്കരണത്തിൽ മനസു മടുത്ത് ഇറോം ശർമ്മിള രാഷ്ട്രീയം വിട്ടു; 16 വർഷത്തെ നിരാഹാരത്തെ പുറംകാലു കൊണ്ട് തട്ടിയെങ്കിലും ആരോടും പരിഭവമില്ല; യോഗയിലും ആത്മീയതയിലും അഭയം പ്രാപിച്ച് മനസു ശാന്തമാക്കാൻ കേരളത്തിലേക്ക് എത്തുന്നു

മണിപ്പൂർ ജനതയുടെ സമ്പൂർണ തിരസ്‌ക്കരണത്തിൽ മനസു മടുത്ത് ഇറോം ശർമ്മിള രാഷ്ട്രീയം വിട്ടു; 16 വർഷത്തെ നിരാഹാരത്തെ പുറംകാലു കൊണ്ട് തട്ടിയെങ്കിലും ആരോടും പരിഭവമില്ല; യോഗയിലും ആത്മീയതയിലും അഭയം പ്രാപിച്ച് മനസു ശാന്തമാക്കാൻ കേരളത്തിലേക്ക് എത്തുന്നു

ഇംഫാൽ: രാജ്യന്തര പ്രശസ്തി നേടിയ മനുഷ്യാവകാശ പോരാളിയാണ് ഇറോം ശർമ്മിള. മണിപ്പൂർ ജനതയ്ക്ക് വേണ്ടി 16 വർഷം നിരാഹാര സമരം നടത്തിയ അവർ രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ ലഭിച്ചത് സ്വപ്‌നത്തിൽ പോലും വിചാരിക്കാത്ത തിരസ്‌ക്കണമാണ്. വെറും 90 വോട്ടു മാത്രമായിരുന്നു അവർക്ക് ലഭിച്ചത്. ഇതോടെ താൻ രാഷ്ട്രീയം വിടുകയാണെന്നു ഇറോം ശർമ്മിള പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരെ തൗബാൽ മണ്ഡലത്തിലാണു സ്വന്തം പാർട്ടിയായ പീപ്പിൾ റിസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസിന്റെ ബാനറിൽ ശർമിള മത്സരിച്ചത്.

പാർട്ടി നിർത്തിയ മറ്റു രണ്ടു സ്ഥാനാർത്ഥികൾക്കും കെട്ടിവച്ച കാശു നഷ്ടമായി. തെക്കേ ഇന്ത്യയിൽ എവിടെയെങ്കിലും പോയി സമാധാനമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നു ശർമിള പറഞ്ഞു. അതേസമയം മണിപ്പുരിലെ പ്രത്യേക സൈനിക നിയമത്തിനെതിരായ തന്റെ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി. 16 വർഷം നീണ്ട നിരാഹാരം അവസാനിപ്പിച്ചാണു ശർമിള (44) സജീവ രാഷ്ട്രീയത്തിലിറങ്ങിയത്.

ആയിരങ്ങളുടെ പിന്തുണയിൽ സമരം നയിച്ചിട്ടും ഇറോമിന് മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പിൽ ഇത്രയും തുച്ഛമായ വോട്ടാണ് ലഭിച്ചത്. തോൽവിയിലും ജനങ്ങളെ തള്ളിപ്പറയാത്ത ഇറോം, മണിപ്പൂർ വിട്ട് കേരളത്തിലേക്ക് പോകാനൊരുങ്ങുകയാണ്. യോഗചെയ്യാനും മറ്റ് ആത്മീയ കാര്യങ്ങൾക്കുമായി കേരളത്തിലെ ഒരു ആശ്രമത്തിൽ സമയം ചെലവഴിക്കും.

എച്ച്.ഐ.വി ബാധിതരായ കുട്ടികൾക്ക് വേണ്ടി ഇംഫാലിൽ മലയാളിയായ സിസ്റ്റർ പൗളീൻ നടത്തുന്ന ആശ്രമത്തിലായിരുന്നു ഫലപ്രഖ്യാപന ദിവസം മണിപ്പൂരിന്റെ വീരവനിത. കുരുന്നുകൾക്കൊപ്പം ചെലവഴിച്ച് സങ്കടം മറക്കുകയാണെന്ന് ഇറോം ശർമിള സൂചിപ്പിക്കുന്നു. ഫലം എന്താകുമെന്ന് ഏറക്കുറെ മനസ്സിൽ കണ്ടിരുന്നതായി അവർ പറയുന്നു. വരുന്ന പാർലമെന്റിലും മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇനിയില്ല. ജനങ്ങളുടെ വോട്ടവകാശം പണം കൊടുത്ത് ചിലർ വാങ്ങിയെന്നും ഇറോം ആരോപിക്കുന്നു. ലോകത്തിന്റെ ഏത് കോണിലായാലും സൈനിക പരമാധികാര നിയമത്തിനെതിരെ പോരാട്ടം തുടരുമെന്നും ഇറോം ശർമിള പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP