Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രുതിയെ മിന്നുകെട്ടുന്നത് മുംബൈ സ്വദേശിയായ ബിസിനസുകാരൻ; പൂവണിയുന്നത് മൂന്ന് കൊല്ലം നീണ്ട പ്രണയം; പ്രണയം പറഞ്ഞത് കാശ്മീരിൽ വച്ച്‌ ; വിവാഹത്തിനൊരുങ്ങുന്ന ശ്രുതി മേനോന്റെ വിശേഷങ്ങൾ

ശ്രുതിയെ മിന്നുകെട്ടുന്നത് മുംബൈ സ്വദേശിയായ ബിസിനസുകാരൻ; പൂവണിയുന്നത് മൂന്ന് കൊല്ലം നീണ്ട പ്രണയം; പ്രണയം പറഞ്ഞത് കാശ്മീരിൽ വച്ച്‌ ; വിവാഹത്തിനൊരുങ്ങുന്ന ശ്രുതി മേനോന്റെ വിശേഷങ്ങൾ

ടിയും അവതാരകയുമായ ശ്രുതി മേനോൻ വിവാഹിതയാകാനൊരുങ്ങുന്ന കാര്യം ഫെയ്‌സ് ബുക്കിലൂടെയാണ് ആരാധകരുമായി പങ്ക് വച്ചത്. വരന്റെ ഒപ്പം വിവാഹ മോതിരം അണിഞ്ഞ് നില്ക്കുന്ന ഫോട്ടോ ഇട്ടായിരുന്നു ശ്രുതി വിവാഹക്കാര്യം അറിയിച്ചത്. എന്നാൽ വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശ്രുതി വ്യക്തമാക്കിയിരുന്നില്ല. എന്നാൽ ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിൽ പ്രണയ വിവാഹത്തെക്കുറിച്ച് നടി മനസ് തുറന്നു.

കിസ്മത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ശ്രുതി മേനോന്റെയും മുംബൈ സ്വദേശിയയ ഷാഹിലിന്റെയും പ്രണയ വിവാഹമാണ്.ബിസിനസുകാരനാണ് മുംബൈ സ്വദേശിയായ ഷാഹിൽ ടിംപാടിയ. മൂന്ന് വർഷം നീണ്ടു നിൽക്കുന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹത്തിനൊരുങ്ങുന്നത്.

അടുത്തിടെ കശ്മീരിൽ പോയപ്പോഴാണ് ഷാഹിൽ പ്രപ്പോസൽ ചെയ്തത്. ആ പ്രണയം പറയാൻ കശ്മീരിനോളം മനോഹരമായ മറ്റൊരു സ്ഥലമില്ലെന്നും, ആ നിമിഷം താൻ വളരെ ഏറെ സന്തോഷവതിയായിരുന്നു എന്നും ശ്രുതി പറയുന്നു.

വിവാഹം ഒരു ചടങ്ങ് മാത്രമാണെന്നും രണ്ട് കുടുംബങ്ങൾ തമ്മിൽ സന്തോഷത്തോടെ ആഘോഷമാക്കുന്ന ചടങ്ങ്. ഇനിയുള്ള ജീവിതം ഈ ജോഡികൾ ഒരുമിച്ചാണ് എന്നുള്ള പ്രഖ്യാപനമാണത്. രണ്ട് വ്യക്തികൾ തമ്മിലുള്ള മാനസികവും വൈകാരികവും ശാരീരകവുമായ ബന്ധമാണ് വിവാഹത്തിന് ആവശ്യമെന്നും ശ്രുതി പറയുന്നു.

തങ്ങളുടെ വിവാഹം വളരെ ചെറിയൊരു ചടങ്ങായിരിക്കും എന്നും ശ്രുതി പറഞ്ഞു. അടുത്ത ബന്ധുക്കളെയും സുത്തുക്കളെയും മാത്രമേ ക്ഷണിക്കുന്നൂള്ളൂ. വിവാഹം ഈ വർഷം ഉണ്ടാവില്ല. രണ്ട് പേർക്കും ചിലതൊക്കെ ചെയ്തു തീർക്കാനുണ്ട്. അടുത്ത വർഷം വിവാഹം നടത്താനാണ് തീരുമാനം

എന്റെ ജോലിയെ പിന്തുണയ്ക്കുന്ന നല്ലൊരു ഭാവി വരനെയാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. ഞാൻ അഭിനയം നിർത്തുന്നുണ്ടെങ്കിൽ, അത് എന്റെ താത്പര്യത്തോടെ മാത്രമായിരിക്കുമെന്നും വിവാഹം ഒരു കാരണമാകില്ല എന്നും ശ്രുതി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP