Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏതെങ്കിലുമൊക്കെ വേഷം ചെയ്തു ലിച്ചിയുടെ വില കളയാൻ ആഗ്രഹമില്ല; രാജാഗിരി ഹോസ്പ്പിറ്റലിലെ എമർജൻസി വിഭാഗത്തിലെ നഴ്സിങ് സ്റ്റാഫ് എങ്ങനെ അങ്കമാലി ഡയറീസിലെ നായികയായി; രേഷ്മാ രാജൻ ജീവിതം പറയുമ്പോൾ

ഏതെങ്കിലുമൊക്കെ വേഷം ചെയ്തു ലിച്ചിയുടെ വില കളയാൻ ആഗ്രഹമില്ല; രാജാഗിരി ഹോസ്പ്പിറ്റലിലെ എമർജൻസി വിഭാഗത്തിലെ നഴ്സിങ് സ്റ്റാഫ് എങ്ങനെ അങ്കമാലി ഡയറീസിലെ നായികയായി; രേഷ്മാ രാജൻ ജീവിതം പറയുമ്പോൾ

കൊച്ചി: ലിച്ചിയെന്ന എന്ന കഥാപാത്രത്തിനു ഇത്ര അധികം സ്വീകാര്യത ലഭിക്കുമെന്നു കരുതിയിരുന്നില്ല. ടെസ്റ്റൊക്കെ എഴുതി വിദേശത്ത് പോയി ജോലി ചെയ്യണമെന്നതു തന്നെയാണ് ഇപ്പോഴും സ്വപ്നം. നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ തീർച്ചയായും അഭിനയിക്കും. ലിച്ചിയെന്ന കഥാപാത്രത്തിനൊപ്പമോ മുകളിലോ നിൽക്കുന്ന കഥാപാത്രമായിരിക്കണം. ഏതെങ്കിലുമൊക്കെ വേഷം ചെയ്തു ലിച്ചിയുടെ വില കളയാൻ ആഗ്രഹമില്ല-പറയുന്നത് അങ്കമാലി ഡയറീസിലെ നായികയായ രേഷ്മാ രാജനാണ്. കോൺഗ്രസ് നേതാവായിരുന്ന കെ സി രാജന്റെ മകളാണ് രേഷ്മാ രാജൻ.

ഇപ്പോഴാണ് ഞാൻ ലിച്ചിയെന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. അതിനു മുമ്പ് എന്റെ മേൽവിലാസം രാജന്റെ മകൾ എന്നതായിരുന്നു. അച്ഛൻ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. കഴിഞ്ഞ ദിവസം ഹൈബി ഈഡൻ എംഎൽഎ വിളിച്ചിരുന്നു. സിനിമ കണ്ടിരുന്നു. കെ.സി. രാജൻ ചേട്ടന്റെ മകളാണെന്ന് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അപ്പൻ മരിച്ചിട്ടു മൂന്നു വർഷമാകുന്നു. എന്റെ റിസൽട്ട് വന്നതിന്റെ അന്നാണ് അപ്പൻ മരിക്കുന്നത്. അപ്പൻ അവസാനമായി ചികിത്സയിലായിരുന്ന ഹോസ്പിറ്റലിലാണ് ഞാൻ ആദ്യമായി ജോലിക്കു കയറുന്നത്. അപ്പൻ എപ്പോഴും പറയുമായിരുന്നു, നീ പഠിച്ച് ജോലി കിട്ടിയിട്ടു വേണം എനിക്ക് ഫ്ളയിറ്റിലൊക്കെ കയറാൻ എന്ന്. കഴിഞ്ഞ ദിവസം സിനിമയുടെ പ്രൊമോഷനു വേണ്ടി ദുബായിലേക്ക് യാത്ര ചെയ്യുമ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു. അപ്പൻ ഇവിടൊക്കെ തന്നെയുണ്ട്. ഇവിടെങ്കിലുമിരുന്ന് കാണുന്നുണ്ടാകും.-മനോരമയോട് രേഷ്മ പറഞ്ഞു.

ഞാൻ രാജാഗിരി ഹോസ്പ്പിറ്റലിലെ എമർജൻസി വിഭാഗത്തിലെ നഴ്സിങ് സ്റ്റാഫാണ്. ഹോസ്പ്പിറ്റലിലെ ഒന്നു രണ്ടു പരിപാടികളിൽ അവതാരകയായിട്ടുണ്ട്. ഹോസ്പിറ്റലിന്റെ കോർപ്പറേറ്റ് വീഡിയോയിലും അഭിനയിച്ചിരുന്നു. പിന്നീട് വീഡിയോ ഷൂട്ട് ചെയ്ത ടീം തന്നെ ഫോട്ടോഷൂട്ടിനു വന്നു. ഹോർഡിങ്സിനു വേണ്ടി കൂറെ ഫോട്ടോസ് എടുത്തു. അതിൽ നിന്ന് തിരഞ്ഞെടുത്തവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. ഹോർഡിങിസിൽ എന്റെ ചിത്രം വരുന്നതിനോടു വീട്ടുകാർക്കു താൽപര്യമില്ലായിരുന്നു. സ്വന്തം റിസ്‌കിൽ ഞാൻ യെസ് മൂളി. അങ്ങനെ പ്രത്യക്ഷപ്പെട്ട പരസ്യ ബോർഡിലെ എന്റെ ചിരിക്കുന്ന പടം ലിജോ ചേട്ടൻ കണ്ടത്തോടെയാണ് ഞാൻ അങ്കമാലിയുടെ ഭാഗമാകുന്നത്. ഞാൻ ഹോസ്പ്പിറ്റലിലെ സ്റ്റാഫാണെന്ന് അണിയറ പ്രവർത്തകർക്ക് അറിയില്ലായിരുന്നു. പരസ്യ ബോർഡിലെ കുട്ടിയാരാണെന്നു കണ്ടെത്താൻ അവർക്കു കൂറെ അന്വേഷണങ്ങൾ നടത്തേണ്ടി വന്നു-രേഷ്മ പറയുന്നു.

ലിച്ചിയെപോലെ തന്നെ പുറത്തു പോയി ജോലി ചെയ്യണമെന്നും സമ്പാദിക്കണമെന്നും വീട്ടുകാരെ നോക്കണമെന്നും വീട് വെക്കണമെന്നുമൊക്കെ സ്വപ്നം കാണുന്ന പെൺകുട്ടിയാണ് ഞാൻ. ജോലി തിരക്കകൾക്കിടയിലും സഹപ്രവർത്തകർക്കൊപ്പം നർമ്മം പങ്ക് ഇടുന്ന വ്യക്തിയാണ്. എന്നാൽ ദേഷ്യപ്പെടേണ്ട സാഹചര്യമാണെങ്കിൽ ദേഷ്യപ്പെടും. നമ്മൾ ജോലി ചെയ്യുന്നതും കഷ്ടപ്പെടുന്നതുമൊക്കെ നമ്മളെ പൊന്നുപോലെ വളർത്തിയ മാതാപിതാക്കളെ സംരക്ഷിക്കാനും കരുതാനും വേണ്ടിയാവാണമെന്ന ചിന്താഗതിക്കാരിയാണ് ഞാൻ-രേഷ്മ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP