Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മിസ്റ്റർ പരീക്കർ അത്യാവശ്യമായി പൊലീസിന്റെ ഈ യൂണിഫോം ഒന്ന് മാറ്റൂ... ഡാനിയേലയുടെ കൊലയാളിയുടെ ചിത്രങ്ങൾക്കൊപ്പം ഉള്ള പൊലീസിന്റെ ഫോട്ടോ കാണുമ്പോൾ ലജ്ജ തോന്നില്ലേ..? ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതീകമായ ഗോവ എങ്കിലും മാറേണ്ടതില്ലേ...?

മിസ്റ്റർ പരീക്കർ അത്യാവശ്യമായി പൊലീസിന്റെ ഈ യൂണിഫോം ഒന്ന് മാറ്റൂ... ഡാനിയേലയുടെ കൊലയാളിയുടെ ചിത്രങ്ങൾക്കൊപ്പം ഉള്ള പൊലീസിന്റെ ഫോട്ടോ കാണുമ്പോൾ ലജ്ജ തോന്നില്ലേ..? ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതീകമായ ഗോവ എങ്കിലും മാറേണ്ടതില്ലേ...?

മറുനാടൻ മലയാളി ബ്യൂറോ

ഗോവയിൽ തീരത്ത് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബ്രിട്ടീഷ് യുവതിയെ കുറിച്ചുള്ള വാർത്തകളാൽ സമൃദ്ധമാണ് പാശ്ചാത്യ മാധ്യമങ്ങൾ. പ്രത്യേകിച്ച് ബ്രിട്ടീഷ് പത്രങ്ങൾ. കൊലപാതകം ഉണ്ടാക്കുന്ന നാണക്കേടും നെഗറ്റീവ് ഇമേജും പരിഹരിക്കാൻ തൽക്കാലം വഴികൾ ഒന്നുമില്ല. പക്ഷേ കൊലയാളിക്കൊപ്പം നടക്കുന്ന പൊലീസിന്റെ ചിത്രങ്ങൾ ഉണ്ടാക്കുന്ന നാണക്കേട് ഒഴിവാക്കാൻ എങ്കിലും സാധിക്കേണ്ടതല്ലേ..? വെറും സാധാരണ തുണിയിൽ തയ്പിച്ച കാക്കി ഉടുപ്പും പാന്റുമായി തൊപ്പി പോലും വയ്ക്കാതെയുള്ള ആ പൊലീസുകാർ ഇന്ത്യൻ പൊലീസിന്റെ മുഖമായി ലോകത്ത് മാറുന്നുവെന്നതാണ് പ്രധാനം. അതിന് പരിഹാരം ഉണ്ടാക്കാൻ കേന്ദ്രത്തിൽ നിന്നും ഗോവയിലേക്ക് എത്തിയ പരീക്കർക്ക് കഴിയുമോ..?

ഗോവ ലോകത്ത് മുഴുവൻ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രം ആയതിനാൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടും. ഗോവയെ കുറിച്ച് എന്നും എന്തെങ്കിലും വാർത്ത ലോകത്തെ എല്ലാ പത്രങ്ങളിലും ഉണ്ടാകും. അപ്പോൾ അവർ എങ്ങനെ പെരുമാറുന്നു എന്നത് പോലെ എങ്ങനെ വസ്ത്രം ധരിക്കുന്നു എന്നതും പ്രധാനമാണ്. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തെ പൊലീസിനെ പോലെയല്ല ഗോവൻ പൊലീസ്. പാശ്ചാത്യ നാടുകളിലെ പൊലീസിനെ പോലെ അന്തസ്സുള്ള വസ്ത്രവും മുന്തിയ ഇനം വാഹനങ്ങളും നൽകേണ്ടത് വളരെ അത്യാവശ്യമാണ്. ഗോവൻ മുഖ്യമന്ത്രി അതിനുള്ള ശ്രമം ആണ് ആദ്യം ചെയ്യേണ്ടത്.

ഡാനിയേലയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന വികട് ഭഗത്തിനൊപ്പം നടക്കുന്ന പൊലീസുകാർ ധരിച്ചിരിക്കുന്ന സാധാരണ കാക്കി ഷർട്ടും പാന്റും കണ്ടാൽ അത് ഒന്ന് തൊട്ടാൽ കീറിപ്പോകുന്നവയാണെന്ന് തോന്നും. പൊലീസിന്റെ ദാരിദ്യം തോന്നിക്കുന്ന വസ്ത്രങ്ങളാണിവ. സെക്യൂരിറ്റിക്കാരിരുടന്നത് പോലുള്ള നീലത്തൊപ്പിയാണ് ഗോവൻ പൊലീസ് ഈ ചിത്രങ്ങളിൽ ധരിച്ചിരിക്കുന്നത്. ചില പൊലീസുകാരാകട്ടെ തൊപ്പി ധരിച്ചിട്ട് പോലുമില്ല. സേനയുടെ അച്ചടക്കരാഹിത്യത്തെ സൂചിപ്പിക്കുന്ന രീതിയിൽ ചില പൊലീസുകാർ കൈയിൽ മഞ്ഞച്ചരട് കെട്ടിരിക്കുന്നതും കാണാം. ചില പൊലീസുകാർ കറുത്ത ഷൂ പോളിഷ് ചെയ്യാതെ ചെളിപിടിച്ച നിലയിലാണുള്ളത്.

ബ്രിട്ടനെ പോലുള്ള പാശ്ചാത്യ രാജ്യങ്ങളിലെ പൊലീസിന്റെ യൂണിഫോം കാണുമ്പോഴാണ് ഗോവയിലെ പൊലീസിന്റെ യൂണിഫോമിന്റെ ശോചനീയാവസ്ഥ വ്യക്തമാകുന്നത്. 1990 വരെ പുരുഷ പൊലീസ് ഓഫീസർമാർ ബ്രിട്ടനിൽ ഫോർമൽ വർക്ക് ജാക്കറ്റും പോളിഷ് സിൽവർ ബട്ടൻസുമായിരുന്നു ധരിച്ചിരുന്നത്. ഇതിനൊപ്പം തുന്നിച്ചേർത്ത ട്രൻചിയോൻ പോക്കറ്റ് സഹിതമുള്ള ബ്ലാക്ക് ട്രൗസറുകളും ധരിച്ചിരുന്നു. എന്നാൽ നിലവിൽ സ്റ്റാബ് വെസ്റ്റ് പൊലീസ് ധരിക്കുന്നില്ല. തുടർന്ന് 1990 മുതൽ ബ്രിട്ടനിലെ പൊലീസിന്റെ യൂണിഫോമിൽ മാറ്റമുണ്ടായിരുന്നു. ഇന്ന് സുരക്ഷയെക്കരുതി ജാക്കറ്റ് ധരിക്കാറില്ല.

ഇത് ചില സന്ദർഭങ്ങളിൽ പൊലീസിന് തന്നെ വിനയാകാൻ സാധ്യതയുള്ളതിനാലാണ് ഈ മാറ്റം. 1994ൽ വരുത്തിയ മാറ്റമനുസരിച്ച് ബ്ലാക്ക് ട്രൗസേർസ്, ബ്ലൂ നാറ്റോ ജമ്പർ , സ്റ്റാബ് വെസ്റ്റ്, ഡ്യൂട്ടി വെസ്റ്റ് , റിഫ്ലെക്ടീവ് ജാക്കറ്റ് എന്നിവയാണ് ബ്രിട്ടീഷ് പൊലീസിന്റെ യൂണിഫോം. എന്നാൽ ബ്രിട്ടനിലെ ചില പൊലീസ് ഫോഴ്സുകളുടെ യൂണിഫോമുകളിൽ ചില്ലറ മാറ്റങ്ങളുണ്ട്.എന്ത് തന്നെയായാലും രാജ്യത്തെ പൊലീസ് ഫോഴ്സിന്റെ അന്തസ് ഉയർത്തിപ്പിടിക്കുന്ന തരത്തിലുള്ള മികച്ച യൂണിഫോമുകളാണ് ബ്രിട്ടനിലുട നീളം ഉപയോഗിച്ച് വരുന്നത്.

അതു പോലെ തന്നെ അമേരിക്കയിലെ പൊലീസിന്റെ യൂണിഫോമുകളും രാജ്യത്തിന്റെ അന്തസുയർത്തിപ്പിടിക്കുന്നവയാണ്. യുഎസിലെ വിവിധ പൊലീസ് ഫോഴ്സുകളുടെ യൂണിഫോമുകളിൽ നേരിട വ്യത്യാസമുണ്ടെങ്കിലും ഇവിടുത്തെ മിക്ക വലിയ പൊലീസ് വകുപ്പുകളും അംഗങ്ങൾക്ക് ടാക്ടിക്കൽ, അഥവാ ക്ലാസ് ബി, ട്രെഡീഷണൽ അഥവാ ക്ലാസ് എ എന്നിങ്ങനെ രണ്ട് തരത്തിലുള്ള യൂണിഫോമുകളാണ് നൽകി വരുന്നത്. യുഎസ് ആർമിയുടെ മുൻ ബാറ്റിൽ ഡ്രസ് യൂണിഫോമിനോട് ക്വാളിറ്റി പുലർത്തുന്നവയാണിവ. രാജ്യത്തെ പൊലീസിംഗിന്റെ അന്തസും പ്രൗഢിയും ഉയർത്തിപ്പിടിക്കുന്ന യൂണിഫോമുകളാണിവ.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച തെക്കൻ ഗോവയിലെ ഒരു കുളത്തിലായിരുന്നു ബ്രിട്ടീഷ് ടൂറിസ്റ്റുകാരിയായ ഡാനിയേലെ മക്ലോഗ്ലിൻ എന്ന 28കാരി കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. ഇതിനെ തുടർന്നാണ് ഗോവൻ പൊലീസിന്റെ ശോചനീയ മുഖം ലോകത്തിന് മുന്നിൽ വെളിവാകാൻ സാഹചര്യമുണ്ടായിരിക്കുന്നത്. ഈ യുവതിയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതിന് മുമ്പ് അതിക്രൂരമായി ബലാത്സംഗം ചെയ്തിരുന്നുവെന്ന കാര്യവും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. യുവതി ബീച്ചിൽ നിന്നും മടങ്ങവെ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന വികട് ഭഗത്ത് ഡാനിയേലെയെ മുഖം പൊത്തി വിളിച്ച് കൊണ്ടു പോയി ബലാത്സംഗം ചെയ്തുകൊല്ലുകയായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരുന്നത്.

കുളത്തിൽ കാണപ്പെട്ട മൃതദേഹത്തിന്റെ മുഖം ബിയർ കുപ്പി കൊണ്ട് കുത്തിക്കീറി വികൃതമാക്കിയിരുന്നു.തുടർന്ന് ഭഗത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഫെബ്രുവരി 23നായിരുന്നു ഡാനിയേലെ ഗോവയിലെത്തിയിരുന്നത്. ആഗോണ്ടയിലും പാറ്റ്‌നെമിലും സുഹൃത്തുക്കളോടൊപ്പം താമസിച്ച ശേഷമായിരുന്നു ഇവർ പാവോലെമിലെ റിസോർട്ടിലെത്തിയിരുന്നത്. ഇവിടെ നാട്ടുകാർക്കുംസുഹൃത്തുക്കൾക്കുമൊപ്പം ഹോളി ആഘോഷത്തിൽ പങ്കെടുത്ത ശേഷമായിരുന്നു യുവതിയെ കാണാതായത്.പാവോലെമിൽ നിന്നും നാല് കിലോമീറ്റർ അകലെ ദേവ്ബാഗ് ബീച്ചിലെ കുളത്തിലായിരുന്നു മരിച്ച നിലയിൽ ഡാനിയേലെയെ കാണപ്പെട്ടത്.

ഡാനിയേലെ നൈറ്റ് ക്ലബിൽ നിന്നും പോയതുകൊലയാളിയുടെ സ്‌കൂട്ടറിന് പിന്നിൽ ഇരുന്നോ..?

ഡാനിയേല കൊല്ലപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പുള്ള ഫോട്ടോകൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഇതനുസരിച്ച് യുവതി നൈറ്റ് ക്ലബിൽ നിന്നും പുറത്തേക്ക് പോയതുകൊലയാളിയെന്ന് സംശയിക്കുന്ന വികട് ഭഗത്തിന്റെ സ്‌കൂട്ടറിന് പുറകിൽ കയറിയിട്ടാണോയെന്ന സംശയം പ്രബലമായിട്ടുണ്ട്..അതിന് മുമ്പ് ബിക്കിനി ടോപ്പ് ധരിച്ച ഡാനിയേല ഒരു ബാറിൽ ഒരു സംഘം ടൂറിസ്റ്റുകൾക്കിടയിൽ ഇരിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

തുടർന്ന് ഒരു മണിക്കൂർ കഴിഞ്ഞായിരുന്നു യുവതി വികടിന്റെ സ്‌കൂട്ടറിന് പിന്നിൽ തന്റെ ലഗേജുകളുമായി സ്ഥലം വിട്ടതെന്ന് സംശയമുയരുന്നുണ്ട്. തുടർന്ന് പിറ്റേ ദിവസം രാവിയെയായിരുന്നു നാല് മൈലുകൾക്കപ്പുറം ഡാനിയേലയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ കണ്ടത്. വികടിനെ അധികം വൈകാതെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇവിടുത്തെ പൊലീസിന് പ്രമാദമായ ഈ കേസിന്റെ അന്വേഷണത്തിൽ നിരവധി പാളിച്ചകൾ വന്നിട്ടുണ്ടെന്ന വിമർശനവും ശക്തമാണ്.

ഇതോടെ വൃത്തി ഹീനമായ യൂണിഫോമിന് പുറമെ കഴിവ് കേടിന്റെ പേരിലും ഗോവൻ പൊലീസ് ലോകത്തിന് മുന്നിൽ നാണം കെട്ട അവസ്ഥയിലായിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP