Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എരുമേലിയിൽ ആയിരങ്ങൾ ആശ്രയിക്കുന്ന റോഡ് നവീകരിക്കാത്തിനു പിന്നിൽ രാജു ഏബ്രഹാം എംഎൽഎയോ? തൊട്ടടുത്ത റോഡ് ഉദ്ഘാടനത്തിനെത്തിയ എംപിയോടു പരാതിപറഞ്ഞ് ജനക്കൂട്ടം; ജനരോഷം ഭയന്ന് പരിപാടിയിൽ പങ്കെടുക്കാതെ എംഎൽഎ മുങ്ങി; പാസ്‌പോർട്ട് എടുക്കാൻ വരുമ്പോൾ കാണിച്ചുതരാമെന്നു വിരട്ടി എസ്‌ഐയുടെയും പ്രകടനം

എരുമേലിയിൽ ആയിരങ്ങൾ ആശ്രയിക്കുന്ന റോഡ് നവീകരിക്കാത്തിനു പിന്നിൽ രാജു ഏബ്രഹാം എംഎൽഎയോ? തൊട്ടടുത്ത റോഡ് ഉദ്ഘാടനത്തിനെത്തിയ എംപിയോടു പരാതിപറഞ്ഞ് ജനക്കൂട്ടം; ജനരോഷം ഭയന്ന് പരിപാടിയിൽ പങ്കെടുക്കാതെ എംഎൽഎ മുങ്ങി; പാസ്‌പോർട്ട് എടുക്കാൻ വരുമ്പോൾ കാണിച്ചുതരാമെന്നു വിരട്ടി എസ്‌ഐയുടെയും പ്രകടനം

റാന്നി: മുപ്പത്തു വർഷമായി പലകാരണങ്ങൾ പറഞ്ഞ് റോഡ് ടാറു ചെയ്യാത്തതിനെതിരേ പ്രദേശവാസികളുടെ പ്രതിഷേധം അണപൊട്ടുന്നു. എരുമേലിക്കടുത്ത് 18 കിലോമീറ്റർ നീളമുള്ള അറുവച്ചാംകുഴി അയിത്തലപ്പടി റോഡ് ആണ് വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി തീർന്നിരിക്കുന്നത്. പലവട്ടം റോഡ് നന്നാക്കാൻ ഫണ്ട് അനുവദിച്ചിട്ടും ഇടംകൊലിടുന്നത് റാന്നി എംഎൽഎ കൂടിയായ രാജു ഏബ്രഹാം ആണെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.

ഇന്ന് മറ്റൊരു റോഡ് ഉദ്ഘാടനം ചെയ്യാനെത്തി പത്തനംതിട്ട എംപി ആന്റോ ആന്റണിയോട് പ്രദേശവാസികൾ റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ചു സങ്കടം പറഞ്ഞു. റോഡ് നന്നാക്കാൻ പണം ലഭ്യമാക്കാമെങ്കിലും ഇനി ആരും തടസം നിൽക്കാൻ ഉണ്ടാവരുതെന്നായിരുന്നു എംപിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി. ഇതിനിടെ എംപിയോടു സംസാരിക്കാനായി വഴിയിൽ കാത്തുനിന്ന ജനക്കൂട്ടത്തെ ഭീഷണിപ്പെടുത്താൻ പൊലീസ് ശ്രമിച്ചതായും ആരോപണമുണ്ട്.

18 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് 35 വർഷമായി അറ്റകുറ്റപ്പണി നടത്തിയിട്ടെന്ന് പ്രദേശവാസികൾ പറയുന്നു. വിദ്യാഭ്യാസത്തിനും ജോലിക്കുമെല്ലാം പോകാൻ ആയിരക്കണക്കിനു പേർ ആശ്രയിക്കുന്ന റോഡാണിത്. പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിത്തീർന്ന റോഡ് നന്നാക്കുന്നതിന് പലവട്ടം ഫണ്ട് അനുവദിച്ചിരുന്നതാണ്.

പൊതുമരാമത്തു വകുപ്പും നബാർഡും റോഡ് നന്നാക്കുന്നതിന് പദ്ധതി തയാക്കുകയും ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ മണ്ഡലം എംഎൽഎകൂടിയായ രാജു ഏബ്രഹാം മനപ്പൂർവം റോഡ് നന്നാക്കുന്നതിനു തടസം നിൽക്കുകയാണെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ഇതിനെതിരേ പലവട്ടം നാട്ടുകാർ പ്രതിഷേധമുയർത്തിയിട്ടും നടപടി ഉണ്ടായില്ല.

ഇന്ന് മറ്റൊരു റോഡിന്റെ ഉദ്ഘാടനത്തിന് എത്തിച്ചേരുന്ന മണ്ഡലം എംപി ആന്റോ ആന്റണിയോടു നേരിട്ടു പരാതി പറയാൻ ജനക്കൂട്ടം തീരുമാനിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ ആന്റോ ആന്റണിയെ കാണാനായി നാട്ടുകാർ ഇടകടത്തി ജംഗ്ഷനിൽ കാത്തുനിന്നു. എന്നാൽ സ്ഥലത്തെത്തിയ വെച്ചൂച്ചിറ പൊലീസ് ജനക്കൂട്ടത്തെ വിരട്ടിയോടിക്കാൻ ശ്രമിക്കുകയായിരുന്നു. പാസ്‌പോർട്ട് എടുക്കാനായി നീയൊക്കെ സ്‌റ്റേഷനിലേക്കു വരുമ്പോൾ കാണിച്ചുതരാം എന്നുപറഞ്ഞ് സ്ഥലം എസ്‌ഐ വിപിൻ ഗോപിനാഥ് ഭീഷണിപ്പെടുത്തിയതായി പ്രദേശവാസികൾ ആരോപിച്ചു.

ഇതിനിടെ റോഡ് ഉദ്ഘാടനത്തിനെത്തിയ ആന്റോ ആന്റണി വഴിയിൽ ജനക്കൂട്ടം നിൽക്കുന്നതുകണ്ട് കാറുനിർത്തിയിറങ്ങി. റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് നാട്ടുകാർ വിവരിച്ചു. മുമ്പ് റോഡ് നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചിട്ടുള്ളതാണെന്ന് എംപി ചൂണ്ടിക്കാട്ടി. ഇനിയും അനുദിപ്പിക്കാം, പക്ഷേ തടസം നിൽക്കാൻ ആളുണ്ടാവരുതെന്നും ആന്റോ ആന്റണി പറഞ്ഞു.

ജനങ്ങളല്ല തടസം നിൽക്കുന്നതെന്നും എംഎൽഎ ആണെന്നും ജനം പറഞ്ഞപ്പോൾ എംപി ചിരിച്ചു. ഇതിനിടെ, സ്ഥലത്ത് ആൾക്കൂട്ടം പ്രതിഷേധിക്കാൻ നിൽക്കുന്നുവെന്നു മുൻകൂട്ടി വിവരം ലഭിച്ച രാജു ഏബ്രഹാം എംഎൽഎ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതെ പാതിവഴിയിൽ തിരിച്ചുപോയിയെന്നാണ് അറിയാൻ കഴിയുന്നത്.

സാങ്കേതികകാരണങ്ങൾ അടക്കം പറഞ്ഞാണ് റോഡ് നവീകരണം തടസപ്പെടുത്തുന്നത്. ഈ അടുത്തകാലത്ത് റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചിരുന്നതാണെങ്കിലും ചെറിയ സാങ്കേതിക കാരണങ്ങളുടെ പേരിൽ അവസാനം കരാർ ഏറ്റെടുത്തയാൾ ഉപേക്ഷിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP