Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിനിമയിൽ തുടക്കം നന്നായെങ്കിലും പരാജയങ്ങളും ഏല്‌ക്കേണ്ടി വന്നു; പരാജയങ്ങൾ സഹപ്രവർത്തകർ തന്റെ തലയിൽ കെട്ടി വച്ചു; ഭാഗ്യമില്ലാത്തവും രാശിയില്ലാത്തവളെന്നും കഥകൾ പ്രചരിച്ചു; സിനിമാ ലോകത്തെ അവണനയെക്കുറിച്ച് നടി തപ്‌സി പന്നുവിന് പറയാനുള്ളത്

സിനിമയിൽ തുടക്കം നന്നായെങ്കിലും പരാജയങ്ങളും ഏല്‌ക്കേണ്ടി വന്നു; പരാജയങ്ങൾ സഹപ്രവർത്തകർ തന്റെ തലയിൽ കെട്ടി വച്ചു; ഭാഗ്യമില്ലാത്തവും രാശിയില്ലാത്തവളെന്നും കഥകൾ പ്രചരിച്ചു; സിനിമാ ലോകത്തെ അവണനയെക്കുറിച്ച് നടി തപ്‌സി പന്നുവിന് പറയാനുള്ളത്

ഴിഞ്ഞ വർഷം ഏറെ നിരൂപക പ്രശംസ നേടിയ പിങ്ക് എന്ന ചിത്രത്തിന് ശേഷം ശക്തമായ സ്ത്രീ കഥാപാത്രവുമായി തപ്സി പന്നു വീണ്ടുമെത്തുന്ന ചിത്രം നാം ശബാന എന്ന ബോളീവുഡ് ചിത്രം. ചിത്രത്തിൽ ശബാന എന്ന കേന്ദ്ര കഥാപാത്രത്തെയാണ് തപ്സി അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ പ്രിയ ന്ടൻ പൃഥിരാജ് ബോളിവുഡിലെത്തുന്ന ചിത്രം കൂടിയാണിത്.തെന്നിന്ത്യൻ സിനിമയിലും അതുപോലെ ബോളിവുഡിലും തിളങ്ങി നിൽക്കുമ്പോഴും തനിക്ക് ഒരു കാലത്ത് സിനിമാ ലോകത്ത് നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ പറ്റി നടി ഇപ്പോൾ പങ്ക് വച്ചിരിക്കുകയാണ്. ഇന്നു കാണുന്ന തലത്തിലേക്ക് എത്തിച്ചേരുന്നതിനിടയിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങൾ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് നടി പങ്കുവച്ചത്.

ഹ്യൂമൺസ് ഓഫ് ബോംബെ എന്ന പേജിലുടെയാണ് താരം സിനിമാലോകത്ത് നിന്ന് നേരിടേണ്ടി വന്ന അവഗണനകളും സമൂഹത്തിൽ നിന്ന് സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരുന്ന ദുരനുഭവങ്ങളും പങ്കു വെച്ചത്. തന്റെ ഫേസ്‌ബുക്ക് പേജിലൂം തപ്സി പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത് കോളേജ് വിദ്യാഭ്യസകാലത്ത് മോഡലിങ്ങിലൂടെ യാണെന്ന് പറഞ്ഞ് കൊണ്ടാണ് താരം പോസ്റ്റ് ആരംഭിക്കുന്നത്. ക്യാറ്റ് പരീക്ഷയിൽ 88 ശതമാനം മാർക്ക് നേടി വിജയിച്ച താൻ എം.ബി.എ ചെയ്യാനിരിക്കുന്ന സമയത്താണ് സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചതെന്നും തപ്സി പോസ്റ്റിലൂടെ പറയുന്നു.

'സിനിമാ മേഖലയിൽ തുടക്കം നന്നായെങ്കിലും പിന്നീട് പരാജയങ്ങൾ ഏൽക്കേണ്ടി വരികയായിരുന്നു അതോടെ ജീവിതം തന്നെ മറ്റൊരു രീതിയിലായി. ആദ്യത്തെ മൂന്ന് സിനിമകൾ നന്നായി പോയെങ്കിലും ഇടയ്ക്ക് ചില പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. അതോടെ ഞാൻ ഭാഗ്യമില്ലാത്തവളും രാശിയില്ലാത്തവളുമാണെന്ന കഥകളാണ് പ്രചരിച്ചത്. സിനിമയുടെ പരാജയം മുഴുവൻ സഹപ്രവർത്തകർ എന്റെ തലയിലാണ് കെട്ടിവച്ചത്. തുടർന്ന് ഞാൻ പ്രതിഫലം കുറയ്ക്കാൻ തുടങ്ങി. എന്നിട്ടും അവസാനിച്ചില്ല. പല സിനിമകളിൽ നിന്നും എന്നെ ഒഴിവാക്കി.' തപ്സി പറയുന്നു.

പിന്നീട് പിങ്കിൽ അഭിനയിച്ചതോടെയാണ് തന്റെ ജീവിതം മാറിയതെന്നും അത് വരെ സിനിമകളിൽ നിന്ന് വളരെ മോശം അനുഭവങ്ങളായിരുന്നു നേരിടേണ്ടി വന്നതെന്നും താരം വ്യക്തമാക്കി. 'പിങ്കിൽ അഭിനയിക്കുന്നതുവരെ എനിക്ക് ആരോപണങ്ങളിൽ നിന്ന് മോചനം ലഭിച്ചില്ല. ബോളിവുഡിലെ പല നടന്മാരും എനിക്കൊപ്പം ജോലി ചെയ്യാൻ മടി കാണിച്ചു. എല്ലാം പറഞ്ഞുറപ്പിച്ചതിനുശേഷം അവസാന നിമിഷം നിർമ്മാതാക്കൾ വാക്കു മാറ്റിപ്പറഞ്ഞ അനുഭവങ്ങളും കുറവല്ല. തുല്യവേതനത്തിനല്ല അടിസ്ഥാന ശമ്പളം കിട്ടാൻ പോലും എനിക്ക് പലരുമായി തർക്കത്തിൽ ഏർപ്പെടേണ്ടി വന്നിട്ടുണ്ട്.'

സിനിമാലോകത്ത് നിന്ന് നേരിടേണ്ടി വന്ന അനുഭവങ്ങളുടെ പേരിൽ പരാതി പറയാനല്ല ഈ കുറിപ്പെന്നും അഭിനയം ഇഷ്ടമായതുകൊണ്ട് മാത്രമാണ് ഇന്നും ഈ മേഖലയിൽ താൻ നിൽക്കുന്നെന്നും തപ്സി പറയുന്നു. തനിക്ക് വലിയ സൗന്ദര്യമോ വശ്യതയോ ഇല്ലെന്നും എന്നാൽ തന്റെ കഴിവിൽ വിശ്വാസമുണ്ടെന്നും പറഞ്ഞ താരം സ്വയം സഹതപിക്കാൻ താൽപര്യമില്ലെന്നും വ്യക്തമാക്കി.

സിനിമാ ലോകത്തിന് പുറമേ ഡൽഹിയിൽ ആൾക്കൂട്ടത്തിനിടയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവവും തപ്സി പോസ്റ്റിൽ പറയുന്നുണ്ട്. കുറച്ച് ആഴ്ചകൾക്ക് മുൻപ് ഡൽഹിയിൽ വച്ച് ജനക്കൂട്ടത്തിനിൽ നിന്നൊരാൾ എന്നെ തോണ്ടി. ഞാൻ തിരിഞ്ഞുനോക്കിയില്ല. എന്നാൽ അയാളുടെ വിരലിൽ കയറിപ്പിടിച്ച് ശക്തിയായി തിരിച്ചു. വേദനകൊണ്ട് അയാൾ പുളയുകയായിരുന്നു.' മറ്റുള്ളവർക്ക് ഞാൻ വലിയ സംഭവമല്ലെങ്കിലും എന്റെ കഥയിൽ താൻ തന്നെയാണ് നായിക എന്നും പറഞ്ഞ് കൊണ്ടാണ് തപ്സി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP