Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചങ്ങനാശ്ശേരി തിരുവല്ല പാത ഇപട്ടിപ്പിക്കൽ പുരോഗമിക്കുന്നു; കോട്ടയം വഴിയുള്ള ചില ട്രെയിനുകൾ ആലപ്പുഴ വഴി ഓടും; ചില പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി

ചങ്ങനാശ്ശേരി തിരുവല്ല പാത ഇപട്ടിപ്പിക്കൽ പുരോഗമിക്കുന്നു; കോട്ടയം വഴിയുള്ള ചില ട്രെയിനുകൾ ആലപ്പുഴ വഴി ഓടും; ചില പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: ചങ്ങനാശ്ശേരി-തിരുവല്ല ഇരട്ടപ്പാത പ്രവർത്തനക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട ജോലി നടക്കുന്നതിനാൽ കോട്ടയം വഴിയുള്ള ചില തീവണ്ടികൾ ചൊവ്വാഴ്ച ആലപ്പുഴ വഴി തിരിച്ചുവിടും. ചില പാസഞ്ചർ വണ്ടികൾ റദ്ദാക്കിയിട്ടുമുണ്ട്.കൂടാതെ, കൊല്ലം-ശാസ്താംകോട്ട സ്റ്റേഷനുകൾക്കിടയിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തീവണ്ടികൾ വൈകും.

കോട്ടയം വഴി പോകേണ്ടിയിരുന്ന ബെംഗളൂരു-കന്യാകുമാരി (16526), കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി(12081), തിരുവനന്തപുരം-ഹൈദരാബാദ് ശബരി(17229), കന്യാകുമാരി -മുംബൈ ജയന്തി(16382), ന്യൂഡൽഹി-തിരുവനന്തപുരം കേരള(12626, 12625) എന്നിവ ആലപ്പുഴവഴിയാകും പോകുക. ഇവ ഹരിപ്പാട്, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ നിർത്തും.

കൊല്ലം-കോട്ടയം (56394/56393), കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം മെമു (66307/66308, 66300/66301), ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം മെമു (66302/66303), ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചർ (56381/56382) എന്നിവ റദ്ദാക്കി.
പുനലൂർ- ഗുരുവായൂർ പാസഞ്ചറുകൾ (56365/56366) കോട്ടയത്തുനിന്നു യാത്ര ആരംഭിക്കും. എറണാകുളം- കായംകുളം (56387/56388) പാസഞ്ചറുകൾ കോട്ടയത്തു യാത്ര അവസാനിപ്പിക്കും.കൊല്ലം-ശാസ്താംകോട്ട സ്റ്റേഷനുകൾക്കിടയിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 29നും ഏപ്രിൽ 1, 2, 4 ദിവസങ്ങളിലും തീവണ്ടികൾ വൈകും.

കൊല്ലത്തുനിന്നു രാവിലെ 3.30ന് പുറപ്പെടാറുള്ള കൊല്ലം- ആലപ്പുഴ പാസഞ്ചർ ഈ ദിവസങ്ങളിൽ കായംകുളത്തുനിന്നു യാത്രയാരംഭിക്കും. രാത്രി ഒന്നുമുതൽ പുലർച്ചെ അഞ്ചുവരെയാണ് അറ്റകുറ്റപ്പണി നടക്കുക. ഈ സമയത്ത് ഇതുവഴിയുള്ള തീവണ്ടികൾ ഒന്നര മണിക്കൂർ വരെ വൈകുമെന്ന് റെയിൽവേ അറിയിച്ചു.ചൊവ്വാഴ്ച രാവിലെ 8.50ന് എറണാകുളത്തുനിന്നു പുറപ്പെടേണ്ടിയിരുന്ന എറണാകുളം-ഹൗറ സ്പെഷ്യൽ ട്രെയിൻ ഉച്ചയ്ക്ക് 3.30ന് മാത്രമേ പുറപ്പെടുകയുള്ളൂ.

പുതിയ സ്റ്റോപ്പ്

എറണാകുളം-യശ്വന്ത്പുർ പാതയിലെ പ്രത്യേക തീവണ്ടികൾ (06547/06548) ഒറ്റപ്പാലം, തിരുപത്തൂർ സ്റ്റേഷനുകളിൽ നിർത്തും. എറണാകുളം-രാമേശ്വരം പാതയിലെ പ്രത്യേക തീവണ്ടികൾ (06035/06036) ഉദുമൽപേട്ടയിലും നിർത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP