Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദക്ഷിണാഫ്രിക്കയിൽ കലാപകലുഷിതമായ രാഷ്ട്രീയനാടകങ്ങൾ

ദക്ഷിണാഫ്രിക്കയിൽ കലാപകലുഷിതമായ രാഷ്ട്രീയനാടകങ്ങൾ

കെ.ജെ.ജോൺ

പ്രിട്ടോറിയ: രാഷ്ട്രീയമായി ഏവരെയും ഞെട്ടിക്കുന്ന ചടുലമായ നീക്കങ്ങളാണ് പ്രസിഡന്റ് ജേക്കബ് സൂമ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ദക്ഷിണാഫ്രിക്കയിൽനടത്തിവരുന്നത്. ഇതു പക്ഷേ വലിയ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് വഴിമരുന്നിടുകയും ചെയ്തിരിക്കുന്നു. ചരിത്രത്തിലാ ദ്യമായി പ്രസിഡന്റ് സ്വന്തഇഷ്ടപ്രകാരം, എഎൻസി പാർട്ടിയിൽ ആലോചിക്കാതെ നടത്തിയ ക്യാബിനറ്റ്പുനഃസംഘടനയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമായി ത്തീർന്നി രിക്കുന്നത്. വൈസ്പ്രസിഡന്റ് സിറിൽ രാമപോസ, പാർട്ടിജനറൽസെക്രട്ടറി ഗ്വെഡെ മൻഡാഷേ, പാർട്ടി ട്രഷറർ മ്കീസ്വെ എന്നിവരുമായുംഭരണപക്ഷത്തെ മറ്റു മുഖ്യകക്ഷികളായ സൗത്താഫ്രിക്കൻ കമ്മ്യൂണിസ്റ്റ്പാർട്ടിയുമായും (SACP), കൊസാട്ടുവുമായും (COSATU) കൂടിയാലോചിക്കാതെ നടത്തിയനീക്കത്തിൽ പ്രതിഷേധവുമായി പരസ്യമായി ഇവർ രംഗത്തെത്തിക്കഴിഞ്ഞു.

ഒരുവർഷം മുമ്പു രാജ്യത്തെ ധനകാര്യസ്ഥിതി വഷളായി റാൻഡിന്റെ മൂല്യംതകർന്നടിഞ്ഞ ഗുരുതരസാഹചര്യത്തിൽ മന്ത്രിസഭയിലേക്ക്തിരികെകൊണ്ടുവന്ന അതീവപ്രഗൽഭനായ പ്രവീൺ ഗോർഡൻ എന്നസൗത്താഫ്രിക്കൻ ഇന്ത്യൻ വംശജൻ ധനമന്ത്രിയായ ശേഷം ധനകാര്യസ്ഥിതിഏറെ പുരോഗമിക്കയും ഡോളർ-റാൻഡ് വിനിമയ നിരക്ക് 17 റാൻഡിൽ നിന്ന്
12.48ലേക്ക് ഉയരുകയും ചെയ്തു.

വളരെ കർശനമായ രീതിയിൽ ധനകാര്യപരിഷ്‌കരണ നീക്കങ്ങൾ നടത്തി രാജ്യത്തെ പുനരുജ്ജീവിപ്പിച്ചു നടത്തിയ ധനമന്ത്രിയുടെയും ഡെപ്യൂട്ടി ധനമന്ത്രിമ്‌സിബിസി ജോനാസിന്റെയും നീക്കങ്ങൾ ഏറെ താമസിയാതെ തന്നെ സൂമയുടെസ്വകാര്യതാല്പര്യങ്ങൾക്ക് തിരിച്ചടിയായി. പ്രത്യേകിച്ച് സൂമയുടെ അടുത്തസുഹൃത്തും, താൽപര്യക്കാരുമായ, സഹാറാ കമ്പനി തുടങ്ങിയ വ്യാവസായികസാമ്രാജ്യങ്ങളുടെ ഉടമയും ഇന്ത്യൻ വംശജനുമായ ഗുപ്ത കുടുംബത്തിന്റെ തന്നെ.

രാജ്യം ഭരിക്കുന്ന പ്രസിഡന്റ് ഗുപ്ത കുടുംബത്തിന്റെ താല്പര്യമനുസരിച്ചാണ്മിക്ക തീരുമാനങ്ങളും എടുക്കുന്നതെന്നു പ്രതിപക്ഷം ഏറെ നാളായി ആരോപിച്ചുകൊണ്ടിരിക്കുന്നു.തുടർച്ചയായി രണ്ടു ഘട്ടങ്ങളിലായി ഭരണം നടത്തിവരുന്ന സൂമ, ഈവർഷാവസാനത്തിലെ പാർട്ടിയുടെ ഇലക്ടീവ് കോൺഫ്രസിലൂടെ 2019ലെനാഷണൽ ഇലക്ഷന് പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ ആറു ഭാര്യമാരിൽമൂന്നാമത്തെതും മുൻഭാര്യയുമായ ദ്‌ലമീനി സൂമയെ എങ്ങനെയുംപിടിച്ചിരുത്തുവാനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോൾ. ഗുരുതരമായ പലഅഴിമതിയാരോപണങ്ങളിലും മുങ്ങിക്കുളിച്ചുനിൽക്കുന്ന സൂമയുടെജയിൽവാസം ഒഴിവാക്കുവാൻ അത് അത്യന്താപേക്ഷിതമാണ് താനും. രാജ്യത്തെപബ്ലിക് പ്രോട്ടെക്ടറുടെ സ്റ്റേറ്റ് ക്യാപ്ച്ചർ റിപ്പോർട്ടുൾപ്പടെ നിരവധിറിപ്പോർട്ടുകളിൽ പ്രതിസ്ഥാനത്ത് നിൽക്കയാണ് സൂമയിപ്പോൾ.

അങ്ങനെയിരിക്കെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ച സൂമ എല്ലാവരെയുംഞെട്ടിച്ചുകൊണ്ട് ധനകാര്യമന്ത്രി പ്രവീൺ ഗോർഡൻ, ഡപ്യൂട്ടി ധനകാര്യമന്ത്രി ജോനാസ് എന്നിവരെ പുറത്താക്കിക്കൊണ്ടുള്ള വിളംബരം ഏകപക്ഷീയമായിനടത്തുന്നത്. ഉടനടി തന്നെ ഡോളർ-റാൻഡ് വിനിമയ നിരക്ക് 12.48 റാൻഡിൽനിന്ന് 13.70 ലേക്ക് കൂപ്പുകുത്തി. ഇതിനെതിരെ ആഞ്ഞടിച്ചു കൊണ്ട് ഡപ്യൂട്ടിപ്രസിഡന്റ് രാമപോസയും, പാർട്ടി ജനറൽസെക്രട്ടറി ഗ്വെഡെ മൻഡാഷേയും,പാർട്ടി ട്രഷറർ മ്കീസ്വെയും ശക്തമായ പ്രതിഷേധം പരസ്യമായി അറിയിച്ചു.

ഒപ്പം തന്നെ ഭരണപക്ഷത്തെ മറ്റു മുഖ്യകക്ഷികളായ സൗത്താഫ്രിക്കൻകമ്മ്യൂണിസ്റ്റ് പാർട്ടിയും (SACP), കൊസാട്ടുവും (COSATU) പ്രതിഷേധിക്കയും സൂമഉടൻ തന്നെ രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് അലയൻസ് (DA)അടിയന്തിരമായി പാർലമെന്റെിന്റെ സമ്മേളനം വിളിച്ചുകൂട്ടിഅവിശ്വാസപ്രമേയം വഴി സൂമയെ പുറത്താക്കാനുള്ള നടപടിക്കായി സ്പീക്കറെസമീപിക്കയും ഒപ്പം ക്യാബിനറ്റ് പുനഃസംഘടന അസ്ഥിരപ്പെടുത്തുന്നതിനുകോടതിയെ സമീപിക്കയും ചെയ്തു. എന്നാൽ മറ്റൊരു പ്രതിപക്ഷ കക്ഷിയായഇക്കണോമിക് ഫ്രീഡം ഫയിറ്റർ (EFF) ഒരു പടി കൂടി കടന്നു പ്രസിഡന്റിനെഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു. 400 അംഗങ്ങളുള്ള
പാർലമെന്റെിലെ കക്ഷിനില എഎൻസി - 249, ഡിഎ - 89, ഇഎഫ്എഫ് - 25,ഐഎഫ്പി - 10, മറ്റുള്ളവർ - 27.

മുഖ്യപ്രതിപക്ഷകക്ഷിയായ ഡിഎയ്ക്ക് മറ്റു കക്ഷികളെക്കൂടി കൂടെ നിത്താൻകഴിഞ്ഞാൽ തന്നെ 151 പേരുടെ പിന്തുണയെആകുന്നുള്ളൂ. അങ്ങനെയായാൽ തന്നെ കുറഞ്ഞത്എ എൻസിയിൽ എതിർത്ത് നിൽക്കുന്ന 50പേരുടെയെങ്കിലും പിന്തുണ ഉറപ്പിക്കണം അവിശ്വാസംപാസ്സാക്കിയെടുക്കാൻ. ഇഎഫ്എഫിന്റെ ഇംപീച്ച്‌മെന്റ് പരിപാടി ഇതിലും ദുർഘടമാണ് കാരണം മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ് അതിനാൽ ഇംപീച്ച്െചയ്യുക അത്ര എളുപ്പമല്ല. എന്നാൽ ഡിഎയ്ക്ക് പ്രതീക്ഷയ്ക്ക് ചെറിയവകയുണ്ടുതാനും. ഏതായാലും ജേക്കബ് സൂമയ്ക്ക് കാര്യങ്ങൾ അത്രഎളുപ്പമായിരി ക്കില്ല ഇനി വരും നാളുകളിൽ, പ്രത്യേകിച്ച് തന്റെ പിൻഗാമിയെഉറപ്പിക്കുന്ന കാര്യത്തിൽ പോലും. രാജ്യം അത്യന്തം ഗുരുതരമായ
പ്രതിസന്ധിയിൽകൂടി കടന്നുപോവുകയാണിപ്പോൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP