Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒന്നാം പേജിൽ മുഖപ്രസംഗത്തിന്റെ കോളത്തിൽ കറുപ്പടിച്ച് മംഗളത്തിന്റെ പ്രതിഷേധം; ഭരണകൂടം വേട്ടയാടുന്നെന്ന് മംഗളം പത്രാധിപസമിതി; അടിയന്തരാവസ്ഥയിലെ പത്രമാതൃകയിൽ `ഇതോ ധാർമികത?'യെന്നും ചോദ്യം

ഒന്നാം പേജിൽ മുഖപ്രസംഗത്തിന്റെ കോളത്തിൽ കറുപ്പടിച്ച് മംഗളത്തിന്റെ പ്രതിഷേധം; ഭരണകൂടം വേട്ടയാടുന്നെന്ന് മംഗളം പത്രാധിപസമിതി; അടിയന്തരാവസ്ഥയിലെ പത്രമാതൃകയിൽ `ഇതോ ധാർമികത?'യെന്നും ചോദ്യം

 

ശശീന്ദ്രന്റെ അശ്ലീല സംഭാഷണം സംപ്രേഷണം ചെയ്തതിന്റെ പേരിൽ മംഗളം ടെലിവിഷന്റെ സിഇഒയും നാല് മാധ്യമ പ്രവർത്തകരേയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് പത്രം എഡിറ്റോറിയൽ ഒഴിവാക്കി പ്രതിഷേധിച്ചിരിക്കുന്നത്. ഒന്നാം പേജിൽ കറുത്ത കോളമാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. സാധാരണയായി എഡിറ്റോറിയൽ പ്രസിധീകരിക്കുന്ന അതേ വലിപ്പത്തിലാണ് കറുത്ത കോളവും.

ഒരു ഭരണാധികാരിയുടെ പെരുമാറ്റ വൈകല്യങ്ങൾ തുറന്നുകാട്ടിയതിന് ഭരണകൂടം വേട്ടയാടുന്നതുകൊണ്ടാണ് ഇത്തരമൊരു സമീപനമെന്നാണ് മംഗളം എഡിറ്റോറിയൽ വ്യക്തമാക്കുന്നത്.

വർത്തമാന കാലത്തെ കാര്യങ്ങളാണ് വാർത്ത എന്നിരിക്കെ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും എതിരേയുള്ള അതിക്രമങ്ങളുടെ ആസുരകാലത്ത് ഒരു ഭരണാധികാരിയുടെ മനോഭാവം,പെരുമാറ്റം എന്നിവ പച്ചയ്ക്കു പുറത്തുകൊണ്ടുവന്ന മംഗളം ടെലിവിഷൻ പത്രം എന്നിവയോടു ഭരണകൂടം പുലർത്തുന്ന നീതീകരിക്കാനാകാത്ത,ഇരട്ടത്താപ്പു നിറഞ്ഞ, സമീപനത്തിൽ പ്രതിഷേധിക്കുന്നു. എന്ന കുറിപ്പും മംഗളത്തിന്റെ ഒന്നാം പേജിൽ കൊടുത്തിട്ടുണ്ട്.

മുമ്പ് രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്താനുള്ള അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നീക്കത്തിനെതിരെ എഡിറ്റോറിയൽ ഒഴിവാക്കി പത്രങ്ങൾ പ്രതിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസം ജിഷ്ണുവിന്റെ അമ്മയ്ക്ക് നേരെയുണ്ടായുന്ന വാർത്തയും ഇതിന് സമീപത്തായി ഇതോ ധാർമ്മികത എന്ന തലക്കെട്ടോടെ പ്രസിധീകരിച്ചിട്ടുണ്ട്. സർക്കാറിനെതിരെ കടുത്ത ആരോപങ്ങളാണ് ഈ വാർത്തയിലും മംഗളം ഉന്നയിക്കുന്നുണ്ട്.

ജിഷ്ണുവിന്റെ അമ്മയെ ചവിട്ടി വീഴ്‌ത്തി. ന്യായീകരിച്ച് മുഖ്യമന്ത്രിയും ഡിജിപിയുമെന്നും സബ്‌ടൈറ്റിലിൽ രൂക്ഷ വിമർശനവും ഉന്നയിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ മഹിജയെ പൊലീസ് റോഡിലൂടെ വലിച്ചിഴക്കുന്ന ചിത്രവും മംഗളം നൽകിയിട്ടുണ്ട്്.

മംഗളം ജീവനക്കാരെ ഭരണകൂടം വേട്ടയാടുകയാണെന്നാണ് മംഗളം പറയുന്നത്. ഉൾപേജുകളിലും ഇതേ വിമർശനം മംഗളം ആവർത്തിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് അശ്ലീല സംഭാഷണം സംപ്രേഷണം ചെയ്തതിന് ചാനൽ സിഇഒ അജിത്ത് കുമാർ, മാധ്യമ പ്രവർത്തകരായ എം.ബി.സന്തോഷ്, ഫിറോസ് സാലി മുഹമ്മദ്, എസി.വി.പ്രദീപ്, ജയചന്ദ്രൻ എന്നിവരാണ് ജയിലിലുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP