Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയെന്ന് കെ.എം ഷാജഹാന്റെ അമ്മ തങ്കമ്മ; ലാവ്‌ലിൻ കേസിൽ സത്യം പുറത്തുകൊണ്ടുവരാൻ ശ്രമിച്ചതിന് പിണറായി പകപോക്കുന്നു; കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ചതുമുതൽ അതുമായി ചേർന്നുപ്രവർത്തിച്ച പാരമ്പര്യമാണ് ഞങ്ങളുടെ കുടുംബത്തിന്റേതെന്നും അമ്മ

അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയെന്ന് കെ.എം ഷാജഹാന്റെ അമ്മ തങ്കമ്മ; ലാവ്‌ലിൻ കേസിൽ സത്യം പുറത്തുകൊണ്ടുവരാൻ ശ്രമിച്ചതിന് പിണറായി പകപോക്കുന്നു; കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ചതുമുതൽ അതുമായി ചേർന്നുപ്രവർത്തിച്ച പാരമ്പര്യമാണ് ഞങ്ങളുടെ കുടുംബത്തിന്റേതെന്നും അമ്മ

തിരുവനന്തപുരം: മഹിജയുടെ സമരത്തിന് അനുഭാവം പ്രകടിപ്പിക്കാൻ ഡി.ജി.പി ഓഫീസ് പരിസരത്തെത്തിയ പൊതുപ്രവർത്തകൻ കെ.എം. ഷാജഹാനെ അറസ്റ്റ് ചെയ്തതിന് പിന്നിൽ ഗൂഢാലോചന. ലാവ്‌ലിൻ കേസിൽ സത്യം പുറത്തുകൊണ്ടുവരാൻ ശ്രമിച്ചതിന് പിണറായി വിജയൻ പകപോക്കുകയാണെന്ന് ഷാജഹാന്റെ അമ്മ എൽ. തങ്കമ്മ ആരോപിച്ചു.

പൊലീസിലെ ഉന്നതരുടെ അഴിമതിക്കെതിരേയും ഷാജഹാൻ പോരാടിയിട്ടുണ്ട്. ഇതിന് പകവീട്ടാനായി അറസ്റ്റുചെയ്ത് പീഡിപ്പിക്കാൻ ആഭ്യന്തരവകുപ്പിൽ ഗൂഢാലോചന നടന്നതായും തങ്കമ്മ ആരോപിച്ചു.

ഹിമവൽ ഭദ്രാനന്ദയെ ഷാജഹാന് പരിചയം പോലുമില്ല. എന്നിട്ടും ഇങ്ങനെയൊരാളുടെ പേരിനൊപ്പം ചേർത്ത് പൊതുപ്രവർത്തകനായ തന്റെ മകനെ അപമാനിക്കുകയാണ് പിണറായി ചെയ്തത്. ഇത് നീചമാണെന്നും തങ്കമ്മ പറഞ്ഞു. മഹിജയെ കസ്റ്റഡിയിലെടുത്തതിനുശേഷമാണ് ഷാജഹാൻ അവിടെ എത്തിയതുതന്നെ. ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാവും.

കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ചതുമുതൽ അതുമായി ചേർന്നുപ്രവർത്തിച്ച ഉന്നതമായ പാരമ്പര്യമാണ് ഞങ്ങളുടെ കുടുംബത്തിന്റേത്. പാർട്ടിയിൽനിന്ന് പുറത്തായ ശേഷവും പൊതുപ്രശ്നങ്ങളിൽ ഇടപെട്ട് ഒറ്റയാൾ പോരാട്ടമാണ് ഷാജഹാൻ നടത്തുന്നത്. പാർട്ടിയിലെ ഉന്നതർ ഇടപെട്ട പല ക്രിമിനൽ പ്രവർത്തനങ്ങൾക്കുനേരേയും ഷാജഹാൻ നിലപാടെടുത്തിട്ടുണ്ട്. പെൺവാണിഭക്കേസുകളിൽ ഉൾപ്പെടെ ഇത് കേരളം കണ്ടതാണ്. ടോമിൻ ജെ. തച്ചങ്കരി, എസ്. ശ്രീജിത്ത് തുടങ്ങിയ ഉന്നത പൊലീസുദ്യോഗസ്ഥർക്കുനേരേയും ഷാജഹാൻ പോരാടിയിരുന്നു -തങ്കമ്മ പറഞ്ഞു.

പൊതുപ്രശ്നങ്ങൾ ഏറ്റെടുത്തും അഴിമതിക്കുനേരേയും പോരാടുന്നവർക്ക് ഇതാവും അനുഭവമെന്ന സന്ദേശമാണ് സർക്കാർ ഈ അറസ്റ്റിലൂടെ നൽകുന്നത്. ഷാജഹാനെ കസ്റ്റഡിയിലേക്കുമാറ്റി പീഡിപ്പിക്കാനാണ് ശ്രമമെങ്കിൽ ഉപവാസസമരം നടത്തുമെന്ന് തങ്കമ്മ പറഞ്ഞു. പൂജപ്പുര ജയിലിൽക്കഴിയുന്ന ഷാജഹാനെ അമ്മ തങ്കമ്മയും ഭാര്യ കരോളിൻ കെ. വർക്കിയും മക്കളും വെള്ളിയാഴ്ച രാവിലെ സന്ദർശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP