Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇന്നീ അച്ഛൻ രാജാവാണ് ഈ മകൾ രാജകുമാരിയും; രണ്ട് വർഷത്തിനുശേഷം മകൾക്ക് പുത്തനുടുപ്പ് വാങ്ങിക്കൊടുത്ത കൈയില്ലാത്ത ഭിക്ഷാടകനായ അച്ഛന്റെ ചിത്രവും വാക്കുകളും ഫേസ്‌ബുക്കിൽ വൈറൽ; പുത്തനുടുപ്പിട്ട മകളുടെ ഫോട്ടോയെടുക്കാൻ പാർക്കിലെത്തിയത് അയൽവാസിയുടെ മൊബൈലുമായി

ഇന്നീ അച്ഛൻ രാജാവാണ് ഈ മകൾ രാജകുമാരിയും; രണ്ട് വർഷത്തിനുശേഷം മകൾക്ക് പുത്തനുടുപ്പ് വാങ്ങിക്കൊടുത്ത കൈയില്ലാത്ത ഭിക്ഷാടകനായ അച്ഛന്റെ ചിത്രവും വാക്കുകളും ഫേസ്‌ബുക്കിൽ വൈറൽ; പുത്തനുടുപ്പിട്ട മകളുടെ ഫോട്ടോയെടുക്കാൻ പാർക്കിലെത്തിയത് അയൽവാസിയുടെ മൊബൈലുമായി

രണ്ട് വർഷത്തിനുശേഷം മകൾക്ക് പുത്തനുടുപ്പ് വാങ്ങിക്കൊടുത്ത കൈയില്ലാത്ത ഭിക്ഷാടകനായ ഒരച്ഛന്റെ സന്തോഷം പങ്കുവയ്ക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ വെറൽ. ഒരൊറ്റ ഫ്രെയിമിലൂടെ ഈ ചിത്രം പോസ്റ്റ് ചെയ്തത് ഫോട്ടോ ജേർണലിസ്റ്റ് ആയ ജി എം ബി ആകാശ് ആണ്. ആകാശ് പോസ്റ്റ് ചെയ്ത ചിത്രവും അതിന്റെ അടിക്കുറിപ്പായി അദ്ദേഹമിട്ട എം ഡി കവസാർ ഹുസൈൻ എന്ന അച്ഛന്റെ വാക്കുകളും ഹൃദയവായ്‌പോടെയാണ് ഫേസ്‌ബുക്ക് ഉപയോക്താക്കൾ ഏറ്റെടുത്തത്. ചിത്രത്തിന് ലഭിച്ച 45000 പേരുടെ പ്രതികരണവും 12000ത്തിലധികം പേരുടെ ഷെയറുകളും വെളിവാക്കുന്നത് ആ അച്ഛനോടുള്ള ഐക്യദാർഡ്യമാണ്.

ഏപ്രിൽ 5ന് ഫേസ്‌ബുക്കിലിട്ട പോസ്റ്റിലെ ആ അച്ഛന്റെ ചില വാക്കുകളിതാ.

 രണ്ട് വർഷത്തിനുശേഷം ഇന്നലെ എനിക്കെന്റെ മകൾക്ക് പുത്തനുടുപ്പ് വാങ്ങിക്കൊടുക്കാനായി. വാങ്ങാൻ ചെന്നപ്പോൾ കടക്കാരൻ പിച്ചക്കാരനാണോ എന്ന് ചോദിച്ചാണ് എന്നെ ആട്ടിയകറ്റിയത്. ഉടുപ്പ് വേണ്ടെന്നും നമുക്ക് പോകാമെന്നും പറഞ്ഞ് എന്റെ കുഞ്ഞുമകൾ എന്റെ കയ്യിൽ മുറുകെ പിടിച്ചു. അതെ ഞാൻ ഭിക്ഷക്കാരനാണ്.

പക്ഷെ പത്ത് വർഷം മുമ്പ് ഒരപകടത്തിൽപെട്ട് വലത്തേ കൈ നഷ്ടപ്പെടും വരെ സ്വപ്‌നത്തിൽ പോലും ഞാൻ കരുതിയതല്ല ഭിക്ഷ തേടി ജീവിക്കേണ്ട ഗതി എനിക്ക് വരുമെന്ന്. എന്റെ മകൾ സുമയ്യയാണ് എന്നെ ഊട്ടുന്നത്. ഒറ്റക്കൈ കൊണ്ട് ഇത്രയും ജോലികൾ ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടാണെന്ന് അറിയാമെന്ന് അവൾ ഇടക്കിടെ പറയാറുണ്ട്. രണ്ട് വർഷത്തിന് ശേഷം ഇന്ന് എന്റെ മകൾ പുത്തനുടുപ്പിട്ടു. അതുകൊണ്ടാണ് ഇന്നവൾക്കൊപ്പം കളിക്കാൻ ഞാനിവിടെ എത്തിയത്.

എന്റെ ഭാര്യയെ അറിയിക്കാതെ അയൽവാസിയുടെ മൊബൈലും കൊണ്ടാണ് ഞാനിന്നിവിടെ എത്തിയത്. എന്റെ മകളുടേതായി ഒരു ചിത്രം പോലുമില്ല. അതിനാൽ അവളുടെ ഈ ദിനം എനിക്ക് അവിസ്മരണീയമാക്കണം. ഒരിക്കൽ എനിക്ക് ഫോൺ കിട്ടിയാൽ എന്റെ മക്കളുടെ ഒത്തിരി ചിത്രങ്ങൾ ഞാനെടുക്കും.

എന്റെ മക്കളെ പഠിപ്പിക്കാൻ ബുദ്ധിമുട്ടുന്ന ഒരാളാണ് ഞാൻ എന്നാലും ഞാനവർക്ക് എനിക്ക് കഴിയുന്ന രീതിയിൽ വിദ്യാഭ്യാസം നൽകാൻ ശ്രമിക്കുന്നുണ്ട്. ഭിക്ഷതേടിയാണ് ഞങ്ങളുടെ ജീവിതം. പലപ്പോഴും അവളാണ് എനിക്ക് സഹായത്തിന് കൂട്ടായി. പക്ഷെ ഇന്നത്തെ ദിനം വ്യത്യസ്തമാണ്. കാരണം ഇന്നെന്റെ മകൾ ഏറെ സന്തോഷവതിയാണ്. ഇന്നീ അച്ഛൻ പിച്ചക്കാരനല്ല. ഇന്നീ അച്ഛൻ രാജാവാണ് ഈ മകൾ രാജകുമാരിയും.

നാളെ ഭിക്ഷ തേടി തന്നെ ജീവിക്കേണ്ടവനാണ് താനെന്ന് ഈ അച്ചനറിയാം. രണ്ട് വർഷത്തിന് ശേഷം മകൾക്ക് പുത്തനുടുപ്പ് വാങ്ങിക്കൊടുത്ത, ആദ്യമായി മകളുടെ ഫോട്ടോയെടുക്കാൻ കഴിഞ്ഞ ഈ അച്ഛൻ എല്ലാ ഇല്ലായമകൾക്കിടയിലും ജീവിതത്തെ സ്‌നേഹിക്കുന്നവനാണ്. അതു കൊണ്ടാണ് മകൾക്ക് പുതിയ വസ്ത്രം വാങ്ങി കൊടുത്ത് അവളെ കളിക്കാൻ കൊണ്ട് പോയി അവളുടെ ഫോട്ടോ എടുത്ത ഈ ദിവസത്തെ ഇന്ന് ഞാൻ രാജാവാണ്, എന്റെ മകൾ രാജകുമാരിയും എന്ന് വിശേഷിപ്പിക്കുന്നതും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP