Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നിലവിലും രാമപുരത്തും മാണിക്കിട്ട് പണികൊടുത്ത് കോൺഗ്രസുകാർ; ജില്ലാ പഞ്ചായത്തിൽ തിരിച്ചടി നൽകാൻ കേരളാ കോൺഗ്രസും; കോട്ടയം രാഷ്ട്രീയം കലങ്ങി മറിയുന്നത് ഇങ്ങനെ

മൂന്നിലവിലും രാമപുരത്തും മാണിക്കിട്ട് പണികൊടുത്ത് കോൺഗ്രസുകാർ; ജില്ലാ പഞ്ചായത്തിൽ തിരിച്ചടി നൽകാൻ കേരളാ കോൺഗ്രസും; കോട്ടയം രാഷ്ട്രീയം കലങ്ങി മറിയുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: രണ്ടു ഗ്രാമ പഞ്ചായത്തിൽ കേരളാ കോൺഗ്രസ് എമ്മിനെ ഭരണസമിതിയിൽ നിന്നും വലിച്ചിറക്കിയതോടെ പകവീട്ടിനൊരുങ്ങിയാണ് പാർട്ടി. കോട്ടയം ജില്ലയിലെ മൂന്നിലവിലും രാമപുരത്തും കേരളാ കോൺഗ്രസ് എമ്മിനെ പഴയ വല്യേട്ടൻ വെട്ടിലാക്കി. ഈ ചെറിയ ഷോക്ക് ട്രിറ്റ്മെന്റിന് കോൺഗ്രസ് ഭരിക്കുന്ന കോട്ടയം ജില്ലാ പഞ്ചായത്തിൽ എട്ടിന്റെ പണികൊടുക്കാനാണ് കേരളാ കോൺഗ്രസ് തീരുമാനം. രാജിവച്ചൊഴിഞ്ഞ ജോഷി ഫിലിപ്പിന് പകരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ കാലുവാരാനാണ് പാർട്ടിയുടെ നടപടി. കോട്ടയം ജില്ലാ പഞ്ചായത്തും ഡിസിസിയും ഇപ്പോൾ ഉമ്മൻ ചാണ്ടി പക്ഷത്താണ്. ഇതോടെ കേരളാ കോൺഗ്രസ് എമ്മിനെ എങ്ങനെയും വശത്താക്കി കൂടെ നിർത്താനുള്ള നീക്കമായി.

ഉന്നത തല നീക്കത്തിൽ ഡൽഹി മാഡത്തിന്റെ വിളിയും പാലായിലേക്ക് എത്തുമെന്നാണ് കേരളാ കോൺഗ്രസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഈ വിളി മാണിയെ യുഡിഎഫിൽ തിരികെ എത്തിക്കുന്നതിനുള്ള തുടക്കമാകുമോ, മുന്നണി ബന്ധം പിരിഞ്ഞെങ്കിലും തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ തുടർന്ന കേരളാ കോൺഗ്രസ് എം - കോൺഗ്രസ് ധാരണയിലായിരുന്നു. കഴിഞ്ഞ ദിവസം മൂന്നിലവിലും നേരത്തെ രാമപുരത്തും കേരളാ കോൺഗ്രസിനെ വെട്ടിലാക്കുന്ന സമീപനം കോൺഗ്രസ് സ്വീകരിച്ചിരുന്നു. ഇതിന് പകരം വീട്ടാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേദിയാക്കാനാണ് കേരളാ കോൺഗ്രസിന്റെ ഇപ്പോഴത്തെ ലക്ഷ്യം.

മൂന്നിലവിലാണ് കേരളാ കോൺഗ്രസിനോട് നിർദാഷിണമായി കോൺഗ്രസ് പെരുമാറിയത്. ഇവിടെ വൈസ് പ്രസിഡന്റായിരുന്ന കേരളാ കോൺഗ്രസ് എമ്മിനെ അവിശ്വാസത്തിലൂടെ പുറത്താക്കുകയും തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിനെ കാലുവാരുകയും ചെയ്തു. ഇതോടെ കേരളാ കോൺഗ്രസിന് പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് പദം നഷ്ടപ്പെട്ടു. രാമപുരത്തിന് പിന്നാലെ മൂന്നിലവിലും തിരിച്ചടി വന്നതോടെ കേരളാ കോൺഗ്രസ് തീർത്തും പ്രതിരോധത്തിലായി. അണികൾ പ്രകോപിതരാകുകയും ചെയ്തു. ഏറ്റുമാനൂർ, മാഞ്ഞൂർ സഹകരണ ബാങ്കുകളിലും, പാലാ ജനറൽ മാർക്കറ്റിങ് സഹകരണ സംഘത്തിലും പ്രസിഡന്റ് സ്ഥാനത്തിലും കോൺഗ്രസ് വാക്കുപാലിച്ചില്ലെന്നും കേരളാ കോൺഗ്രസിന് പരാതിയുണ്ട്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോഷി ഫിലിപ്പ് ബുധനാഴ്‌ച്ച രാജിവച്ചിരുന്നു. ജോഷിയെ ഡിസിസി പ്രസിഡന്റായി നിയമിച്ചതോടെയാണ് രാജിവച്ചത്. മുൻ ധാരണയനുസരിച്ച് കോൺഗ്രസിനും കേരളാ കോൺഗ്രസിനും രണ്ടര വർഷമാണ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് പദം വീതം വച്ചിരിക്കുന്നു. ജോഷി ഫിലിപ്പ് രാജിവച്ചെങ്കിലും ഒരു വർഷത്തോളം ഇനിയും കോൺഗ്രസിന് അവകാശപ്പെട്ടതാണ്. ജോഷിക്ക് പകരം പാമ്പാടി ഡിവിഷനിൽ നിന്നുള്ള സണ്ണി പാമ്പാടിയെയാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. അതിനിടെയാണ് ജില്ലാ
പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാലം വലിക്കാൻ കേരളാ കോൺഗ്രസ് എം ശ്രമിക്കുന്നത്.

22 അംഗ ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിന് എട്ടും കേരളാ കോൺഗ്രസിന് ആറും അംഗങ്ങളാണുള്ളത്. എൽഡിഎഫ് ഏഴ് , പിസി ജോർജ് പക്ഷത്തിന് ഒരംഗവും ഉണ്ട്. ഇതനുസരിച്ച് കേരളാ കോൺഗ്രസ് പിന്മാറിയാൽ ജി്ല്ലാ പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെടും. ഇത് ഒഴിവാക്കാനായി കോൺഗ്രസ് രംഗത്തു വന്നിട്ടുണ്ട്. കോൺഗ്രസ് വാക്കു പാലിക്കാത്തത് പ്രവർത്തകരെ പ്രകോപിതരാക്കിയതായി കേരള കോൺഗ്രസ് എം പറയുന്നു. 18ന് ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗം ഇക്കാര്യത്തിൽ നിർണായ തീരുമാനം എടുക്കുമെന്ന് പാർട്ടി കേന്ദ്രങ്ങൾ അറിയിച്ചു.

അതിനിടെ പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ് ഉന്നത തല നീക്കം തുടങ്ങി. ഉ്മ്മൻ ചാണ്ടിയുടെ നോമിനിയായ സണ്ണി പാമ്പാടിയെ വിജയിപ്പിക്കുക എന്നത് കോൺഗ്രസിന്റെ ആവശ്യമാണ്. അതിനാൽ അവർ വിട്ടൂവീഴ്‌ച്ചയ്ക്ക് ഒരുങ്ങുമെന്നാണ് കേരളാ കോൺഗ്രസും കരുതുന്നത്. ഒത്താൽ മാണി സാറിനെ മാഡം തന്നെ വിളിച്ചേക്കും. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ ലീഗ് പിന്തുണയോടെ കോൺഗ്രസ്- കേരള കോൺഗ്രസ് ബന്ധം വീണ്ടും തളിർക്കുമോ എന്നാണ് കാണാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP