Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒമാനിലും ഇ വിസാ സംവിധാനം എത്തുന്നു; നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലെന്ന് റോയൽ ഒമാൻ പൊലീസ്

ഒമാനിലും ഇ വിസാ സംവിധാനം എത്തുന്നു; നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലെന്ന് റോയൽ ഒമാൻ പൊലീസ്

മസ്‌ക്കറ്റ്: ഒമാനിലും ഇ- വിസാ സംവിധാനം കൊണ്ടുവരുന്നു. ഇതിനുള്ള നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. രാജ്യത്ത് ടൂറിസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇ- വിസാ സംവിധാനം ഏർപ്പെടുത്തുന്നത്. കഴിഞ്ഞ 12 മാസമായി ഇതിനുള്ള നടപടിക്രമങ്ങൾ ചെയ്തു വരികയായിരുന്നു.

നിലവിൽ വിസാ ഓൺ അറൈവൽ സംവിധാനം മാത്രമാണ് ഉള്ളത്. പേയ്‌മെന്റ് സംവിധാനത്തിലും സുരക്ഷ ഏർപ്പെടുത്തികഴിഞ്ഞാൽ ഇ-വിസാ സംവിധാനം നടപ്പിൽ വരുത്തുമെന്നാണ് ആർഒപി വ്യക്തമാക്കിയിരിക്കുന്നത്. ഇ-വിസാ സംവിധാനത്തിൽ വിസാ ഫീസിന് മാറ്റമൊന്നുമില്ലെന്നും ഏതെങ്കിലും തരത്തിൽ മാറ്റമുണ്ടാകുകയാണെങ്കിൽ അത് പിന്നീട് പ്രസിദ്ധപ്പെടുത്തുമെന്നും റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കുന്നു.

മാനുവൽ എൻട്രി സംവിധാനം മെല്ലെ നീക്കം ചെയ്യാനാണ് തീരുമാനം. ഓൺലൈനായി വിസയ്ക്ക് അപേക്ഷിക്കാനും ഐടിഎയുടെ ഇ-പേയ്‌മെന്റ് ഗേറ്റ് വേയിലൂടെയും മറ്റു ബാങ്ക് ചാനലുകളിലൂടെയും പണം അടയ്ക്കാൻ സാധിക്കുമെന്നും ആർഒപി വെളിപ്പെടുത്തുന്നു. ഓട്ടോമേറ്റഡ് വിസാ ആപ്ലിക്കേഷൻ സബ്മിഷൻ റിവ്യൂവും അപ്രൂവൽ പ്രോസസുമാണ് പുതിയ സംവിധാനത്തിൽ ഉണ്ടാവുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP