Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ്ആർടിസിയെ നന്നാക്കാൻ നോക്കേണ്ട തോമസ് ചാണ്ടീ; ഞങ്ങൾ അതിന് സമ്മതിക്കില്ല..! ഗതാഗത മന്ത്രിയുടെ സെക്രട്ടറിയാകുന്ന ആന്റണി ചാക്കോക്കെതിരെ കുപ്രചരണവുമായി ഉന്നത ഉദ്യോഗസ്ഥരും യൂണിയൻ നേതാക്കളും; കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ ഉപയോഗിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട് യുദ്ധപ്രഖ്യാപനവുമായി എക്‌സിക്യൂട്ടീവ് ഡയറക്ടർ

കെഎസ്ആർടിസിയെ നന്നാക്കാൻ നോക്കേണ്ട തോമസ് ചാണ്ടീ; ഞങ്ങൾ അതിന് സമ്മതിക്കില്ല..! ഗതാഗത മന്ത്രിയുടെ സെക്രട്ടറിയാകുന്ന ആന്റണി ചാക്കോക്കെതിരെ കുപ്രചരണവുമായി ഉന്നത ഉദ്യോഗസ്ഥരും യൂണിയൻ നേതാക്കളും; കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ ഉപയോഗിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട് യുദ്ധപ്രഖ്യാപനവുമായി എക്‌സിക്യൂട്ടീവ് ഡയറക്ടർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയെ നന്നാക്കാൻ വേണ്ടി ആരൊക്കെ ശ്രമം നടത്തിയിട്ടുണ്ടോ അവരൊക്കെ സുല്ലു പറഞ്ഞ ചരിത്രമാണ് ഒരിക്കലും നന്നാകാത്ത ഈ സർക്കാർ സ്ഥാപനത്തിനുള്ളത്. തൊഴിലാളി സംഘടനകളുടെയും സ്ഥാപിത താൽപ്പര്യക്കാരുടെയും കുത്തഴിഞ്ഞ ഭരണമാണ് ഇവിടെ നടക്കുന്നത്. സർക്കാറിന്റെ ഖജനാവ് മുടിക്കുന്ന ഈ സ്ഥാപനത്തെ നന്നാക്കാൻ പ്രൊഫഷണൽ വൈദഗ്ധ്യം ഉപയോഗപ്പെടുത്താനാണ് പുതിയ മന്ത്രി തോമസ് ചാണ്ടിയുടെ തീരുമാനം. എന്നാൽ, തോമസ് ചാണ്ടിയല്ല, ഏത് വലിയ വേന്ദ്രനായാലും ഈ പ്രസ്ഥാനത്തെ നന്നാക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന വാശിയിലാണ് ഒരുകൂട്ടർ. ഇക്കൂട്ടൽ തങ്ങളാൽ കഴിയുന്ന വിധത്തിലുള്ള കുപ്രചരണങ്ങൾ ഇപ്പോൾ തന്നെ തുടങ്ങിക്കഴിഞ്ഞു.

ഗതാഗത മന്ത്രിയുടെ സെക്രട്ടറിയാകുന്ന ആന്റണി ചാക്കോക്കെതിരെ സ്ഥാനമേറ്റെടുക്കും മുമ്പ് തന്നെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കയാണ് ഇക്കൂട്ടർ. ആന്റണി ചാക്കോയുടെ പ്രൊഫഷണലിസം തങ്ങൾക്ക് വിനയാകുമെന്ന് ഭയന്ന് കരുക്കൾ നീക്കുന്നവരിൽ പ്രധാനികൾ കെഎസ്ആർടിസിയിലെ സിഐടിയു യൂണിയനും എക്‌സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസ് മേധാവി അനിൽ കുമാറും അവർക്കും പിന്നിൽ ഗതാഗത സെക്രട്ടറി ജ്യോതിലാലുമാണ്. ചാക്കോ എത്തിയാൽ തങ്ങളുടെ ഗുണ്ടായിസം നടക്കില്ലെന്ന ഭയമാണ് യൂണിയൻ നേതാക്കൾക്കുള്ളത്. അതുകൊണ്ട് തന്നെയാണ് അഴിമതി മുൻ എംഡി കൂടിയായ ആന്റണി ചാക്കോക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ തന്നെ ആന്റണി ചാക്കോക്കെതിരെ കിഷോർ എന്നയാൾ രംഗത്തെത്തിയിരുന്നു. ഇത് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനിൽ കുമാറിന്റെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ കമ്പ്യൂട്ടർ അസിസ്റ്റന്റ് കൂടിയായ കിഷോർ ചെയ്തതാണ്. ആന്റണി ചാക്കോ ഗതാഗതമന്ത്രിയുടെ സെക്രട്ടറിയാകുന്നു എന്ന വാർത്ത വന്നതിന് പിന്നാലെ ഒരു പത്രത്തിൽ വിളിച്ച് ചാക്കോക്കെതിരെ വാർത്തയെഴുതാൻ കെഎസ്ആർടിസി ഓപ്പറേഷൻസ് മേധാവി നിർദ്ദേശിക്കുകയായിരുന്നു. ആ വാർത്ത അനിൽകുമാറിന്റെ മ്പ്യൂട്ടർ അസിസ്റ്റന്റായി ജോലി ചെയ്യുന്ന കിഷോർ ഫേസ്‌ബുക്കിൽ ഷെയർ ചെയ്യുകയുമുണ്ടായി. ഈ സംഭഴത്തിലെ ഗതാഗത സെക്രട്ടറി ജ്യോതിലാലിന്റെ പിന്തുണയുമുണ്ടായിരുന്നു എന്ന ആക്ഷേപവുമുണ്ട്.

തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിൽ നിന്നും എഞ്ചിനീയറിങ് ബിരുദം എംബിഎയും ധനകാര്യ മാനേജുമെന്റിൽ ഗവേഷണ പരിചയവുമുള്ള ആലപ്പുഴക്കാരനാണ് ആന്റണി ചാക്കോ. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എംടിയിൽ ഓപ്പറേഷൻസ് ഡയറക്ടറായും പ്രവർത്തിച്ചു അദ്ദേഹം. 2014 ൽ സംസ്ഥാന സർക്കാരായയിരുന്നു കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുമാക്കി അദ്ദേഹത്തെ നിയമിച്ചത്. ആന്റണി ചാക്കോ നേതൃതത്തിലിരുന്നപ്പോൾ ഒരു മാസം പോലും ശമ്പളമോ, പെൻഷനോ മുടങ്ങിയിരുന്നില്ല. അന്നും ഇന്നും കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി ഒന്നു തന്നെയായിരുന്നു. 120ൽ 150 കോടി രൂപാ വരെ പ്രതിമാസ കമ്മി വരുന്ന പതിവിന് ഇന്നും മാറ്റമില്ല.

നിത്യചെലവുകൾക്ക് ഉയർന്ന നിരക്കിൽ കെടിഡിഎഫ്‌സിയിൽ നിന്നും പണം കടമെടുത്തിന്റെ പലിശ കെണിയിലായുരുന്നു കെഎസ്ആർടിസി. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിൽ ചെയ്യുന്നതുപോലെ കൂടിയ പലിശ നിരക്കുകളിൽ വായ്പകൾ നൽകുന്ന സ്ഥാപനങ്ങളിലേയ്ക്ക് മാറ്റിയാൽ പലിശ ബാധ്യത കുറയ്ക്കാനാകും. ഇക്കാര്യം ബോധ്യമായ അദ്ദേഹം അതിന് വേണ്ട നടപടികൾ സ്വീകരിച്ച് മുന്നോട്ടു പോകുകയുമുണ്ടായി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തന്നെ ഭാഗമായ എസ്‌ബിഐ ക്യാപിറ്റിലുമായി കെഎസ്ആർടിസി ഡയറക്ടർ ബോർഡിലെയും സംസ്ഥാന ധനകാര്യ വകുപ്പിലെയും മന്ത്രിസഭയുടെ തന്നെയും അനുമതി വാങ്ങുകയായിരുന്നു. കെടിഡിഎഫ്‌സിയിലെ 1400 കോടി രൂപയുടെ വായ്പ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൺസോർഷ്യത്തിലേക്ക് മാറ്റിയതുമൂലം 43 കോടി രൂപയാണ് കെഎസ്ആർടിസിക്ക് ലാഭിക്കാനായത്. എന്നാൽ, സദ് ഉദ്ദേശ്യത്തോടെയുള്ള ഈ പ്രവർത്തിക്കെതിരെ സിഐടിയും ആരോപണവുമായി രംഗത്തെത്തിയിരുന്നു.

കെടിഡിസിഎഫ്‌സിയിൽ നിന്നെടുത്ത 1400 കോടി രൂപ തിരിച്ചടച്ചതോടെ പെൻഷനും ശമ്പളവും നൽകാനായി പ്രതിമാസം 150 മുതൽ 150 കോടി വരെ കെടിഡിസിഎഫ്‌സിയിൽ നിന്നും വീണ്ടും കടമെടുക്കുമായിരുന്നു. അതാണ് ആന്റണി ചാക്കോയുടെ ഭരണകാലഘട്ടത്തിൽ ശമ്പളവും പെൻഷനും മുടങ്ങാതെ നിൽകിയത്. കെടിഡിഎഫ്‌സിയിലെ വായ്പ നിലച്ചതോടെ എറണാകുളം ജില്ലാ ബാങ്കിൽ നിന്നും വായ്പ എടുക്കാൻ അവിടെ കാത്തുകെട്ടികിടന്നതും സിഐടിയും യൂണിയൻ നേതാവായിരുന്ന എറണാകുളം സോണൽ ഓഫീസറായി റിട്ടയർ ചെയ്ത ശശിധരൻ യൂണിയൻകാരെ തന്നെ നിരന്തരം ഓർമ്മിപ്പിച്ചിരുന്നു.

2014 ൽ കെഎസ്ആർടിസിക്ക് 10 വോൾവോ ബസ് വാങ്ങിയതിൽ അഴിമതി നടന്നു എന്നതായിരുന്നു ആന്റണി ചാക്കോയ്‌ക്കെതിരായ മറ്റൊരു ആരോപണം. അന്ന് കെഎസ്ആർടിസി വാങ്ങിയ 10 വോൾവോ ബസുകൾ ഫെബ്രുവരിയിൽ കെഎസ്ആർടിസിയിൽ എത്തുകയും സർവ്വീസ് ആരംഭിക്കുകയും ചെയ്തു. എന്നാൽ, ആന്റണി ചാക്കോ കെഎസ്ആർടിസിയിലെത്തുന്നതാകട്ടെ 2014 മെയ് 26നും. ഇത്തരത്തിൽ ഇല്ലാത്ത ആരോപണം അടിച്ചേൽപ്പിക്കാൻ പോലും സിഐടിയു യൂണിയനും ഉദ്യോഗസ്ഥരും ചേർന്ന് ശ്രമം നടത്തി.

മോട്ടോർ വാഹനവകുപ്പിൽ വഴിവിട്ട സ്ഥലം മാറ്റങ്ങളിൽ ഗതാഗത സെക്രട്ടറിക്ക് പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. അനധികൃത സ്ഥലം മാറ്റങ്ങളിൽ ഗതാഗത സെക്രട്ടറിയുടെ ഓഫീസിൽ തന്നെ തിരമറി നടത്തുന്നതായി ചൂണ്ടിക്കാട്ടിയപ്പോൾ. ആന്റണി ചാക്കോ ഗതാഗത സെക്രട്ടറിയായി വന്നാൽ ഇത്തരം വഴിവിട്ട നീക്കങ്ങൾ നടക്കില്ല എന്നു ഗതാഗത സെക്രട്ടറിയുടെ ഓഫീസും ഭയക്കുന്നു. എങ്ങനെയും ഗതാഗത മന്ത്രിയുടെ സെക്രട്ടറിയായി ആന്റണി ചാക്കോ വരുന്നത് തടയാനുള്ള നീക്കങ്ങൾ നടത്തുന്നത് ജ്യോതിലാൽ തന്നെ.

ബാംഗ്ലൂരിൽ നിന്നം കെഎസ്ആർടിസി ഏറ്റവും അധികം സർവീസുകൾ കേരളത്തിലേക്ക് ആരംഭിച്ചത് ആന്റണി ചാക്കോയുടെ കാലഘട്ടത്തിലായിരുന്നു. ഇതിനായി ആന്റണി ചാക്കോ നടത്തിയ യാത്രകളിൽ അദ്ദേഹം താമസിച്ചത് എച്ച്എംടിയുടെ ഗസ്റ്റ്ഹൗസിൽ പോലുമായിരുന്നു. അങ്ങനെ പോലും സ്വന്തം സ്ഥാപനത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിക്കെതിരെയാണ് ഇപ്പോൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കെഎസ്ആർടിസിക്ക് ലാഭമുണ്ടാക്കാൻ വേണ്ടി കൊറിയർ സർവീസുകൾ കൂടി തുടങ്ങാൻ അദ്ദേഹം മുൻകൈയെടുത്തിരുന്നു. 18 സർവ്വീസുകളിൽ മുൻപ് 1.8 കോടി രൂപ മുടക്കി കെഎസ്ആർടിസി ബസുകളിൽ കൊറിയർ പെട്ടികൾ സ്ഥാപിച്ചിരുന്നെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. എങ്കിലും കെഎസ്ആർടിസിക്ക് ഒരു വരുമാന മാർഗ്ഗം കൂടിയായി ഇത്.

കെഎസ്ആർടിസിയുടെ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുമ്പോൾ അതിനുള്ള ബാറ്റ വാങ്ങുന്നത് പോലും അദ്ദേഹത്തിനെതിരായ ആരോപണമായി ചിലർ ഉയർത്തുകയുണ്ടായി. എന്നാൽ, ഇതെങ്ങനെ അഴിമതിയാകുമെന്നാണ് കെഎസ്ആർടിസിയിലെ സിഐടിയു ഇതര സംഘടനകൾ ചോദിക്കുന്നത്. ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിലച്ച് ആന്റണി ചാക്കോ ഗതതഗതവകുപ്പിലെത്തുന്നത് തടയാൻ മുഖ്യമന്ത്രിയുടെ ഓഫീസിനെ എങ്ങനെയെങ്കിലും ബന്ധപ്പെടുത്താനാണ് കെഎസ്ആർടിസിയിലെ സിഐടിയു യൂണിയൻ ശ്രമിക്കുന്നത്. അതേസമയം കെഎസ്ആർടിസി നേരിടുന്ന ഏറ്റവും ഗൗരവമായ പ്രതിസന്ധിഘട്ടത്തിൽ ആന്റണി ചാക്കോയുടെ സാന്നിധ്യം ഗതാഗത വകുപ്പിൽ അനിവാര്യമാണെന്ന് ധനകാര്യ മന്ത്രിയും അഭിപ്രായപ്പെടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP