Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടതി കുറ്റവിമുക്തനാക്കിയാലും ഭരണസമിതി മാറിയാലും ശ്രീശാന്തിനോടുള്ള കുടിപ്പക തുടരും; ആജീവനാന്ത വിലക്ക് നീക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ബിസിസിഐ ഹൈക്കോടതിയിൽ; സ്‌കോട്ടിഷ് പ്രീമിയർ ലീഗിലെങ്കിലും കളിക്കാമെന്ന താരത്തിന്റെ മോഹം പൊലിയുമോ?

കോടതി കുറ്റവിമുക്തനാക്കിയാലും ഭരണസമിതി മാറിയാലും ശ്രീശാന്തിനോടുള്ള കുടിപ്പക തുടരും; ആജീവനാന്ത വിലക്ക് നീക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ബിസിസിഐ ഹൈക്കോടതിയിൽ; സ്‌കോട്ടിഷ് പ്രീമിയർ ലീഗിലെങ്കിലും കളിക്കാമെന്ന താരത്തിന്റെ മോഹം പൊലിയുമോ?

കൊച്ചി: ഒത്തുകളിയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് പിൻവലിക്കില്ലെന്ന് ബിസിസിഐ ആവർത്തിച്ചതോടെ കളിക്കളത്തിലേക്കു തിരിച്ചുവരാമെന്ന ശ്രീശാന്തിന്റെ മോഹങ്ങൾക്കു വീണ്ടും തിരിച്ചടിയേറ്റു. വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടു ശ്രീശാന്ത് കേരള ഹൈക്കോടതിയിൽ നല്കിയ റിവ്യൂ ഹർജിയിലാണ് ബിസിസിഐ നിലപാട് ആവർത്തിച്ചത്.

സ്‌കോട്ട്‌ലൻഡ് പ്രീമിയർ ലീഗിൽ ഗ്രെന്റോത്ത് ക്ലബ്ബിനു വേണ്ടി കളിക്കാൻ ബിസിസിഐ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ഇതിനു മറുപടി നൽകുകയായിരുന്നു ബിസിസിഐ. ശ്രീശാന്ത് നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിനും ബിസിസിഐക്കും ഹൈക്കോടതി നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

ശ്രീശാന്തിന്റെ വിലക്ക് നീക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും വിലക്ക് നീക്കേണ്ടെന്ന് മുൻഭരണസമിതി തീരുമാനിച്ചിരുന്നതായും ബിസിസിഐ സിഇഒ രാഹുൽ ജോഹ്‌രി ഹൈക്കോടതിയിൽ ഇന്നു ചൂണ്ടിക്കാട്ടുകയായിരുന്നു.

കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റും ബിസിസിഐ ഭാരവാഹിയുമായ ടി.സി. മാത്യുവും കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്ത യോഗത്തിലാണ് വിലക്ക് നീക്കേണ്ടെന്ന തീരുമാനം ബിസിസിഐ കൈകൊണ്ടത്. ഇതുമായി ബന്ധപ്പെട്ട് രാഹുൽ ജോഹ്രി ശ്രീശാന്തിന് ഔദ്യോഗികമായി കത്തയക്കുകയും ചെയ്തു.

സ്‌കോട്ടിഷ് പ്രീമിയർ ലീഗിൽ കളിക്കാൻ അനുമതി ആവശ്യപ്പെട്ട് ശ്രീശാന്ത് നേരത്തെ ബിസിസിഐ സമീപിച്ചിരുന്നു. എന്നാൽ ബിസിസിഐ ശ്രീശാന്തിന് അനുമതി നിഷേധിക്കുകയാണുണ്ടായത്. പിന്നീട് ബിസിസിഐയിൽ അടിമുടി മാറ്റം വരുകയും സുപ്രീംകോടതി നിയമിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ചുമതലയേൽക്കുകയും ചെയ്തത് ശ്രീശാന്തിന് പ്രതീക്ഷ നൽകിയിരുന്നു. തുടർന്നാണ് ശ്രീശാന്ത് വീണ്ടും റിവ്യൂ ഹർജി നൽകിയത്.

തന്നെ വിലക്കിയുള്ള ഔദ്യോഗിക അറിയിപ്പ് ബിസിസിഐയിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആരോപണമുന്നയിച്ച ശ്രീശാന്ത് കോടതി കുറ്റവിമുക്തനാക്കിയ തനിക്കെതിരെ ബിസിസി.എ എങ്ങനെയാണ് വിലക്കേർപ്പെടുത്തകയെന്നും ചോദിച്ചിരുന്നു. തുടർന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ മുഖേനെ വിലക്കി കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് ബിസിസിഐ ശ്രീശാന്തിന് അയയ്ക്കുകയും ചെയ്തിരുന്നു.

2013 ഐപിഎൽ സീസണിൽ വാതുവെപ്പു സംഘങ്ങളുമായി ചേർന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാൻ റോയൽസ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാൻ, അജിത് ചാൻഡില എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവർക്കെതിരെ ഉന്നയിച്ച കുറ്റങ്ങൾക്ക് തെളിവില്ലെന്ന് കണ്ടെത്തി കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.

ഇന്ത്യക്കായി കളിക്കുന്ന രണ്ടാമത്തെ മലയാളിയായ ശ്രീശാന്ത് 27 ടെസ്റ്റുകളിൽ നിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളിൽ നിന്ന് 75 വിക്കറ്റും നേടിയിട്ടുണ്ട്. പത്ത് ടിട്വന്റിയിൽ നിന്ന് ഏഴു വിക്കറ്റും നേടിയ ശ്രീശാന്തിന്റെ ക്യാച്ചിലാണ് ഇന്ത്യ 2007 ടിട്വന്റി ലോകകപ്പ് കിരീടം നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP