Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോർത്തുകൊറിയയ്ക്ക് മുന്നറിയിപ്പുമായി മൈക്ക് പെൻസ്

നോർത്തുകൊറിയയ്ക്ക് മുന്നറിയിപ്പുമായി മൈക്ക് പെൻസ്

പി. പി. ചെറിയാൻ

യൊക്കൊസുക്ക (ടോക്കിയൊ): നോർത്തുകൊറിയായിൽ നിന്നുണ്ടാകുന്ന ഏതൊരു ന്യൂക്ലിയർ ഭീഷണിയേയും നേരിടുന്നതിന് വാൾ തയ്യാറായിരിക്കുന്നതായി അമേരിക്കൻ വൈസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. പത്ത് ദിവസത്തെ ഏഷ്യൻ സന്ദർശനത്തിനെത്തിയതായിരുന്നു മൈക്ക് പെൻസ്.

ഏപ്രിൽ 19 ന് ടോക്കിയൊ യൊക്കൊസുക്ക ബേസിൽ യു എസ് നേവി ജാപ്പനീസ് സെൽഫ് ഡിഫൻസ് സേനാംഗങ്ങൾ എന്നിവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പെൻസ്.

ഉത്തരകൊറിയയുടെ മേൽ സാമ്പത്തിക, നയതന്ത്ര സമ്മർദ്ധം ചെലുത്തുവാൻ യു എസ് നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകയമമെന്ന് അമേരിക്കയുടെ സഖ്യ രാജ്യങ്ങളായ ജപ്പാൻ, ചൈന തുടങ്ങിയ ലോക രാഷ്ട്രങ്ങളോട് മൈക്ക് പെൻസ് അഭ്യർത്ഥിച്ചു.പ്രസിഡന്റ് ട്രമ്പിന്റെ ഭരണ നേതൃത്വം സമാധാന ശ്രമങ്ങൾ നടത്തുന്നതോടൊപ്പം, രാജ്യത്തെ സംരക്ഷിക്കുന്നതിനും വാൾ തയ്യാറാക്കി വച്ചിരിക്കയാണെന്നും പെൻസ് മുന്നറിയിപ്പ് നൽകി.

ന്യൂക്ലിയർ ആയുധങ്ങൾ ഉപയോഗിക്കുന്നതിന് തയ്യാറായാൽ അതിനെ പരാജയപ്പെടുത്താൻ അമേരിക്ക സുസജ്ജമാണെന്നും പെൻസ് പറഞ്ഞു. ന്യൂക്ലിയർ ആയുധങ്ങൾക്ക് ഉപേക്ഷിക്കാൻ നോർത്തുകൊറിയ തയ്യാറാകുന്നത് വരെ അമേരിക്ക പിന്മാറുന്ന പ്രശ്‌നമില്ലെന്നും പെൻസ് കൂട്ടിച്ചേർത്തു. പ്രസിഡന്റ് ട്രമ്പിന്റെ നിലപാടിനോട് മൈക്ക് പെൻസും അനുകൂലമായി പ്രതികരിച്ചതോടെ നോർത്തുകൊറിയയുടെ ഭാവിയെ കുറിച്ച് ആശങ്ക വർദ്ധിച്ചിരിക്കയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP