Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രൺബീർ രണ്ടുതവണ ചതിച്ചു; ബോയ് ഫ്രണ്ട് തന്റെ എതിരാളിയുമായി കിടക്ക പങ്കിടുന്നത് കണ്ടാൽ സഹിക്കുന്നതെങ്ങനെ; രൺബീർ കപ്പൂറുമായുള്ള പ്രണയം തകർന്നതിന്റെ കാരണങ്ങൾ തുറന്ന് പറഞ്ഞ് ദീപികാപദ്‌കോൺ

രൺബീർ രണ്ടുതവണ ചതിച്ചു; ബോയ് ഫ്രണ്ട് തന്റെ എതിരാളിയുമായി കിടക്ക പങ്കിടുന്നത് കണ്ടാൽ സഹിക്കുന്നതെങ്ങനെ; രൺബീർ കപ്പൂറുമായുള്ള പ്രണയം തകർന്നതിന്റെ കാരണങ്ങൾ തുറന്ന് പറഞ്ഞ് ദീപികാപദ്‌കോൺ

രൺബീർ കപൂറും ദീപിക പദുക്കോണും ഒരു കാലത്ത് ബിഠൗണിലെ ഏറെ ആഘോഷിക്കപ്പെട്ട പ്രണയ ജോഡികളായിരുന്നു. രൺബീറിനോടുള്ളപ്രണത്തിന്റെ തീവ്രതയിൽ അർ.ബി എന്ന് കഴുത്തിൽ ടാറ്റു പേലും ദീപിക കുത്തിയിരുന്നു. എന്നാൽ സിനിമാ ലോകത്തെ എല്ലാ പ്രണയങ്ങളെ പേലെ ഈ പ്രണയവും അധികനാൾ മുന്നോട്ട് പോയില്ല. ആ ബന്ധം തകർന്നു എന്നുമാത്രമല്ല ഇരുവരും കടുത്ത ശത്രുക്കളായും മാറി. പ്രണയ ബന്ധം തകരാനുള്ള കാരണം മാത്രം പുറത്തു വന്നില്ല. എന്നാൽ ആ രഹസ്യം ഇപ്പോൾ പുറത്തു പറയുകയാണ് ദീപിക ഇപ്പോൾ.

രൺബീർ തന്നെ ചതിക്കുകയായിരുന്നുവെന്നാണ് ദീപക പറയുന്നത്. അതും രണ്ടുവട്ടം. ആദ്യം കരുതിയത് തന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റ് വന്നതു കൊണ്ടായിരിക്കുമെന്നാണ്. അതിനാൽ അത് ക്ഷമിക്കുകയായിരുന്നു. എന്നാൽ പിന്നീടാണ് മനസ്സിലായത് അദ്ദേഹം എന്നെ മണ്ടിയാക്കുകയായിരുന്നുവെന്ന്. അതിനാൽ ആ ബന്ധം വേണ്ടെന്നു വച്ചു. അതിലും ഭേദം ഒറ്റക്ക് കഴിയുന്നതാണെന്നാണ് തീരുമാനിക്കുകയായിരുന്നുവെന്ന് ദീപിക പറയുന്നു.

ബോയ്ഫ്രണ്ട് തന്റെ എതിരാളിയുമായി കിടക്ക പങ്കിടുന്നത് കണ്ടാൽ എങ്ങനെയുണ്ടാവുമെന്നായിരുന്നു റൺബീറും കത്രീനയുമായുള്ള ബന്ധത്തെ കുറിച്ച് ദീപിക പറയുന്നത്. റൺബീറിനോടുള്ള വിശ്വസം നഷ്ടപ്പെടാതിരിക്കാൻ ഒരുപാട് സമയവും ചിലവഴിക്കേണ്ടി വന്നിരുന്നു. എന്നാൽ അതെന്നും തിരികെ കൊണ്ടു പോകാൻ കഴിയുന്നവ ആയിരുന്നില്ലെന്ന് മനസിലായത് പിന്നീടാണ്. അദ്ദേഹം നുണ പറയാനും തുടങ്ങിയതോടെ ഇനിയും ഇത് മുന്നോട്ട് പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നെന്നും ദീപിക വ്യക്തമാക്കുന്നു.നമ്മൾ കൊടുക്കുന്നതെല്ലാം തിരികെ കിട്ടണമെന്ന് പ്രതീക്ഷിക്കുന്നത് ആദർശപരമായ കാര്യമല്ലെന്ന് തനിക്ക് അറിയാമെന്നും താരം പറയുന്നു.

രൺബീറുമായുണ്ടായിരുന്ന ബന്ധം പിരിഞ്ഞപ്പോൾ തനിക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ദീപിക പറയുന്നു. ചിലരുടെ ജീവിതത്തിൽ വളരെ അപൂർവ്വമായി സംഭവിക്കുന്ന കാര്യങ്ങളാണ് ഇതൊക്കേ. തനിക്കിപ്പോൾ അതിൽ സങ്കടമൊന്നുമില്ല. അതുമായി താൻ അഡ്ജസ്റ്റായിരിക്കുകയാണ്. അതിന് ശേഷം നല്ല വ്യക്തിയാവാൻ കഴിഞ്ഞു. അതിന് താൻ രൺബീറിനോട് നന്ദി പറയുകായണെന്നും ദീപിക വ്യക്തമാക്കി.

ദീപിക ബന്ധത്തെകുറിച്ച്  പറയുന്ന കാര്യങ്ങളൊന്നും രൺബീർ നിഷേധിക്കുന്നില്ല. തന്റെ പക്വത ഇല്ലായ്മയും അനുഭവ പരിചയക്കുറവും മൂലം ഉണ്ടായ കാര്യങ്ങളാണിതെന്നാണ് രൺബീർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP