പാർട്ടി ഓഫിസ് പൊളിക്കാൻ വന്നാൽ ഉദ്യോഗസ്ഥരുടെ കൈ വെട്ടും, അവന്റെ കൈ തല്ലി ഒടിക്കണം, കള്ളക്കേസ് കൊടുക്കുന്ന കോൺഗ്രസുകാരുടെ കൈയും കാലും വെട്ടണം, മൂന്നു പേരെ കൊന്നു.. ഒന്നാമനെ വെടിവച്ചു കൊന്നു: എം എം മണിയുടെ വിവാദമായ പത്ത് പ്രസ്താവനകൾ
ഇടുക്കി: എം എം മണിയുടെ വാമൊഴി വഴക്കം സിപിഎമ്മിന് ചെറിയ തലവേദനയൊന്നുമല്ല ഉണ്ടാക്കിയിട്ടുള്ളത്. ഇടുക്കിയിലെ പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവെന്ന വിധത്തിൽ നേതൃത്വം ക്ഷമിച്ചതോടയാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം കൈവന്നത്. ഏറ്റവും ഒടുവിൽ പെമ്പിളെ ഒരുമൈക്കെതിരെ പ്രസ്താവന നടത്തി വിവാദത്തിലായ മണിയുടെ മന്ത്രിസ്ഥാനം പോകുമോ എന്നാണ് ഇനി അറിയേണ്ടത്. എന്തായാലും പ്രസ്താവന കൊണ്ട് ബിബിസിയിൽ വരെ ഇടം പിടിച്ച മണിയുടെ പല പ്രസ്ഥാവനകളും വിവാദങ്ങളിൽ മുങ്ങിയതായിരുന്നു. മണിയുടെ വിവാദമായ പത്് പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയാണ് ഇന്ന് മനോരമ ദിനപത്രം പ്രസിദ്ദീകരിച്ചത്. മനോരമ കണ്ടെത്തിയ പത്ത് വിവാദ പ്രസ്താവനകൾ ഇങ്ങനെയാണ്:
1) പാർട്ടി ഓഫിസ് പൊളിക്കാൻ വന്നാൽ ഉദ്യോഗസ്ഥരുടെ കൈ വെട്ടും. ദൗത്യസംഘത്തെ തുരത്തുംവരെ ഞങ്ങൾ സമരം ചെയ്യും.
(ആദ്യ മൂന്നാർ ഒഴിപ്പിക്കൽ ദൗത്യ കാലത്ത്)
2) ആണുംപെണ്ണുംകെട്ട ഒരു ഡിവൈഎസ്പിയും ഒരു സഹകരണ വകുപ്പ് ഉദ്യോഗസ്ഥനും ഇവിടെ വന്നുകയറി. ഞങ്ങളുടെ മൂന്നു നാലു പ്രവർത്തകരെ ആക്രമിച്ചു. കൊടി ചവിട്ടിയൊടിച്ചു. ഞങ്ങളുടെ കൊടി ചവിട്ടിയൊടിച്ചവരുടെ കൈ ഞങ്ങൾ തല്ലി ഒടിക്കും; നോക്കിക്കോ... അവനാരാണെന്നു നോട്ടുചെയ്തു വച്ചോ? അവന്മാർ എപ്പോഴും പൊലീസ് സ്റ്റേഷനിൽതന്നെ ഇരിക്കുന്നവരല്ലല്ലോ? എപ്പോഴെങ്കിലും പുറത്തിറങ്ങി വരുമ്പോൾ കൊടുക്കണം ചവിട്ട്...
അവന്റെ കൈ തല്ലി ഒടിക്കണം. ബാക്കിയൊക്കെ നമുക്കു പൊറുക്കാം. മോന്തയ്ക്കിട്ട് നല്ല ചവിട്ടുവച്ചുകൊടുക്കണം. തെമ്മാടി... ഞങ്ങളെ മര്യാദ പഠിപ്പിക്കാൻ വരരുതേ... എപ്പോഴും ഈ കുപ്പായമിട്ടോണ്ടല്ലല്ലോ ഇവന്മാർ നടക്കുന്നത്. ഇവർ കേസെടുത്താൽ നമുക്ക് പുല്ലാണ്. ഒരുത്തന്റെ കൈ തല്ലി ഒടിച്ചാൽ, ഒരുത്തന്റെ അസ്ഥി ഒടിച്ചെന്ന കേസല്ലേ ഉള്ളൂ... ഞങ്ങടെ കൊടി ചവിട്ടി ഒടിച്ചവന്റെ കൈ ഞങ്ങൾ തല്ലി ഒടിക്കും. ഇപ്പം തന്നെ എഴുതിവച്ചോ...
(2012 ഫെബ്രുവരി 13, വാഴത്തോപ്പ് വഞ്ചിക്കവലയിലെ ജില്ലാ ബാങ്ക് ഹെഡ് ഓഫിസ് കവാടം)
3) സി.പി.എം പ്രവർത്തകരെ തല്ലിയാൽ പൊലീസായാലും തിരിച്ചടിക്കും. കള്ളക്കേസ് കൊടുക്കുന്ന കോൺഗ്രസുകാരുടെ കൈയും കാലും വെട്ടണം. വല്ലവരും പറയുന്നതു കേട്ട് കേസ് എടുത്താൽ പൊലീസുകാരും അവരുടെ വീട്ടുകാരും വിവരം അറിയും.
(2012 ഫെബ്രുവരി 24, സി.പി.എം കാഞ്ഞാർ സിഐ ഓഫിസിലേക്ക് നടത്തിയ മാർച്ച്)
4) സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സർക്കാർ ജീവനക്കാരെ ഓഫിസിനുള്ളിൽ കയറി കാപ്പിവടി കൊണ്ടു തല്ലും. പൊലീസറിയാതെ സമരം നടത്താനും കാണേണ്ടവരെ കാണാനും നൽകേണ്ടവർക്കു നല്ലപോലെ നൽകാനും സിപിഎമ്മിനറിയാം.
താലൂക്ക് ഓഫിസിൽ ചില അലവലാതികൾ കയറിക്കൂടിയിട്ടുണ്ട്. ജനങ്ങളെ വലയ്ക്കുന്ന നടപടികളാണു റവന്യു വകുപ്പു ജീവനക്കാർ നടത്തുന്നത്. ഇത്തരക്കാരെ താമസമില്ലാതെ ഓഫിസിൽ കയറി കൈകാര്യം ചെയ്യും.
(2012 മെയ് 23, നെടുങ്കണ്ടം താലൂക്ക് ഓഫിസിലേക്ക് സി.പി.എം നടത്തിയ മാർച്ച്)
5) കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. ശാന്തൻപാറയിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചവരെ പട്ടിക തയാറാക്കിയാണ് കൈകാര്യം ചെയ്തത്. 13 പേരുടെ പട്ടിക തയാറാക്കി. ആദ്യത്തെ മൂന്നു പേരെ കൊന്നു. ഒന്നാമനെ വെടിവച്ചു കൊന്നു. രണ്ടാമത്തവനെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു. പീരുമേടിൽ ഒരാളെയും കൊന്നു.
കൊല നടത്തിയാൽ തുറന്നുപറയാനുള്ള ആർജവം പാർട്ടിക്കുണ്ട്. അടിച്ചാൽ തിരിച്ചു തല്ലണം. പറയുന്നത് ചങ്കൂറ്റത്തോടെ പറയണം. മീശ വച്ചാൽ മാത്രം ആണാകില്ല. പാർട്ടിക്ക് ശേഷിയുള്ള സ്ഥലത്ത് നേരിട്ട് അടി കൊടുക്കും. ഇല്ലാത്ത സ്ഥലത്ത് പുറത്തുനിന്നും ആളെ കൊണ്ടുവരും.
(2012 മെയ് 27: കുപ്രസിദ്ധമായ മണക്കാട് 1, 2, 3 കൊലവെറി പ്രസംഗം)
6) ടി.പി.ചന്ദ്രശേഖരൻ വധത്തെ സിപിഎമ്മിനെതിരെ തിരിച്ചതിൽ വിഎസിനും പങ്കുണ്ടെന്ന് ആരോപിക്കുന്ന മണി, 'മരിച്ചത് വിഎസിന്റെ അമ്മായിയപ്പനൊന്നുമല്ലല്ലോ' എന്നും ചോദിക്കുന്നു. കുടിക്കുന്ന വെള്ളത്തിൽ മോശത്തരം കാണിക്കുകയാണ് വി എസ്. ചന്ദ്രശേഖരൻ ധീരനായ കമ്യൂണിസ്റ്റാണെന്നാണ് വി എസ് പറയുന്നത്. ചെറ്റത്തരം കാണിക്കുന്നവനാണോ ഉത്തമൻ.
(2012 മെയ് 23, 'കൊലവെറി' ക്ക് മുൻപ് വിഎസിനും സിപിഐക്കുംഎതിരെ ചിന്നക്കനാൽ വേണാട് നടത്തിയ പ്രസംഗം)
7) പീരുമേട്ടിലെ ഐഎൻടിയുസി നേതാവ് ബാലുവിനെ കൊന്നത് ഞങ്ങളുടെ ആൾക്കാരാണ്. അയ്യപ്പദാസിനെ വെട്ടിക്കൊന്നു കോൺഗ്രസുകാർ. ബാലുവുമുണ്ടായിരുന്നു കൂടെ. ഞങ്ങളും തീർത്തു... ബാലുവിനെ അവിടത്തെ ഞങ്ങടെ ആൾക്കാർ കൊന്നു. കേസായി... എട്ടുപേരെ ശിക്ഷിച്ചു. ജീവപര്യന്തം ശിക്ഷിച്ചു.. പിന്നെയും കേസായി. എം.എം.മണി ഒന്നാം പ്രതി, രാജു, തിലകൻ, എല്ലാം... അതാണു കേസ്.
(2012 ഓഗസ്റ്റ് 10, അടിമാലി പത്താം മൈലിലെ പ്രസംഗം)
8) യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുക്കാൻ കഴിയില്ലെങ്കിൽ കാക്കിക്കുപ്പായം ഊരിവച്ച് പൊലീസുകാർ ചെരയ്ക്കാൻ പോകുന്നതാണു നല്ലത്. ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ ചെറിയ തട്ടലും മുട്ടലുമൊക്കെ ഉണ്ടാകും.
വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏഭ്യനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നികൃഷ്ട ജീവിയുമാണ്. പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കിയാൽ പ്രതികരിക്കും, കോൺഗ്രസുകാരെ പാഠം പഠിപ്പിക്കും. മണക്കാട്ടെ പ്രസംഗത്തിന്റെ പേരിൽ എനിക്കെതിരെ കേസെടുത്തതോടെ ഞാൻ രാജ്യം മുഴുവൻ പ്രശസ്തനായി.
(2014 ഒക്ടോബർ 23, കുമളി പൊലീസ് സ്റ്റേഷൻ മാർച്ച്)
9) എന്തു വൃത്തികേടും ചെയ്യുന്ന ഒരു മാതിരി **** പണിയാണ് ഇടുക്കി എസ്ഐ ഗോപിനാഥൻ ചെയ്യുന്നത്. തെണ്ടിത്തരം കാണിക്കുകയാണ്. ഇവരെ കൈകാര്യം ചെയ്യാൻ ഞങ്ങൾക്കറിയാം. വായിനോക്കി പൊലീസുകാരാണു ചുറ്റും നിൽക്കുന്നത്. ക്ലാസ് മുറിയുടെ കതകടച്ചു പഠിപ്പിക്കുകയാണെന്നു പറയുന്ന പോളിടെക്നിക് പ്രിൻസിപ്പലിന് ഒരു മാതിരി സൂക്കേടാണ്.
**** എസ്ഐ ഗോപിനാഥനെ ഞങ്ങൾ മര്യാദ പഠിപ്പിക്കും. എസ്ഐയെ ഇടുക്കിയിൽ കൊണ്ടുവന്നു പാർട്ടിക്കെതിരെ പ്രവർത്തിപ്പിക്കാനാണു **** കോൺഗ്രസുകാരുടെ ഉദ്ദേശ്യമെങ്കിൽ ഇവിടെ എന്തെങ്കിലും നടക്കും. (**** അസഭ്യമായ ഭാഗങ്ങൾ)
(2016 ഫെബ്രുവരി 22, പൈനാവ് പോളിടെക്നിക്കിലെ സംഘർഷത്തിന്റെ പേരിൽ സി.പി.എം ഏരിയ കമ്മിറ്റി ചെറുതോണിയിൽ നടത്തിയ പ്രതിഷേധ യോഗം. പോളിടെക്നിക് പ്രിൻസിപ്പൽ വനിതയായിരുന്നു.)
10) പണ്ടു സുരേഷ്കുമാർ വന്നിട്ടു കള്ളുകുടി, കെയ്സ് കണക്കിനായിരുന്നു ബ്രാൻഡി. എവിടെ, പൂച്ച..പഴയ നമ്മുടെ പൂച്ച. ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ കുടിയും, സകല പരിപാടിയും ഉണ്ടായിരുന്നു. പെമ്പിളൈ ഒരുമൈ നടന്നു. അന്നും കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ട് അവിടെ. മനസ്സിലായില്ലേ? അടുത്തുള്ള കാട്ടിലായിരുന്നു പണി അന്ന്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍