Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുരുഗദോസിന്റെ നീണ്ട കാത്തിരിപ്പിന് വിരാമമായി; അജിത്ത് മുരുഗദോസ് കൂട്ടുകെട്ട് ചിത്രം വൈകാതെ

മുരുഗദോസിന്റെ നീണ്ട കാത്തിരിപ്പിന് വിരാമമായി; അജിത്ത് മുരുഗദോസ് കൂട്ടുകെട്ട് ചിത്രം വൈകാതെ

മുരുഗദോസിന്റെ നീണ്ട പതിമൂന്ന് വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു വെന്ന് സൂചന. ഏറെ നാളായി അജിത്ത് വേണ്ടി സ്‌ക്രിപ്‌റ്റെഴുതി കാത്തിരിക്കുകയായിരുന്ന മുരുഗദോസ് ഒടുവിൽ അത് യാഥാർത്ഥ്യമാക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്. കത്തി' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം നൽകിയ ഒരു അഭിമുഖത്തിൽ  അജിത്ത് സാറിന് വേണ്ടി തിരക്കഥയെഴുതി അദ്ദേഹത്തിന്റെ ഒരു വിളിക്കായി കാത്തിരിക്കുകയാണെന്ന് മുരുഗദോസ് വ്യക്തമാക്കിയിരുന്നു. അജിത്ത് എപ്പോൾ ഓകെ പറഞ്ഞാലും താൻ ചെന്ന് കഥ പറയുമെന്നും മുരുഗദോസ് പറഞ്ഞിരുന്നു.

മുരുഗദോസ് അജിത്തിനോട് കഥ ചെന്ന് പറഞ്ഞെന്നും തലയ്ക്ക് കഥ നന്നായി ഇഷ്ടപ്പെട്ടു എന്നുമാണ് ഇപ്പോൾ കേൾക്കുന്നത്.കത്തിയുടെ വമ്പൻ വിജയത്തിന് ശേഷം ബോളിവുഡിൽ സൊനാക്ഷിയെ നായികയാക്കി അടുത്ത ചിത്രം എടുക്കാൻ ഒരുങ്ങുകയാണ് മുരുഗദോസ്. അത് കഴിഞ്ഞാലാണ് അജിത്ത് ചിത്രത്തിലേക്ക് കടക്കുക. അതുപോലെ അജിത്തിനും ഗൗതം മേനോന്റെയും ശിരുതൈ ശിവയുടെയും ചിത്രങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.

സിനിമയിൽ താൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് അജിത്തിേനാടാണെന്നും മുരുഗദോസ് പറഞ്ഞിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായിരുന്ന തന്നെ ഒരു സംവിധായകനാക്കിയത് അജിത്താണെന്നാണ് മുരുഗദോസ് പറയുന്നത്.2001 ൽ അജിത്തിനെയും സുരേഷ് ഗോപിയെയും മുഖ്യ കഥാപാത്രങ്ങളാക്കി 'ദീന' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് മുരുഗദോസ് സംവിധായക നിരയിലേക്ക് എത്തുന്നത്. അതിന് ശേഷം അജിത്തിനൊപ്പം കൈകോർക്കാൻ ഇപ്പോഴാണ് മുരുഗദോസിന് കഴിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP