Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിമ്മിങ് പൂളുള്ള അത്യാഡംബര വീടുള്ളത് 20 ഏക്കർ എത്തുന്നതിന് മുമ്പുള്ള ഇടത് വശത്തേക്കുള്ള പോക്കറ്റ് റോഡിൽ; വലതു വശത്തെ ആദ്യ ഇരുനില മാളിക അനുജന്റേത്; ചെറുത് മന്ത്രി എംഎം മണിയുടേതും; പട്ടിണി മൂലം ഒട്ടിയ വയറുമായി ഹൈറേഞ്ച് കയറിയ ലംബോധരൻ വീട് മറുനാടൻ ക്യാമറയിലാക്കിയത് അതിസാഹസികമായി

സിമ്മിങ് പൂളുള്ള അത്യാഡംബര വീടുള്ളത് 20 ഏക്കർ എത്തുന്നതിന് മുമ്പുള്ള ഇടത് വശത്തേക്കുള്ള പോക്കറ്റ് റോഡിൽ; വലതു വശത്തെ ആദ്യ ഇരുനില മാളിക അനുജന്റേത്; ചെറുത് മന്ത്രി എംഎം മണിയുടേതും; പട്ടിണി മൂലം ഒട്ടിയ വയറുമായി ഹൈറേഞ്ച് കയറിയ ലംബോധരൻ വീട് മറുനാടൻ ക്യാമറയിലാക്കിയത് അതിസാഹസികമായി

അർജുൻ സി വനജ്

മൂന്നാർ: പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ എംഎം ലംബോദരൻ ഇന്ന് മൂന്നാറിലെ രാജാവാണ്. ജീവിക്കാൻ വകയില്ലാതിരുന്ന ലംബോദരൻ കോടികളുടെ ആസ്തിയുള്ള മുതലാളിയായി മാറിയത് എങ്ങനെയെന്ന മൂക്കത്ത് വിരൽ വച്ച് ചിന്തിക്കുകയാണ് ഇടുക്കിക്കാർ. സിപിഎമ്മിന്റെ എല്ലാമെല്ലായ സഹോദരൻ എംഎം മണിയുടെ രാഷ്ട്രീയക്കരുത്തിൽ ഉണ്ടാക്കിയെടുത്ത കൈയേറ്റങ്ങളുടെ ബാക്കി പത്രമാണ് കോടിപതിയെന്ന സ്ഥാനം. എംഎം മണിയുടെ പെമ്പിളൈ ഒരുമയ്‌ക്കെതിരായ വിവാദ പ്രസംഗവും ദേവികുളം സബ് കളക്ടറുടെ കൈയേറ്റം ഒഴിപ്പിക്കലിന് തടസ്സപ്പെടുത്താനുള്ള നീക്കവും എത്തിനിന്നത് ലംബോദരന്റെ വീട്ടിന് മുന്നിലാണ്. ഈ ആഡംബര വീടിനെ കുറിച്ച് മറുനാടൻ വിശദമായി റിപ്പോർട്ട് നൽകി. എന്നാൽ വീടിന്റെ ചിത്രം വ്യാജമെന്ന് സ്ഥാപിക്കാനായിരുന്നു ചിലരുടെ ഗൂഡനീക്കം.

ഈ സാഹചര്യത്തിൽ മണിയുടെ സഹോദരൻ ലംബാദരന്റെ വീട്ടിലേക്കുള്ള ലേഖകന്റെ യാത്രയെ കുറിച്ച് വിശദമായി തന്നെ പ്രതിപാദിക്കുകയാണ്. ലംബോദരനെന്ന ശതകോടീശ്വരന്റെ വീട് ആർക്കും പരിശോധിച്ച് ഉറപ്പുവരുത്താൻ ഇത് ഉപകരിക്കും. ജീവൻ പണയം വച്ചാണ് ലംബോദരന്റെ സാമൃാജ്യത്തിന്റെ ഫോട്ടുകളും വിശദാംശങ്ങളും മറുനാടൻ മലയാളി സ്വന്തമാക്കിയത്. നേരിട്ട് ബോധ്യപ്പെട്ടതാണ് ലംബോദരന്റെ വീടിന്റെ ആഡംബര സ്വഭാവം. ബൈസൻവാലി 20 ഏക്കർ എന്ന സ്ഥലത്ത് 50 സെന്റിൽ 2 കോടിയോളം വിലമതിക്കുന്ന വീടാണ് ലംമ്പോദരൻ പണിതുയർത്തിയിരിക്കുന്നത്. വീട്ടിൽ സ്വിമ്മിംങ് പൂൾ അടക്കമുള്ള ആധുനിക സംവിധാനങ്ങളുമുണ്ട്. ലംമ്പോദരന്റെ വീട്ടിലേക്ക് പോകുന്ന പോക്കറ്റ് റോഡിന് മുന്നിലായി എസ്.ഐ അടങ്ങുന്ന പൊലീസ് സംഘം വിവാദങ്ങളുടെ അടിസ്ഥാനത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്. സിപിഎമ്മിന് ഏറെ സ്വാധീനമുള്ള മേഖലയാണിത്. കെ.എൽ 58 -1212 നമ്പർ ബെൻസും ലാൻസറും ഉൾപ്പടെ ആറ് ആഡംബര കാറുകൾ ലംമ്പോദരന്റെ പേരിലുണ്ട്.

മൂന്നാർ-രാജക്കാട് പാതയിൽ കുഞ്ചിത്തണ്ണി എത്തുന്നതിന് ഒരു കിലോ മീറ്റർ മുന്ന് ഇടത് വശത്തേക്കുള്ള വഴിയിലൂടെ സഞ്ചരിച്ചാൽ 20 ഏക്കറിൽ എത്താം. 20 ഏക്കർ എത്തുന്നതിന് മുമ്പുള്ള ഇടത് വശത്തേക്കുള്ള പോക്കറ്റ് റോഡിലാണ് മന്ത്രി എംഎം മണിയുടേയും സഹോദരൻ ലംമ്പോദരന്റേയും വീടുകൾ. ഈ പോക്കറ്റ് റോഡിലെ വലത് വശത്തായി കാണുന്ന ആദ്യത്തെ ഇരുനില മാളികയാണ് എംഎം ലമ്പോദരന്റേത്. 50 മീറ്റർ അപ്പുറം അതേ വശത്ത് കാണുന്ന ചെറിയ വീടാണ് മന്ത്രി എംഎം മണിയുടേത്. ഹർത്താൽ ദിനത്തിൽ ലംമ്പോദരന്റെ വീടിന് മുന്നിൽ ഞങ്ങൾ എത്തിയപ്പോൾ, വീടിന്റെ വരാന്തയിൽ അദ്ദേഹം മൊബൈൽ ഫോണിൽ സംസാരിച്ചു നിൽക്കുകയായിരുന്നു. അദ്ദേഹം വീടിന് അകത്തേക്ക് കയറി പോകുന്നത് വരെ ഞങ്ങളുടെ ഇരുചക്രവാഹനം മണിയുടെ വീട് കഴിഞ്ഞുള്ള ഭാഗത്തേക്ക് നിർത്തിയിട്ടു.

ഏകദേശം പത്ത് മിനുട്ട് കഴിഞ്ഞപ്പോളാണ് വീണ്ടും ലംമ്പോദരന്റെ വീടിന് മുന്നിൽ എത്തിയത്. ഇതിനിടയിൽ ബൈക്കിൽ രണ്ട് ചെറുപ്പക്കാർ ഈ വഴിയിലൂടെ മൂന്ന് തവണ റോന്ത് ചുറ്റി. ഇതോടെയാണ് പാർട്ടി ഗ്രാമത്തിൽ ഇരിക്കുന്ന എംഎം ലംമ്പോദരന്റെ വീടിന്റെ ചിത്രം നേരിട്ട് പോയി എടുക്കുന്നത് ഉചിതമാവില്ല എന്ന നിഗമനത്തിൽ എത്തിയത്. ഇതോടെ ലംമ്പോദരന്റെ വീടിന് മുന്നിൽ എത്തിയപ്പോൾ ബൈക്ക് പെട്ടന്ന് തകരറായി എന്ന വ്യാജേന വണ്ടി നിർത്തി. ഒരാൾ ബൈക്ക് നന്നാക്കുന്നതിനിടെ ലേഖകൻ പ്രദേശത്ത് ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം വീടിന്റെ ചിത്രങ്ങൾ മതിലിന് സൈഡിൽ കയറിനിന്ന് എടുത്തു.

രണ്ട് ചിത്രങ്ങൾ എടുത്ത് മാറിയപ്പോഴാണ്, ബൈക്കിൽ റോന്ത് ചുറ്റിയ പാർട്ടി പ്രവർത്തകർ ഞങ്ങളെ കണ്ടത്. എന്താ ഇവിടെ നിർത്തിയത് എന്ന് അന്വേഷിച്ചു. മണിക്കുറുകളായി വാഹനം ഓടിക്കുകയാണെന്നും, വണ്ടി തനിയെ ഓഫായതാണെന്നും അവരോട് പറഞ്ഞു. എങ്കിൽ വണ്ടി തള്ളി കുറച്ച് അപ്പുറത്തേക്ക് മാറ്റി വെച്ച് ശരിയാക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടു. മുന്നോട്ട് ഇറക്കമുള്ള റോഡാണെന്നും അവർ പറഞ്ഞു. ഇവിടെ നിൽക്കേണ്ടെന്നും അവർ നിർദ്ദേശിച്ചു.

പക്ഷെ എന്തിനാണ് വന്നതെന്നോ, എവിടേക്ക് പോകുകയാണെന്നോ അവർ ചോദിക്കാഞ്ഞതിനാൽ പ്ലാൻ ചെയ്ത് വെച്ച കൂടുതൽ കഥകൾ പുറത്തെടുക്കേണ്ടതായി വന്നില്ല. ഞങ്ങൾ ലംമ്പോദരന്റെ വീടിന് മുന്നിൽ ഞങ്ങൾ പോയി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് അവർ മടങ്ങിയത്. അടുത്ത ജംങ്ഷനിൽ പൊലീസിന്റെ പിക്കറ്റ് പോസ്റ്റ് ഉണ്ട്. ഇവിടെ ഒരു എസ്.ഐയുടെ നേതൃത്ത്വത്തിൽ ഒരു സംഘം പൊലീസുകാരും. മന്ത്രിയുടെ വീടിന് നേരെ അപ്രതീക്ഷ പ്രതിഷേധം ഉണ്ടെങ്കിൽ തടയാനായി തയ്യാറായി നിൽക്കുന്നവരായിരുന്നു ഇവർ. അതേസമയം, ആവശ്യത്തിനുള്ള ചിത്രങ്ങൾ കിട്ടാത്തതിനാൽ നിരാശരായിരുന്നു ഞങ്ങൾ. രണ്ടും കൽപ്പിച്ച് അതേ റോഡിൽ വീണ്ടും പോയി. ആ പ്രദേശത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം, ബൈക്ക് ഓഫാക്കാതെ നിന്ന്, ലേഖകൻ മതിലിന്റെ വശത്ത പോയി വേഗം ചിത്രങ്ങളെടുത്തവന്നു. വീടിന്റെ കൃത്യമായ ചിത്രങ്ങളും ബൈൻസ് കാറിന്റെ ചിത്രവും അപ്പോളാണ് കിട്ടിയത്. പെട്ടന്നു തന്നെ ഞങ്ങൾ സ്ഥലം കാലിയാക്കി.

രാജക്കാട്-മുക്കുടിലിൽ 50 ഏക്കർ ഏലത്തോട്ടവും ലംമ്പോദരന്റെ പേരിലുണ്ട്. ഈ സ്ഥലം മറുനാടൻ മലയാളി വാർത്താ സംഘം നേരിട്ടെത്തി പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വായ്പാ ഇളവിന്റെ രേഖയും ലഭിക്കുന്നത്. കുട്ടിക്കാലത്ത് ദാദിദ്രം കൊണ്ട് കഷ്ടപ്പെട്ടിരുന്ന ലംമ്പോദരൻ ഇന്ന് മൂന്നാറിലെ രാജാവാണ്. എന്ത് നടക്കണമെന്ന് തീരുമാനിക്കുന്ന ശക്തി. ഇടുക്കിയിലെ രാഷ്ട്രീയത്തിൽ കാൽനൂറ്റാണ്ടായി നിറയുന്ന ചേട്ടന്റെ സ്വാധീനക്കരുത്തിലാണ് ലംമ്പോദരൻ കോടീശ്വരനായതെന്നാണ് ആക്ഷേപം. 1980-85 കാലഘട്ടത്തിൽ സി.പി.എം രാജാക്കാട് ഏരിയാ സെക്രട്ടറിയുമായിരുന്നു എംഎം ലംമ്പോദരൻ. 1998- 2000 കാലയളവിൽ പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറി നിന്നു. പിന്നീട് ഗോഗുലം ഗോപാലന്റെ കൂടെ ചേർന്ന ശ്രീ നാരായണ ധർമ്മവേദി രൂപീകരിച്ചു പ്രവർത്തിച്ചു.

ഇതിനിടയിൽ എക്‌സപോർട്ടിംങ്ങ് ബിസിനസിനായി 20 പേരുടെ അടുത്ത് നിന്ന് 5 ലക്ഷം രൂപ വെച്ച് ഷെയർ വാങ്ങി. പണവും വാങ്ങി സ്ഥാപനം ആരംഭിച്ചില്ല. ഈ കാലത്താണ് വി എസ് അച്യൂതാനന്ദന്റ മൂന്നാർ ഓപ്പറേഷൻ ആരംഭിക്കുന്നത്. ചൊക്രമുടി, ചിന്നക്കനാൽ, ഗ്യാപ്പ് റോഡിലെ കൈയേറ്റങ്ങളുടെ പേരിൽ ലംമ്പോദരനെതിരെ പൊലീസ് കേസെടുത്തു. ഇതോടെ ലംബോദരൻ നൈജീരിയയ്ക്ക് പോയി. ഇത്തരത്തിലൊരു വ്യക്തിക്കാണ് കാർഷിക വായ്പ എസ് ബി ടി അനുവദിച്ചിരിക്കുന്നത്. എം.എം മണി എന്ന തൊഴിലാളി നേതാവ് കുട്ടിക്കാലം ദാരിദ്രം നിറഞ്ഞതായിരുനനു. കിടങ്ങൂർ എൻ എസ് എസിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനമ്മമാർക്കൊപ്പം ഹൈറേഞ്ചിൽ എത്തി. വീട്ടിലെ ദാരിദ്ര്യം കാരണം പഠനം തുടരാനായില്ല. അത്തരത്തിലൊരു കുടുംബത്തിലെ അംഗമായ ലംബോദരനാണ് ഇന്ന് ശതകോടീശ്വര പദവിയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP