Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആഗോള ടൂറിസം ഭൂപടത്തിൽ സ്ഥാനമുറപ്പിക്കാൻ ഭൂതത്താൻകെട്ട് മുഖം മിനുക്കുന്നു; വിവിധ സർക്കാർ ഏജൻസികൾ നടത്തി വരുന്ന വികസന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്

ആഗോള ടൂറിസം ഭൂപടത്തിൽ സ്ഥാനമുറപ്പിക്കാൻ ഭൂതത്താൻകെട്ട് മുഖം മിനുക്കുന്നു; വിവിധ സർക്കാർ ഏജൻസികൾ നടത്തി വരുന്ന വികസന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ആഗോള ടൂറിസം ഭൂപടത്തിൽ സ്ഥാനമുറപ്പിക്കാൻ മുഖം മിനുക്കി ഭൂതത്താൻകെട്ട്. സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലയിൽ പെരിയാർ തീരത്തുള്ള ഈ കർഷക ഗ്രാമത്തെ ലോകമറിയുന്ന മികുവുറ്റ വിനോദസഞ്ചാര കേന്ദ്രമാക്കാൻ വിവിധ സർക്കാർ ഏജൻസികൾ നടത്തിവരുന്ന ബഹുമുഖ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്കടുക്കുകയാണ്.

ജലസേനത്തിനായി കാൽ നൂറ്റാണ്ട് മുമ്പ് നിർമ്മിച്ച അണക്കെട്ടും ഇതോടനുബന്ധിച്ച് രൂപപ്പെടുത്തിയിട്ടുള്ള പാർക്കും ചുറ്റുമുള്ള ഹരിതഭംഗിയും വിസ്തൃതമായ ജലാശയവും മറ്റുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. ജലസേചനവകുപ്പ് അടുത്തിടെ ഇവിടെ നടപ്പിലാക്കിയ സൗന്ദര്യവൽക്കരണം വിനോദസഞ്ചാരികൾ ഇരുകൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. ഈ ലക്ഷ്യത്തിലേക്കായി ഡി റ്റി പി സി യുടെ നേതൃത്വത്തിലും ഇവിടെ നിരവധി കർമ്മപദ്ധകൾ ആരംഭിച്ചിട്ടുണ്ട്.

നോക്കെത്താദൂരത്തോളം നീണ്ടുകിടക്കുന്ന ജലാശയത്തിലെ ബോട്ടുയാത്രയും തീരങ്ങളിലെ ഹരിതാഭയും ആസ്വദിക്കാൻ ഐതീഹപ്പെരുമയാൽ പ്രശസ്തമായ ഇവിടേക്ക് എത്തുന്ന സർന്ദശകരുടെ എണ്ണം അനുദിനം വർദ്ധിച്ചിട്ടുണ്ട്. ജലാശയത്തോട് ചേർന്നുള്ള പടിക്കെട്ടുകളും നടപ്പാതകളും ടൈൽസ് പാകി മിനുക്കുകയും ഡാമിനോട് ചേർന്ന് തീരപ്രദേശത്തുള്ള വൻ മരങ്ങൾക്ക് ചുറ്റും മനോഹരമായി ഇരുപ്പിടങ്ങൾ ഒരുക്കുകയും ചെയ്തതോടെ പ്രദേശത്തിന് മൊത്തത്തിലുണ്ടായ മാറ്റം കൂടുതൽ സമയം ഇവിടെ ചിലവഴിക്കുന്നതിന് സഞ്ചാരിൾക്ക് പ്രചോദനമായിട്ടുണ്ട്.

ലോകപ്രശസ്തമായ തട്ടേക്കാട് പക്ഷിസങ്കേതത്തേ ബന്ധപ്പെടുത്തി ഇവിടെ നിന്നും പെരിയാറിലൂടെ സ്വകാര്യവ്യക്തികൾ ആരംഭിച്ചിച്ചിട്ടുള്ള ഹൗസ്‌ബോട്ട് സർവ്വീസുകളും സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. ഡാമിനോട് ചേർന്ന് തീരത്ത് അമ്പതടിയോളം ഉയരത്തിൽ നിർമ്മിച്ചിട്ടുള്ള വ്യൂടവറിൽ നിന്നുള്ള ദൂരകാഴ്ചകൾ സന്ദർശകരുടെ മനം നിറയ്ക്കുമെന്ന കാര്യത്തിൽ തർക്കമില്ല.രാവിലെയും വൈകിട്ടും ജലാശയതീരത്ത് ഇളം കാറ്റേറ്റിരിക്കാനെത്തുന്ന തദ്ദേശിയരായ സന്ദർശകരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.

ചേര രാജാക്കന്മാരുടെ തലസ്ഥാനമെന്ന് ചരിത്രരേഖകളിൽ പരാമർശിക്കപ്പെടുന്ന തൃക്കാരിയൂരിലെ മാഹാദേവ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രചരിച്ചിട്ടുള്ള ഐതീഹ്യം ഭൂതത്താൻകെട്ടിന്റെ പെരുമ വർദ്ധിപ്പിച്ചിട്ടുണ്ട്.നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു രാത്രി പെരിയാറിന് കുറുകെ ഭൂതത്താ•ാർ കൂറ്റൻ പാറകൾ വിതറി ,ഒഴുക്ക് തടഞ്ഞ് തൃക്കാരിയൂർ ക്ഷേത്രം അപ്പാടെ വെള്ളത്താൽ മൂടാൻ ശ്രമിച്ചെന്നും ഈ ആവസരത്തിൽ ക്ഷേത്രത്തിലെ ആരാധനാമൂർത്തിയായ പരമശിവൻ പൂവൻകോഴിയായി അവതരിച്ച് കൂകിയെന്നും ഇത് കേട്ട് നേരം പുലർന്നെന്ന് കരുതി ഭൂതത്താ•ാർ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയാക്കാതെ സ്ഥലം വിടുകയും ഇതേത്തുടർന്ന് ക്ഷേത്രം കേടുപാട് കൂടാതെ സംരക്ഷിക്കപ്പെട്ടു എന്നുമാണ് നൂറ്റാണ്ടുകളായി പ്രചരിച്ചിട്ടുള്ള ഐതീഹ്യം.

ഭൂതത്താൻകെട്ട് അണക്കെട്ടിൽ നിന്നും കഷ്ടി ഒരു കിലോമീറ്റർ അകലെ പെരിയാറിൽ ഉയർന്ന് നിൽക്കുന്ന പാറക്കൂട്ടങ്ങൾ ഭൂതത്താ•ാരുടെ ആഗമനം സ്ഥിരീകരിക്കുന്ന തെളിവാണെന്നാണ് പഴമക്കാരുടെ പക്ഷം.പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒരുകൈത്തോടെന്നപോലെയാണ് ഇവിടെ പെരിയാർ ഒഴുകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP