Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐസിസിയുടെ സാമ്പത്തിക നയത്തിൽ പ്രതിഷേധിച്ച് ചാമ്പ്യൻസ് ട്രോഫി ടീമിനെ തെരഞ്ഞെടുക്കാതെ ബിസിസിഐ; വരുമാനം കുറയ്ക്കുന്ന സാമ്പത്തികനയം അംഗീകരിക്കാനാവില്ലെന്നും ബിസിസിഐ; ടീമിനെ വേഗം പ്രഖ്യാപിക്കണമെന്ന് ഇടക്കാല ഭരണസമിതി

ഐസിസിയുടെ സാമ്പത്തിക നയത്തിൽ പ്രതിഷേധിച്ച് ചാമ്പ്യൻസ് ട്രോഫി ടീമിനെ തെരഞ്ഞെടുക്കാതെ ബിസിസിഐ; വരുമാനം കുറയ്ക്കുന്ന സാമ്പത്തികനയം അംഗീകരിക്കാനാവില്ലെന്നും ബിസിസിഐ; ടീമിനെ വേഗം പ്രഖ്യാപിക്കണമെന്ന് ഇടക്കാല ഭരണസമിതി

മുംബൈ: ജൂൺ ഒന്നിന് ലണ്ടനിൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ തെരഞ്ഞെടുക്കാത്ത ബി.സി.സി.ഐയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി നിയമിച്ച ഇടക്കാല ഭരണസമിതി. ഐ.സി.സിയുമായുള്ള അഭിപ്രായവ്യത്യാസം മൂലമാണ് ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ തിരഞ്ഞെടുക്കാൻ ബി.സി.സി.ഐ വകുന്നത്. ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ എത്രയും വേഗം തിരഞ്ഞെടുക്കണമെന്ന് ഇടക്കാല ഭരണസമിതി ബി.സി.സി.ഐയ്ക്ക് നിർദ്ദേശം നൽകി.

ടീമിനെ തിരഞ്ഞെടുക്കാനുള്ള അവസാന ദിവസം ഏപ്രിൽ രണ്ടിനായിരുന്നു. ബാക്കി എല്ലാ രാജ്യങ്ങളും ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യ മാത്രം കടുംപിടുത്തവുമായി നിൽക്കുകയായിരുന്നു. ക്രിക്കറ്റിന്റെ സാമ്പത്തിക നയത്തിൽ ഐ.സി.സി വരുത്തിയ മാറ്റത്തെ തുടർന്നാണ് ബി.സി.സി.ഐ ടീം പ്രഖ്യാപനം നീട്ടിവച്ചത്. ഇന്ത്യയുടെ വരുമാനം കുറയ്ക്കുന്ന രീതിയിലുള്ളതാണ് പുതിയ സാമ്പത്തിക മോഡൽ. തുടർന്ന് ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ മറ്റു രാജ്യങ്ങളെയും സമീപിച്ചിരുന്നു.

ബി.സി.സി.ഐയുടെ ഇപ്പോഴത്തെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഇടക്കാല ഭരണസമിതിയുടെ അധ്യക്ഷൻ വിനോദ് റായ് വ്യക്തമാക്കി. ബി.സി.സി.ഐയുടെ താൽക്കാലിക സെക്രട്ടറി അമിതാഭ് ചൗധരിക്ക ഇതുസംബന്ധിച്ച് ഇടക്കാല ഭരണസമിതി കത്തയക്കുകയും ചെയ്തിട്ടുണ്ട്. എത്രയും പെട്ടെന്ന് ടീമിനെ തിരഞ്ഞെടുക്കാനുള്ള യോഗം ചേരണമെന്നും ക്രിക്കറ്റ് ബോർഡിന്റെ ഈ സമീപനം ഇന്ത്യൻ ക്രിക്കറ്റിനെ ബാധിക്കാൻ പാടില്ലെന്നും കത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP