Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാമന്റെ ഏദൻതോട്ടം'ത്തിലെ 'മാവിലക്കുടിൽ' ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു

രാമന്റെ ഏദൻതോട്ടം'ത്തിലെ 'മാവിലക്കുടിൽ' ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു

ലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247 (മ്യൂസിക്247), 'രാമന്റെ ഏദൻതോട്ടം'ത്തിലെ 'മാവിലക്കുടിൽ' ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്നിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് രാജലക്ഷ്മിയാണ്.

രഞ്ജിത്ത് ശങ്കർ തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും അനു സിത്താരയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോജു ജോർജ്, രമേശ് പിഷാരടി, അജു വര്ഗ്ഗീസ്, മുത്തുമണി എന്നിവരും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം വി സാജനുമാണ്.

Muzik247 (മ്യൂസിക്247)നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. ഡ്രീംസ് എൻ ബിയോണ്ട് (Dreams N Beyond)ന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ നിർമ്മിച്ചിട്ടുള്ള 'രാമന്റെ ഏദൻതോട്ടം' മെയ് 12ന് തിയേറ്ററുകളിൽ എത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP