Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗന്ദര്യത്തിനുവേണ്ടി ഫാഷൻ മോഡലുകൾ ഇനിയും മെലിയേണ്ടെന്നു ഫ്രാൻസ്; തെറ്റായ ആരോഗ്യസന്ദേശം നല്കുന്ന പ്രവണത അവസാനിപ്പിക്കാൻ ഫ്രഞ്ച് സർക്കാർ പുതിയ നിയമം കൊണ്ടുവന്നു; നിയമം ലംഘിക്കുന്ന മോഡലുകൾക്ക് അരക്കോടി പിഴയും ആറു വർഷം തടവും

സൗന്ദര്യത്തിനുവേണ്ടി ഫാഷൻ മോഡലുകൾ ഇനിയും മെലിയേണ്ടെന്നു ഫ്രാൻസ്; തെറ്റായ ആരോഗ്യസന്ദേശം നല്കുന്ന പ്രവണത അവസാനിപ്പിക്കാൻ ഫ്രഞ്ച് സർക്കാർ പുതിയ നിയമം കൊണ്ടുവന്നു; നിയമം ലംഘിക്കുന്ന മോഡലുകൾക്ക് അരക്കോടി പിഴയും ആറു വർഷം തടവും

പാരിസ്: ഫാഷൻ മോഡലുകൾ ഇനിയും മെലിയേണ്ടെന്നു ഫ്രാൻസ്. സൗന്ദര്യത്തിന്റെ പേരിൽ മോഡലുകൾ ആരോഗ്യം നശിപ്പിച്ച് മെലിയുന്ന പ്രവണത ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ഫാഷൻ തലസ്ഥാനമായ ഫ്രാൻസിൽ പുതിയ നിയമം സർക്കാർ നടപ്പിലാക്കി. ഇനിമുതൽ മോഡലിങ് തുടരണമെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് രാജ്യത്ത് നിർബന്ധമാണ്.

ഫാഷൻ രംഗത്തെ ആരോഗ്യകരമല്ലാത്ത പ്രവണതകളെ നേരിടാനാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മാത്രമല്ല മോഡലുകളുടെ ഫോട്ടോകളിൽ ഫോട്ടോഷോപ്പിലൂടെ എഡിറ്റിങ് വരുത്തിയിട്ടുണ്ടെങ്കിൽ അത് ഫോട്ടോയുടെ മുകളിൽ രേഖപ്പെടുത്തേണ്ടതാണെന്നും നിയമത്തിലുണ്ട്.

ഫാഷൻ രംഗത്തെ അതീവ മെലിഞ്ഞ മോഡലുകൾ തെറ്റായ ആരോഗ്യ സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്ന നിരീക്ഷണമാണ് നിയമം മൂലം മെലിഞ്ഞ മോഡലുകളെ നിരോധിക്കുന്നതിലേക്ക് ഫ്രാൻസിനെ എത്തിച്ചത്. നിയമം ലംഘിക്കുന്നവർക്ക് 53ലക്ഷം രൂപ (75000 യൂറോ) വരെ പിഴയടക്കേണ്ടതായോ 6 വർഷം തടവു ശിക്ഷയോ അനുഭവിക്കേണ്ടിയോ വരും.

ഫോട്ടോഷോപ്പിൽ എഡിറ്റ് ചെയ്തു പുറത്ത് വരുന്ന മോഡലുകളുടെ ഫോട്ടോകൾ ആത്മവിശ്വാസം നശിപ്പിക്കുമെന്നും അത് ആരോഗ്യ സംബന്ധമായ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ഫ്രഞ്ച് അധികൃതർ പറയുന്നു. ഇതിനു മുമ്പ് ഇറ്റലി, സ്പെയിൻ ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ ഇത്തരം നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP