Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചിബോക്ക് ബോർഡിങ് സ്‌കൂളിൽ നിന്നും മൂന്നുവർഷം മുമ്പ് ഭീകരർ തട്ടിക്കൊണ്ടുപോയ 83 വിദ്യാർത്ഥികളെ ഭീകരർ വിട്ടയച്ചു

ചിബോക്ക് ബോർഡിങ് സ്‌കൂളിൽ നിന്നും മൂന്നുവർഷം മുമ്പ് ഭീകരർ തട്ടിക്കൊണ്ടുപോയ 83 വിദ്യാർത്ഥികളെ ഭീകരർ വിട്ടയച്ചു

പി.പി. ചെറിയാൻ

നൈജീരിയ: നൈജീരിയ ബോക്കോഹാറം ഇസ്ലാമിക് തീവ്രവാദികൾ മൂന്നുവർഷംമുമ്പ് തട്ടിക്കൊണ്ടുപോയ മുന്നൂറോളം വിദ്യാർത്ഥികളിൽ അവശേഷിക്കുന്ന83 വിദ്യാർത്ഥികളെ മെയ് ആറാം തീയതി ശനിയാഴ്ച മോചിപ്പിച്ചു.

ലോകജനതയെ മുഴുവൻ മുൾമുനയിൽ നിർത്തി മുന്നൂറോളംവിദ്യാർത്ഥികളെയാണ് ചിബോക്ക് ബോർഡിങ് സ്‌കൂളിൽ നിന്നുംമൂന്നുവർഷം മുമ്പ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ഇതിൽ 113
വിദ്യാർത്ഥികളെ നേരത്തെ ഭീകരർ വിട്ടയച്ചിരുന്നു. ഇത്രയുംകാലഘട്ടത്തിനിടയിൽ പല വിദ്യാർത്ഥികളും അസുഖം മൂലം തടങ്കലിൽമരിക്കുകയോ, കാണാതാകുകയോ ചെയ്തിട്ടുണ്ട്.

നീണ്ടുനിന്ന ചർച്ചകൾക്കുശേഷം അഞ്ചു ബോക്കൊഹാറം കമാൻഡർമാരെഗവൺമെന്റ് മോചിപ്പിച്ചതിനു പകരമായാണ് 83 വിദ്യാർത്ഥികളെ ഭീകരർവിട്ടയച്ചത്. വിട്ടയയ്ക്കപ്പെട്ട വിദ്യാർത്ഥികളെ നൈജീരിയൻ പ്രസിഡന്റ്മെയ് ഏഴാംതീയതി ഞായറാഴ്ച സന്ദർശിച്ചിരുന്നു.

ഒന്നര വർഷമായി ലണ്ടനിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 74-കാരനായനൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി തലസ്ഥാനത്ത് തിരിച്ചെത്തിയാണ്‌വിദ്യാർത്ഥികളെ സന്ദർശിച്ച് അവരുടെ വിമോചനത്തിൽ ആശ്വാസംപ്രകടിപ്പിച്ചത്. വിദ്യാർത്ഥികളുടെ തുടർപഠനത്തിനും ആരോഗ്യ- മാനസീകനില വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ
ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ഭീകര പ്രവർത്തനങ്ങളുടെ ഭാഗമായിനിരപരാധി കളായ മുന്നൂറോളം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയ സംഭവം ലോകമാധ്യമശ്രദ്ധ നേടിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP