Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവസാനമായി ഒന്നുകാണണമെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടക്കാൻപോലും ആവാത്ത വയോധികൻ; ജീവിക്കാൻ പഠിപ്പിച്ചത് അദ്ദേഹമാണെന്ന് പറഞ്ഞ് കണ്ണീരൊഴുക്കി യുവാവ്; തങ്ങളുടെ ജീവിതങ്ങളിൽ ദൈവമായി നിറഞ്ഞ സണ്ണിച്ചായനെ അവസാനമായി ഒരുനോക്കു കാണാൻ ആയിരങ്ങൾ; അവസാന ശ്വാസംവരെ ആശ്രിതരുടെ വേദനകളറിഞ്ഞ ടൊയോട്ട സണ്ണിയുടെ വേർപാടിൽ വിലപിച്ച് കുമ്പനാട്

അവസാനമായി ഒന്നുകാണണമെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടക്കാൻപോലും ആവാത്ത വയോധികൻ; ജീവിക്കാൻ പഠിപ്പിച്ചത് അദ്ദേഹമാണെന്ന് പറഞ്ഞ് കണ്ണീരൊഴുക്കി യുവാവ്; തങ്ങളുടെ ജീവിതങ്ങളിൽ ദൈവമായി നിറഞ്ഞ സണ്ണിച്ചായനെ അവസാനമായി ഒരുനോക്കു കാണാൻ ആയിരങ്ങൾ; അവസാന ശ്വാസംവരെ ആശ്രിതരുടെ വേദനകളറിഞ്ഞ ടൊയോട്ട സണ്ണിയുടെ വേർപാടിൽ വിലപിച്ച് കുമ്പനാട്

അരുൺ ജയകുമാർ

പത്തനംതിട്ട: `എത്ര വയ്യായികയാണെങ്കിലും ഇവിടെ വന്ന് സണ്ണിച്ചായനെ ഒന്നും അവസാനമായി കാണാതിരിക്കാൻ കഴിയില്ല` കുമ്പനാട് സ്വദേശയിയ പ്രായം എൺപതോടടുക്കുന്ന വർഗ്ഗീസച്ചായന്റെ വാക്കുകളാണിത്. ടൊയോട്ട സണ്ണിയുമായുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെന്നും അദ്ദേഹം പാതി തെളിച്ചയുള്ള ശബ്ദത്തിൽ പറയുന്നു. ഇത് വർഗ്ഗീസിന്റെ മാത്രം അഭിപ്രായമല്ല. വിദേശത്താണെങ്കിലും നാട്ടിലുള്ളവരുടേയും പരിചയക്കാരുടേയും വേദനകൾ കണ്ടറിഞ്ഞ് ആവശ്യപെടാതെ അറിഞ്ഞ് സഹായങ്ങളെത്തിക്കുന്ന സണ്ണിച്ചായനെകുറിച്ച് ആ നാട്ടിലെ ഭൂരിഭാഗം ജനങ്ങളുടെയും അഭിപ്രായത്തിന്റെ ആകെ തുക വർഗ്ഗീസച്ചായന്റെ വാക്കുകളിലുണ്ട്.

കഴിഞ്ഞയാഴ്ച കുവൈറ്റിൽ അന്തരിച്ച പ്രമുഖ പ്രവാസി വ്യവസായി ടൊയോട്ട സണ്ണിയുടെ ശവശരീരം സംസ്ഥാന സർക്കാറിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സ്വദേശമായ കുമ്പനാട് ആലീം പള്ളിയിൽ ഇന്നലെ സംസ്‌കരിച്ചു. നാടിന്റെ നാനാഭാഗത്ത് നിന്നും ടൊയോട്ട സണ്ണിയെ അവസാനമായി ഒന്നു കാണാൻ നിരവധിപേർ അദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ഫെല്ലോഷിപ്പ് മിഷൻ ശുപത്രിക്ക് മുന്നിലും സ്വവസതിയിലും എത്തിയിരുന്നു.നാടിന്റെ നാനാ ഭാഗത്ത് നിന്നും സാംസ്‌കാരിക രാഷ്ട്രീയ സാമൂഹിക പ്രവർത്തകരുടേും നാട്ടുകാരുടേയും വൻ ജനാവലിയാണ് പ്രദേശത്താകെയുണ്ടായിരുന്നത്.

ബുധനാഴ്ചയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ കുവൈറ്റിൽ നിന്നും മൃതദേഹം എത്തിച്ചത്. വ്യാഴാഴ്ച മൃതദേഹം ഫെല്ലോഷിപ്പ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്നു. ഇന്നലെ രാവിലെ കൃത്യം എട്ടു മണിക്ക് തന്നെ അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയോട് ചേർന്നുള്ള ചാപ്പലിൽ പൊതുദർശനത്തിന് വയ്ക്കുകയായിരുന്നു.പിന്നീട് ഒൻപത് മണിയോടെ മൃതദേഹം ഇരവിപേരൂരിലെ സ്വവസതിയിലേക്ക് മാറ്റുകയായിരുന്നു.എട്ട് മണിക്കാണ് ശവശരീരം പൊതുദർശനത്തിനായി ആശുപത്രിയിൽ വയ്ക്കുന്നതെന്ന് നേരത്തെ അറിയിച്ചിരുന്നു.

രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപേരാണ് ടൊയോട്ട സണ്ണിയുടെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,മന്ത്പിമാരായ മാത്യു ടി തോമസ്, തോമസ് ചാണ്ടി, രാജ്യസഭാ ഉപാധ്യക്ഷൻ പിജെ കുരിയൻ, ആന്റോ ആന്റണി എംപി, എംഎൽഎമാരായ വീണാ ജോർജ്,രാജു എബ്രഹാം, കെസി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

ആദരാഞ്ജലികളർപ്പിച്ച് കൊണ്ടുള്ള ഫ്ളക്സുകൾ കൊണ്ട് നിറഞ്ഞ വീഥികൾ

ടൊയോട്ട സണ്ണിയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത് കുമ്പനാട് ഫെല്ലോഷിപ്പ് മെമോറിയൽ ആശുപത്രിയിലാണ്. ഇവിടെനിന്നും 5 കിലോമീറ്റർ അകലെയുള്ള ആറാട്ടുപുഴ മേഖല മുതൽ ടൊയോട്ട സണ്ണിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഫ്ളക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടിരുന്നു.ആശുപത്രിയിലേക്കുള്ള വഴികളിലും അദ്ദേഹത്തിന്റെ വസതിയിലേക്കുള്ള വഴിയിലും കരിങ്കൊടികളും ഫ്ളക്സുകളും കൊണ്ട് നിറഞ്ഞിരുന്നു. വിവിധ സംഘടനകളുടേയും നേതൃത്വത്തിലും പൗരസമിതികളുടേയും വിവിധ സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തിൽ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു

കുമ്പനാട്ടേക്ക് എത്തിയ വാഹനങ്ങളെല്ലാം ഫെല്ലോഷിപ്പ് മിഷൻ ആശുപത്രിയിലേക്ക്

അതി രാവിലെ തന്നെ ജനങ്ങൾ ആശുപത്രിയിലേക്ക് എത്തി. കുമ്പനാട് എത്തിയ എല്ലാ വാഹനങ്ങളും ആശുപത്രിയിലേക്ക് എന്ന അവസ്ഥയായിരുന്നു ഇ്നനലെ. വിശാലമായ പാർക്കിങ്ങ് സൗകര്യങ്ങളാണ് ആശുപത്രിയിലെങ്കിലും വാഹനങ്ങളുടെ എണ്ണം കൂടിയതോടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസും സുരക്ഷ ഉദ്യോഗസ്ഥരും നന്നേ പണിപെട്ടു. ആറ് മണി കഴിഞ്ഞപ്പോൾ മുതൽ ദൂരെ സ്ഥലങ്ങളിൽ നിന്നുമെത്തിയവരെകൊണ്ട് ആശുപത്രി നിറഞ്ഞിരുന്നു. എട്ട് മണിക്ക് മൃതദേഹം മോർച്ചറിയിൽ നിന്നും ചാപ്പലിലേക്ക് എടുത്തപ്പോൾ ആശുപത്രി പരിസരം വൻ ജനാവലിയിയാൽ നിറഞ്ഞിരുന്നു. ചാപ്പലിനുള്ളിലേക്ക് മൃതദേഹം കാണാനെത്തിയവരെ വരി വരിയായാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്. ചാപ്പലിലേക്കുള്ള നീണ്ട നിര അവസാനിച്ചത് ആശുപത്രിയുടെ പ്രധാന കവാടത്തിലാണ്.

ഇരവിപേരൂരിലെ വീട്ടിലും ജന സാഗരം

9:15 കഴിഞ്ഞതോടെ ആശുപത്രിയിലെ പൊതു ദർശനത്തിന് ശേഷം ഇരവിപേരൂരിലെ വീട്ടിലേക്ക് മൃതശരീരം എത്തിച്ചു. അവിടെ വൻ ജനാവലിയാണ് തങ്ങളുടെ പ്രിയപ്പെട്ട സണ്ണിച്ചായനെ കാണാൻ കാത്തു നിന്നത്. വീട്ടുമുറ്റത്തും ഇടത് ഭാഗത്തുമായി വലിയ പന്തലിട്ടാണ് വീട്ടിലെത്തിയവർക്കായി സൗകര്യമൊരുക്കിയത്. വീട്ടിലെത്തിയ മൃതദേഹം അക്തതെ ഹാളിലേക്ക് പൊതുദർശനത്തിന് വയ്ക്കുകയായിരുന്നു. ഇവിടെയും കാണാനെത്തിയവർക്ക് വരി നിന്ന് അകത്തേക്ക് പ്രവേശിക്കേണ്ട് വന്നു. മണിക്കൂറുകൾ ക്യൂ നി്നനാണ് പലരും അകത്തേക്ക് പ്രവേശിച്ചത്.

ഇടയ്ക്ക് പെയ്ത മഴയിലും ജനങ്ങൾ ഒഴികിയെത്തി

മൃതദേഹം ആശുപത്രിയിലെ ചാപ്പലിൽ വെച്ചപ്പോൾ തന്നെ ഇരവിപേരൂരിലെ വീട്ടിലേക്കും ജനം ഒഴികിയെത്തി. കനത്ത ചൂടായിരുന്നു രാവിലെ മുതൽ എന്നാൽ ഇടയ്ക്ക് 12 മണിയോടെ അര മണിക്കൂർ നീണ്ട് നിന്ന മഴയെത്തി. വേനൽ ചൂടിന് അൽപ്പം ആശ്വാസമായെങ്കിലും മഴയെപ്പോലും അവഗണിച്ചും നാട്ടുകാർ ഇവിടേക്ക് ഒഴുകിയെത്തി. 2.30ന് ഐപിസി ആലീം പള്ളിയിലേക്ക് എടു്കകുമെന്ന അറിയിപ്പ് കിട്ടിയതിനാൽ തന്നെ മഴ ശമിക്കാൻ കാത്തു നിന്നാൽ മൃതശരീരം അവസാനമായി ഒന്നു കാണാൻ കഴിഞ്ഞില്ലെങ്കിലോ എന്നതുകൊണ്ടാണ് മഴയെ അവഗണിച്ചും എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.

വൈയ്യാഴികളും അവഗണിച്ച് നിരവധിപേർ

പരസഹായമില്ലാതെ നടക്കാനോ ഇരിക്കാനോ പോലും കഴിയാത്തവർ. വാഹനത്തിനുള്ളിൽ കയറാനും പരസഹായം വേണം. അത്തരക്കാർപോലും നിർബന്ധം പിടിച്ച് ഇവിടെയെത്തുകയായിരുന്നു. വയ്യാത്ത അവസ്ഥയിൽ അല്ലേ ഇപ്പോൾ ഉള്ളത് അത് സണ്ണിച്ചായന്റെ വീട്ടുകാർക്കും അറിയാമല്ലോ എന്ന് പറഞ്ഞ ് പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ മുത്തശ്ശന്റെ മറുപടി കണ്ണീരോടെയായിരുന്നുവെന്നും കുവൈറ്റിലുള്ളപ്പോൾ എന്നെ സഹായിച്ചതും ജീവിക്കാൻ പ്രേരിപ്പിച്ചതും അദ്ദേഹമാണെന്ന് പറഞ്ഞ് കൊണ്ട് ശാഠ്യം പിഠിക്കുകയായിരുന്നുവെന്നും ഒരു യുവാവ് പറഞ്ഞു.

നാടിനോടുള്ള ടൊയോട്ട സണ്ണിയുടെ അടങ്ങാത്ത സ്നേഹം

1960കളിൽ കപ്പലിലാണ് ടൊയോട്ട സണ്ണി ആദ്യമായി കുവൈറ്റിലെത്തിയത്. പിന്നീട് ഓരോ തവണ ജവിതത്തിൽ ഓരോ വിജയങ്ങൾ കീഴടക്കിയപ്പോഴും മനുഷ്യസ്നേഹമാണ് സണ്ണി ഉയർത്തി പിടിച്ചത്. നാട്ടിലെത്തുമ്പോഴെല്ലാം നാടിനായി എന്തെങ്കിലും ചെയ്യണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചതും. ജനപ്രതിന്ധികളുമായി തന്റെ ആശയങ്ങൾ പങ്കുവെയ്ക്കാനും അദ്ദേഹം മടിച്ചിരുന്നില്ല. കുമ്പനാട് ഗ്രാമത്തിന്റെ വികസനം എപ്പോഴും അദ്ദേഹം മനസ്സിൽ സൂക്ഷിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP