Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലക്ഷ്മിനായർക്കെതിരായ ജാതി അധിക്ഷേപ പരാതി പിൻവലിച്ച വിവേകിനെ എഐഎസ്എഫ് പുറത്താക്കി; ലോ അക്കാഡമി സമരത്തിന് തുടക്കമിട്ട യൂണിറ്റ് സെക്രട്ടറി പുറത്തുപോകുന്നത് വലിയ വിവാദം സൃഷ്ടിച്ച്; പരാതി പിൻവലിക്കാൻ വക്കീലിനെ ഏർപ്പാടാക്കിയത് കാനമെന്ന് വിവേക്

ലക്ഷ്മിനായർക്കെതിരായ ജാതി അധിക്ഷേപ പരാതി പിൻവലിച്ച വിവേകിനെ എഐഎസ്എഫ് പുറത്താക്കി; ലോ അക്കാഡമി സമരത്തിന് തുടക്കമിട്ട യൂണിറ്റ് സെക്രട്ടറി പുറത്തുപോകുന്നത് വലിയ വിവാദം സൃഷ്ടിച്ച്; പരാതി പിൻവലിക്കാൻ വക്കീലിനെ ഏർപ്പാടാക്കിയത് കാനമെന്ന് വിവേക്

തിരുവനന്തപുരം: ലോ അക്കാദമി മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെയുള്ള ജാതി അധിക്ഷേപ പരാതി പിൻവലിച്ച യൂണിറ്റ് സെക്രട്ടറി വിവേകിനെ എഐഎസ്എഫ് പുറത്താക്കി.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അറിവോടെയാണ് പരാതി പിൻവലിച്ചതെന്ന് വ്യക്തമാക്കിയതിനെ തുടർന്ന് വിവേകിനോട് പാർട്ടി വിശദീകരണം തേടിയിരുന്നു. ആരോപിച്ച യൂണിറ്റ് സെക്രട്ടറി വിവേകിനെ പാർട്ടി നേതൃത്വവുമായി ആലോചിച്ച ശേഷമാണ് പരാതി പിൻവലിച്ചതെന്ന് വിവേക് ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. വിവേകിന്റെ തീരുമാനം വ്യക്തിപരമാണെന്ന് ആയിരുന്നു സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ പ്രതികരണം. വിവേക് ലക്ഷ്മി നായരുടെ കസ്റ്റഡിയിലാണെന്ന് എഐഎസ്എഫ് നേതൃത്വം ആരോപിച്ചിരുന്നു.

കടുത്ത വഞ്ചന എല്ലാം എന്റെ തലയിൽ വെച്ചിട്ട് തടി തപ്പാൻ ചിലർ ശ്രമിക്കുന്നു എന്ന് വിവേക് ഫേസ്‌ബുക്കിൽ കുറിക്കുകയും ചെയ്തതോടെ വിഷയം വലിയ ചർച്ചയായിരിക്കുകയാണ്. ലോ അക്കാഡമി വിഷയത്തിൽ ആദ്യം സമരരംഗത്ത് എത്തുന്നത് വിവേകിന്റെ നേതൃത്വത്തിലായിരുന്നു എന്നും ശ്രദ്ധേയമാണ്. ഇപ്പോൾ വിവേകിനെതിരെ പാർട്ടി നടപടിയുണ്ടാവുന്നതോടെ വിഷയം ചർച്ചയായി.

കേസ് നടത്തുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ഒന്നും എഐഎസ്എഫ് നൽകിയില്ലെന്നും വിവേക് ആരോപിച്ചിട്ടുണ്ട്. ഇതിനാലാണ് കേസ് പിൻവലിക്കുന്നതെന്നാണ് വിവേക് ചൂണ്ടിക്കാട്ടുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോട് പരാതി പിൻവലിക്കുന്ന കാര്യം അറിയിച്ചു. കാനം രാജേന്ദ്രൻ ഏർപ്പെടുത്തിയ അഡ്വക്കേറ്റ് മുഖാന്തിരമാണ് കേസ് പിൻവലിച്ചത്. ഇക്കാര്യം എ.ഐ.എസ്.എഫ് നേതൃത്വത്തെയും അറിയിച്ചിരുന്നുവെന്നും വിവേക് മാധ്യമങ്ങളോട് പറഞ്ഞു. ഇത് വലിയ ചർച്ചയായതിന് പിന്നാലെയാണ് വിദ്യാർത്ഥി സംഘടന വിവേകിനോട് വിശദീകരണം തേടിയത്.

പരാതി പിൻവലിച്ചത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നും സമരം ചെയ്ത ഹോസ്റ്റൽ താമസക്കാരായ പെൺകുട്ടികൾ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിച്ചതും ഇക്കാര്യത്തിൽ പ്രേരണയായെന്നും വിവേക് പറയുന്നു. പരാതി പിൻവലിച്ച വിവേകിനോട് ഇക്കാര്യത്തിൽ വിശദീകരണം തേടുമെന്നായിരുന്നു നേരത്തെ എഐഎസ്എഫ് അവകാശപ്പെട്ടിരുന്നത്. പരാതി പിൻവലിച്ച വിവരം പാർട്ടി അറിഞ്ഞിട്ടില്ലെന്നും എഐഎസ്എഫ് നേതാക്കൾ പറഞ്ഞിരുന്നു.

ലക്ഷ്മിനായർക്കെതിരായ ജാതി അധിക്ഷേപ പരാതി പിൻവലിച്ചത് വിദ്യാഭ്യാസമന്ത്രിയുടെ മധ്യസ്ഥതയിൽ എടുത്ത ധാരണ പ്രകാരമാണെന്ന് വിവേക് വിജയഗിരി ഇന്നലെ രാവിലെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

സമരത്തിന്റെ അവസാനം വിദ്യാഭ്യാസമന്ത്രിയുടെ മധ്യസ്ഥതയിൽ എടുത്ത ധാരണപ്രകാരം സമരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന എല്ലാ പരാതികളും പിൻവലിക്കണമെന്ന് ഉണ്ടായിരുന്നു. ആ തീരുമാനം പാലിക്കുകയാണ് താൻ ചെയ്തതെന്നും അതുവഴി തന്റെ പ്രസ്ഥാനത്തിന്റെ അന്തസത്ത ഉയർത്തിപ്പിടിച്ചെന്നും വിവേക് ഫേസ്‌ബുക്കിൽ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP