Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൽകെജി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം: വനിതാ കമ്മീഷൻ അംഗം സ്‌കൂൾ സന്ദർശിച്ചു; പീഡന വിവരമറിഞ്ഞിട്ടും മാനേജ്‌മെന്റ് മറച്ചുവച്ചത് വീഴ്‌ച്ചയെന്ന് നുർബിന റഷീദ്

എൽകെജി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം: വനിതാ കമ്മീഷൻ അംഗം സ്‌കൂൾ സന്ദർശിച്ചു; പീഡന വിവരമറിഞ്ഞിട്ടും മാനേജ്‌മെന്റ് മറച്ചുവച്ചത് വീഴ്‌ച്ചയെന്ന് നുർബിന റഷീദ്

കോഴിക്കോട്: നാദാപുരത്ത് എൽകെജി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ വിവരങ്ങൾ ആരായാൻ വനിതാ കമ്മീഷൻ നുർബിന റഷീദ് ദാറുൽ ഹുദ സ്‌കൂളിൽ സന്ദർശിച്ചു. സ്‌കൂൾ സന്ദർശനത്തിന് ശേഷം അവർ പെൺകുട്ടിയുടെ വീട്ടിലെത്തി രക്ഷിതാക്കളുമായും കൂടിക്കാഴ്‌ച്ച നടത്തി. നൂർബിന റഷീദ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്‌പി പ്രജീഷ് തോട്ടത്തിലുമായും കേസ് സംബന്ധിച്ച വിവരങ്ങൾ ചർച്ച ചെയ്തു.

സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയോ സ്‌കൂൾ യൂണിഫോമിലോ കുട്ടിയുടെ മൊഴിയെടുക്കരുതെന്ന നിയമം ലംഘിച്ചാണ് രണ്ടുതവണയും പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയതെന്ന് നൂർബിന റഷീദ് പറഞ്ഞു. കേരള പൊലീസിന് ഫോക്‌സ ആക്ടിനെകുറിച്ച് ഒരറിവുമില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. പീഡനവിവരമറിഞ്ഞിട്ടും മാനേജ്‌മെന്റ് പരാതിയുമായി രംഗത്തെത്താതിരുന്നത് കടുത്തവീഴ്ചയാണെന്നും സ്‌കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന അഗതിമന്ദിരവുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്നും അവർ പറഞ്ഞു. ഫോക്‌സ നിയമം ലംഘിച്ച് മൊഴി രേഖപ്പെടുത്തിയ വിവരം സർക്കാരിനെ അറിയിക്കുമെന്നും നൂർബിന പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP