Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തെ പാക്കിസ്ഥാൻ എന്നു വിശേഷിപ്പിച്ച് ടൈംസ് നൗ ചാനൽ; അമിത് ഷായുടെ സന്ദർശനവും ബീഫ് പ്രതിഷേധവും മുതലാക്കി അർണാബിന്റെ ചാനലിന്റെ തോൽപ്പിക്കാനുള്ള ശ്രമം ടൈംസ് നൗവിനെ തിരിഞ്ഞുകൊത്തി; മലയാളികൾ പൊങ്കാലയിട്ടു തുടങ്ങിയതോടെ പാക്കിസ്ഥാൻ പരാമർശം പിൻവലിച്ചു തടിതപ്പി

കേരളത്തെ പാക്കിസ്ഥാൻ എന്നു വിശേഷിപ്പിച്ച് ടൈംസ് നൗ ചാനൽ; അമിത് ഷായുടെ സന്ദർശനവും ബീഫ് പ്രതിഷേധവും മുതലാക്കി അർണാബിന്റെ ചാനലിന്റെ തോൽപ്പിക്കാനുള്ള ശ്രമം ടൈംസ് നൗവിനെ തിരിഞ്ഞുകൊത്തി; മലയാളികൾ പൊങ്കാലയിട്ടു തുടങ്ങിയതോടെ പാക്കിസ്ഥാൻ പരാമർശം പിൻവലിച്ചു തടിതപ്പി

തിരുവനന്തപുരം: കേരളത്തെ പാക്കിസ്ഥാൻ എന്നു വിശേഷിപ്പിച്ച് ടൈംസ് നൗ ചാനൽ. ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ സന്ദർശനവും ബീഫ് വിഷയവും പരാമർശിച്ചുക്കൊണ്ടാണ് ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ചാനൽ കേരളത്തെ ഇങ്ങനെ വിശേഷിപ്പിച്ചത്. ചാനലിനെതിരേ സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധം ആളിക്കത്തി.

വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്കുള്ള വാർത്തയിലാണ് കേരളത്തെ അപമാനിക്കുന്ന ടാഗ് ലൈൻ ചാനൽ നല്കിയത്. അമിത് ഷാപോകുന്നത് 'ഇടിമുഴങ്ങുന്ന പാക്കിസ്ഥാനി'ലേക്കാണെന്നാണ് (Heads to thundery Pakistan) ടൈംസ് നൗ പറഞ്ഞത്.

ആനന്ദ് നരസിംഹൻ എന്ന അവതാരകനാണ് ഈ സമയം വാർത്ത അവതരിപ്പിച്ചത്. കശാപ്പ് നിരോധിച്ചതിനെ ബീഫ് നിരോധനമായി തെറ്റിദ്ധരിപ്പിച്ചത് കേരളത്തിലെ എൽ.ഡി.എഫും യു.ഡി.എഫുമാണെന്നും ഇതിന് ഹൈക്കോടതിയിൽ  നിന്ന് തിരിച്ചടി ലഭിച്ചുവെന്നും അവതാരകൻ പറഞ്ഞിരുന്നു.

രാവിലെ 9 മണിക്കുള്ള വാർത്താ ബുള്ളറ്റിനിലാണ് Heads to thundery Pakistan എന്ന ടാഗ്ലൈൻ പ്രത്യക്ഷപ്പെട്ടത്. ബിജെപിക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്ന ചാനലാണ് ടൈംസ് നൗ. ഇതിന്റെ ഭാഗമായാണ് കേരളത്തെ ഇത്തരത്തിൽ വിശേഷിപ്പിച്ചിരിക്കുന്നതുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ അർണബ് ഗോസ്വാമിയുടെ പുതിയ ചാനലായ റിപ്പബ്ലിക്ക് ടി.വിയുമായുള്ള മത്സരത്തിൽ ഒന്നാമതെത്താനാണ് ടൈംസ് നൗ ഒരു മുഴം നീട്ടിയെറിഞ്ഞത് എന്നും വിമർശനം ഉയർന്നിട്ടുണ്ട്.

വിവാദ മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമി മുമ്പു പ്രവർത്തിച്ചിരുന്ന ചാനലാണ് ടൈംസ് നൗ. അർണാബിന്റെ കാലത്ത് ബിജെപി, മോദി അനുകൂല നിലപാടുകൾക്കു ചാനൽ കുപ്രസിദ്ധിയാർജിച്ചിരുന്നു. ബിജെപി അനുകൂല നിലപാടുകളുടെ ഭാഗമായാണ് കേരളത്തെ ചാനൽ പാക്കിസ്ഥാൻ എന്നു വിശേഷിപ്പിച്ചതെന്നു വിലയിരുത്തപ്പെടുന്നു.

അതോടൊപ്പം ദേശീയ വികാരം ആളിക്കത്തിച്ച് അർബാബ് ഗോസ്വാമി ആരംഭിച്ച പുതിയ ചാനലായ റിപബ്ലിക് ടിവിയെ പിന്നിലാക്കാനുള്ള ശ്രമമാണ് ടൈംസ് നൗ നടത്തിയതെന്നും വിലയിരുത്തപ്പെടുന്നു. മെയ്‌ ആദ്യം തുടങ്ങിയ റിപബ്ലക് ടിവി ബിക് ബ്രേക്കിങ് ന്യൂസുകൾ നല്കി റേറ്റിംഗിൽ മുന്നിലെത്തിയിരുന്നു. ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂരിനെ പ്രതികൂട്ടിൽ നിർത്തുന്ന റിപ്പോർട്ടുകളടക്കമാണ് റിപബ്ലിക് ടിവി പുറത്തുവിട്ടത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം അരങ്ങേറി. ടൈംസ് നൗവിന്റെ പേജ് റിപ്പോർട്ട് ചെയ്യണമെന്നും ചാനൽ കേരളത്തോട് മാപ്പ് പറയണമെന്നും ആവശ്യം ഉയർന്നു. ചാനലിന്റെ ഫേസ്‌ബുക്ക് പേജിൽ മലയാളികൾ പൊങ്കാലയും ഇട്ടു തുടങ്ങി. തുടങ്ങിയിട്ടുണ്ട്. ApologiseTimesCow, ApologiseTimesNow എന്നീ ഹാഷ് ടാഗും പ്രതിഷേധത്തിന്റെ ഭാഗമായി ആരംഭിച്ചു.

എന്തായാലും ഉച്ചയ്ക്ക് ശേഷമുള്ള ബുള്ളറ്റിനുകളിൽ ഇക്കാര്യം ചാനൽ തിരുത്തിയിട്ടുണ്ട്. ഇടിമുഴങ്ങുന്ന കേരളത്തിലേക്ക് എന്നാണ് തിരുത്തിയെഴുതിയത്. ടൈംസ് ഓഫ് ഇന്ത്യയും ഇക്കണോമിക് ടൈംസും അടക്കമുള്ള പത്രങ്ങളുടെ ഉടമസ്ഥരായ ബെന്നറ്റ് കോൾമാൻ ആൻഡ് കമ്പനിയുടെ കീഴിലാണ് ടൈംസ് നൗ ചാനൽ പ്രവർത്തിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP