Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസി എക്സ്‌പ്രസ് ഹ്രസ്വചിത്ര മത്സരം; അപേക്ഷിക്കേണ്ട അവസാന തീയതി 30; സമ്മാനദാനം സിംഗപ്പൂരിൽ

പ്രവാസി എക്സ്‌പ്രസ് ഹ്രസ്വചിത്ര മത്സരം; അപേക്ഷിക്കേണ്ട അവസാന തീയതി 30; സമ്മാനദാനം സിംഗപ്പൂരിൽ

സിംഗപ്പൂർ: സിംഗപ്പൂർ പ്രവാസി എക്സ്‌പ്രസ്സ് ഹ്രസ്വചിത്ര മത്സരം നടത്തുന്നു. മലയാളി യവത്വത്തിന്റെ സർഗാത്മകതയെ സുവർണ്ണ ലിപികളിൽ ആലേഖനം ചെയ്യാൻ ഒരു സുവർണാവസരം നൽകുകയാണ് ഇതിന്റെ ലക്ഷ്യം.

മനുഷ്യത്വത്തിന്റെ, മാനുഷികതയുടെ, മനുഷ്യ ജീവിതത്തിന്റെ കഥകൾ പറയുന്ന 5-30 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഷോർട്ട്ഫിലിം തയ്യാറാക്കി അയയ്ക്കുകയാണ് വേണ്ടത് . ജീവിതത്തിന്റെ നേർ ചിത്രങ്ങളായ നിങ്ങളുടെ സൃക്ഷ്ടികൾ ഡോക്യുമെന്ററി, അനിമേഷൻ, ലൈവ് ആക്ഷൻ,കോമഡി ഡ്രാമ എന്നിങ്ങനെ ഏതു ഫോർമാറ്റിലും ആകാം. ക്യാമറയുടെ തരവും ഭാഷയും ഒരു മാനദണ്ഡമല്ല. സമ്മാന വിഭാഗങ്ങൾ : മികച്ച ചിത്രം: INR 25000, മികച്ച അഭിനേതാവ്: INR 25000. വിജയികൾക്ക് സിംഗപ്പൂരിൽ വെച്ചു നടക്കുന്ന കലാസാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പ്രവാസി എക്സ്‌പ്രസ് നൈറ്റിന്റെ വർണാഭമായ ചടങ്ങിൽ വെച്ചു സമ്മാനങ്ങൾ നൽകുന്നതാണ്.

സർഗാത്മകത, ആഖ്യാനത്തിലെ പുതുമ, ആവിഷ്‌കാര നൈപുണ്യം എന്നിവയായിരിക്കും വിധിനിർണ്ണയ മാനദണ്ഡങ്ങൾ. എൻട്രി ഫീസ് 1000രൂപയാണ്. ചിത്രങ്ങൾ സബ്മിറ്റ് ചെയ്യേണ്ട അവസാന തീയതി 30th ജൂൺ 2017..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP