Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

11 പേർ കൂടി എത്തിയതോടെ ദിനകരൻ ക്യാമ്പിൽ 21 എംഎൽഎമാർ; ശശികലയുടെ അനന്തിരവൻ പിടിമുറുക്കുമ്പോൾ അന്താളിച്ച് മുഖ്യമന്ത്രി പളനിസ്വാമി; അണ്ണാഡിഎംകെ വീണ്ടും പിളരാതിരിക്കാൻ അടിയന്തര യോഗം

11 പേർ കൂടി എത്തിയതോടെ ദിനകരൻ ക്യാമ്പിൽ 21 എംഎൽഎമാർ; ശശികലയുടെ അനന്തിരവൻ പിടിമുറുക്കുമ്പോൾ അന്താളിച്ച് മുഖ്യമന്ത്രി പളനിസ്വാമി; അണ്ണാഡിഎംകെ വീണ്ടും പിളരാതിരിക്കാൻ അടിയന്തര യോഗം

ചെന്നൈ: അണ്ണാ ഡിഎംകെയിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടി ടി.ടി.വി. ദിനകരന് പിന്തുണയുമായി പതിനൊന്ന് എംഎൽഎമാർ കൂടി രംഗത്തെത്തി. ഇതോടെ ദിനകരന് പിന്തുണ നൽകുന്നവരുടെ എണ്ണം 21 ആയി ഉയർന്നു. വീണ്ടും പ്രതിസന്ധി ഉയർന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമി എംഎൽഎമാരുമായി അടിയന്തര ചർച്ച നടത്തി.

നോർത്ത് മധുര എംഎൽഎ രാജൻ ചെല്ലപ്പ, പരമകുടി എംഎൽഎ മുത്തയ്യ എന്നിവരടക്കം പതിനൊന്ന് പേരാണ് ദിനകരന് പിന്തുണ പ്രഖ്യാപിച്ചെത്തിയത്. പിന്തുണ നൽകുന്ന എംഎൽഎമാരുടെ എണ്ണം 21 ആയി ഉയർന്നതോടെ അണ്ണാ ഡിഎംകെയിലെ സ്വാധീന ശക്തിയായി ദിനകരൻ മാറി.

101 എംഎൽഎമാർ മാത്രമാണ് നിലവിൽ പളനിസാമിക്കൊപ്പം ഉള്ളത്. കേവല ഭൂരിപക്ഷത്തിന് 116 പേരുടെ പിന്തുണ വേണമെന്നിരിക്കെയാണ് ദിനകരന്റെ സ്വാധീനം നിർണായകമാകുന്നത്.

ഡിഎംകെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം അവതരിപ്പിച്ച് ആറുമാസം തികയാത്തതിനാൽ തൽക്കാലം സർക്കാർ സുരക്ഷിതമാണെങ്കിലും എംഎൽഎമാർ നിലപാടു മാറ്റുന്നത് പളനിസാമി വിഭാഗത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഈ സാഹചര്യത്തിലാണ് എംഎൽഎമാരെ നേരിട്ടുകണ്ട് കൂടെ നിൽക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP