Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡിജിസിഎ ഉദ്യോഗസ്ഥർക്കെതിരേ വാട്‌സാപ്പിലൂടെ അപകീർത്തി സന്ദേശങ്ങൾ പ്രചരിപ്പിച്ച 34 പൈലറ്റുമാർക്ക് സസ്‌പെൻഷൻ; ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കു നേർക്കും അധിക്ഷേപം; നടപടി നേരിട്ടത്, ജെറ്റ് എയർവേസ്, സ്‌പൈസ് ജെറ്റ്, ഗോ എയർ, ഇൻഡിഗോ പൈലറ്റുമാർ

ഡിജിസിഎ ഉദ്യോഗസ്ഥർക്കെതിരേ വാട്‌സാപ്പിലൂടെ അപകീർത്തി സന്ദേശങ്ങൾ പ്രചരിപ്പിച്ച 34 പൈലറ്റുമാർക്ക് സസ്‌പെൻഷൻ; ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കു നേർക്കും അധിക്ഷേപം; നടപടി നേരിട്ടത്, ജെറ്റ് എയർവേസ്, സ്‌പൈസ് ജെറ്റ്, ഗോ എയർ, ഇൻഡിഗോ പൈലറ്റുമാർ

ന്യൂഡൽഹി: ഡയറക്ടർ ജനറൽ ഓഫ് സിവിൽ എവിയേൻ (ഡിജിസിഎ) ഉദ്യോഗസ്ഥർക്കെതിരെ മോശം സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് 34 പൈലറ്റുമാരെ സസ്പെൻഡ് ചെയ്തു. ജെറ്റ് എയർവേസ്, സ്പൈസ്ജെറ്റ്, ഗോ എയർ, ഇൻഡിഗോ എന്നീ വിമാനക്കമ്പനികളുടെ പൈലറ്റുമാരാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. 

ഡിജിസിഎ ഉദ്യോഗസ്ഥർക്കെതിരെ വാട്ട്സ് ആപ്പ് വഴിയാണ് ഇവർ അപകീർത്തിപരമായ വിവരങ്ങൾ പ്രചരിപ്പിച്ചത്. ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ വരെ ലക്ഷയമിട്ടുള്ള പരാമർശങ്ങൾ അടങ്ങിയവയായിരുന്നു വാട്ട്സ് ആപ്പ് സന്ദേശങ്ങൾ.

സഹപ്രവർത്തകരിൽ ചിലരെ ഡ്യൂട്ടിയിൽ നിന്ന് ഓഴിവാക്കിയതിലുള്ള പ്രതിഷേധമാണ് വാട്ട്സ് ആപ്പ് വഴിയുള്ള അധിക്ഷേപത്തിലേക്ക് നയിച്ചത്. ഇവർ പ്രചരിപ്പിച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ സഹിതം ഡിജിസിഎ നൽകിയ പരാതിയെ തുടർന്ന് ഇവരെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

ജെറ്റ് എയർവേയ്സിന്റെ പത്ത് പൈലറ്റുമാരോട് പറക്കൽ ജോലികളിൽ നിന്ന് മാറി നിൽക്കാൻ ഡിജിസിഎ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്. ജി.സി.ഡി.എയ്ക്ക് നൽകിയ കുറിപ്പിൽ ഉന്നതോദ്യോഗസ്ഥന്റെ ഔദ്യോഗികപദവി എഴുതിത്ത്തെറ്റിച്ചതിനെ തുടർന്നാണ് ഇവരോട് മാറിനിൽക്കാൻ ഡിജിസിഎ ആവശ്യപ്പെട്ടത്. പൈലറ്റുമാർ ജോലി ഉപേക്ഷിക്കുമ്പോൾ നൽകേണ്ട നോട്ടിസ് കാലാവധി ഒരുവർഷമാക്കി ഉയർത്തുന്നതിനെ എതിർത്ത കുറിപ്പിലാണ് പൈലറ്റുമാർക്ക് 'തെറ്റു പറ്റിയത്'.

ഒരു 'സ്ഥാനം' പോലും കൃത്യമായി എഴുതാൻ കഴിയാത്തവരുടെ ജാഗ്രതയും മാനസികാവസ്ഥയും പരിശോധിക്കേണ്ടതുണ്ടെന്നും അച്ചടക്കനടപടി നേരിടുന്ന പൈലറ്റുമാർ ഡിജിസിഎ ആസ്ഥാനത്ത് ഇന്ന് ഹാജരാകണമെന്നും ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് വാട്ട്സ് ആപ്പ് സന്ദേശങ്ങൾ പ്രചരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP