Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാഹുബലി നായിക കുടുംബാംഗങ്ങൾക്കൊപ്പം ജന്മനാട്ടിലെ ക്ഷേത്രത്തിലെത്തി തൊഴുതു; കാസർഗോഡ് പുത്തൂർ ക്ഷേത്രത്തിലെത്തിൽ അനുഷ്‌ക ഷെട്ടി എത്തിയത് നേർന്ന വഴിപാട് പൂർത്തിയാക്കാൻ; ഫോട്ടോകൾ കാണാം

ബാഹുബലി നായിക കുടുംബാംഗങ്ങൾക്കൊപ്പം ജന്മനാട്ടിലെ ക്ഷേത്രത്തിലെത്തി തൊഴുതു; കാസർഗോഡ് പുത്തൂർ ക്ഷേത്രത്തിലെത്തിൽ അനുഷ്‌ക ഷെട്ടി എത്തിയത് നേർന്ന വഴിപാട് പൂർത്തിയാക്കാൻ; ഫോട്ടോകൾ കാണാം

ബാഹുബലി നായിക കുടുംബാംഗങ്ങൾക്കൊപ്പം തന്റെ ജന്മനാട്ടിലെ ക്ഷേത്രത്തിലെത്തി തൊഴുത് മടങ്ങി. കാസർകോഡ് പുത്തൂർ മഹാലിംഗേശ്വര ക്ഷേത്രത്തിൽ ആണ് അനുഷ്‌ക ഷെട്ടിയും കുടുംബവും ദർശനം നടത്താനായി എത്തിയത്. കുടുംബത്തോടൊപ്പം ക്ഷേത്രത്തിൽ എത്തിയ അനുഷ്‌ക പ്രത്യേക പൂജകൾ നടത്തി.. പുത്തൂർ സ്വദേശിനിയാണ് അനുഷ്‌ക. ബാഹുബലിയുടെ മഹാവിജയത്തിനു ശേഷം ആദ്യമായാണു താരം ജന്മനാട്ടിൽ എത്തുന്നത്.

ജന്മനാട്ടിലെ ക്ഷേത്രത്തിൽ എത്തി തൊഴാമെന്ന് അനുഷ്‌ക വഴിപാട് നടത്തിരുന്നു. ഈ വഴിപാട് പൂർത്തിയാക്കാനാണ് നടി എത്തിയത്. കഴിഞ്ഞ ദിവസം അനുഷ്‌ക ഷൊർണൂർ കുളപ്പുള്ളിയിലെ ആയുർവേദ കടയിൽ എത്തി നാട്ടുകാരെ ഞെട്ടിച്ചിരുന്നു. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയിലെ നായിക താരജാഡകളില്ലാതെ ഒരു ചെറിയ കടയിൽ എത്തിയതു കണ്ട് നാട്ടുകാർ അത്ഭുതപ്പെട്ടിരുന്നു.

തെലുങ്ക് സിനിമയായ ഭാഗ്മതിയുടെ ചിത്രീകരണത്തിനിടെ പൊള്ളാച്ചിയിൽനിന്നാണ് ഉണ്ണിയും അനുഷ്‌കയും ഒറ്റപ്പാലത്തെത്തിയത്. ഇതിനിടെ സുഹൃത്തിന്റെ ആയുർവേദ കടയെക്കുറിച്ച് ഉണ്ണി, അനുഷ്‌കയോടു പറഞ്ഞു. അൻഷാദ് അലിയെന്ന സുഹൃത്ത് സ്വന്തമായി നിർമ്മിക്കുന്ന എണ്ണയെക്കുറിച്ചും ഫെയ്സ് പായ്ക്കിനെക്കുറിച്ചും പറഞ്ഞപ്പോൾ അനുഷ്‌ക ആയുർവേദ കടയിൽ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP