Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജയലളിതയുടെ വസതിക്ക് അവകാശമുന്നയിച്ച് കയറിപ്പറ്റാൻ മരുമകൾ ദീപ ജയകുമാർ; തടഞ്ഞ് ചിന്നമ്മയുടെ ടീമും സുരക്ഷാ ഉദ്യോഗസ്ഥരും; ധർണയിരുന്ന് ദീപയുടെ പ്രതിഷേധം കൊഴുത്തതോടെ പ്രദേശത്ത് സംഘർഷാവസ്ഥ

ജയലളിതയുടെ വസതിക്ക് അവകാശമുന്നയിച്ച് കയറിപ്പറ്റാൻ മരുമകൾ ദീപ ജയകുമാർ; തടഞ്ഞ് ചിന്നമ്മയുടെ ടീമും സുരക്ഷാ ഉദ്യോഗസ്ഥരും; ധർണയിരുന്ന് ദീപയുടെ പ്രതിഷേധം കൊഴുത്തതോടെ പ്രദേശത്ത് സംഘർഷാവസ്ഥ

ചെന്നൈ: ഏറെക്കാലം തമിഴകം ഭരിച്ച പുരട്ചി തലൈവി ജയലളിതയുടെ ഔദ്യോഗിക വസതിയായിരുന്ന പോയ്‌സ ഗാർഡനുമേൽ അവകാശവാദം ഉന്നയിച്ച് മരുമകൾ ദീപ എത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ. ജയയുടെ സഹോദരപുത്രി ദീപ ജയകുമാർ പോയസ് ഗാർഡനു മുന്നിൽ വാഹനം നിറുത്തി അകത്തേക്കു കയറാൻ ശ്രമിച്ചതോടെയാണ് ഇന്ന് സംഘർഷം ഉണ്ടായത്. ദീപയെ വസതിയിൽ കാവലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും ടിടിവി ദിനകരന്റെ അനുയായികളും ശശികലയുടെ ഗുണ്ടകളും ചേർന്ന് തടഞ്ഞതോടെയാണ് സംഘർഷം. ഇതോടെ ദീപ വസതിക്കുമുന്നിൽ ധർണ നടത്തി. സ്ഥലത്തു സംഘർഷാവസ്ഥ തുടരുകയാണ്.

ജയലളിതയുടെ സഹോദരപുത്രി ദീപ ആദ്യമായാണു പോയസ് ഗാർഡനിലെത്തുന്നത്. സഹോദരൻ ദീപക് വിളിച്ചാണു വന്നതെന്നു ദീപ പറഞ്ഞു. ശശികല വിഭാഗത്തോടൊപ്പം ചേർന്ന് ചേർന്നു സഹോദരൻ ചതിച്ചെന്നും ദീപ ആരോപിച്ചു. രണ്ടരമണിക്കൂർ ദീപ പോയസ് ഗാർഡനിൽ ചെലവഴിച്ചു. വീട്ടിലുണ്ടായിരുന്നതു ഗുണ്ടകളും ജീവനക്കാരും മാത്രമായിരുന്നു. അതിനാൽ സഹോദരൻ ക്ഷണിച്ചുവെന്ന വാദം വിലപ്പോയില്ല.
ഇതിനിടെ ടിടിവി ദിനകരന്റെ അനുയായികൾ ദീപയ്‌ക്കെതിരെ രംഗത്തെത്തി.

പോയസ് ഗാർഡനിൽനിന്നു ദീപ മടങ്ങിപ്പോകണം എന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ സഹോദരൻ ദീപക് ക്ഷണിച്ചിട്ടാണു താൻ വന്നതെന്നും തനിക്കാണ് ഇവിടെ അവകാശമെന്നും ദീപ വാദിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുമായി കടുത്ത വാദപ്രതിവാദങ്ങളും ദീപ നടത്തി. സംഘർഷാവസ്ഥ കണക്കിലെടുത്തു പൊലീസ് സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. ദീപ തിരിച്ചുപോയിട്ടും പ്രശ്‌നങ്ങൾ അവസാനിച്ചിട്ടില്ല.

നിലവിൽ, പോയസ് ഗാർഡൻ ആരുടെ നിയന്ത്രണത്തിലാണെന്നു വ്യക്തമല്ലാത്ത സാഹചര്യം മുതലെടുത്താണ് അവകാശമുന്നയിച്ചു ദീപ രംഗത്തുവന്നതെന്നാണ് വിവരം. ജയലളിതയുടെ മരണശേഷമാണ് അവരുടെ പാരമ്പര്യം അവകാശപ്പെട്ടു ദീപ പൊതുവേദിയിലെത്തിയത്.

എംജിആർ അമ്മ ദീപ പേരവെ എന്ന പേരിൽ ദീപ പുതിയ സംഘടനയും പ്രഖ്യാപിച്ചു. ദീപ ജയകുമാറിന്റെ ഭർത്താവ് കെ.മാധവനും പുതിയ രാഷ്ട്രീയ പാർട്ടിയുണ്ടാക്കി; എംജിആർ ജയലളിത ഡിഎംകെ. ഇത്തരത്തിൽ ജയയുടെ സ്വത്തിന് കടിപിടികൂടുന്ന നിലയിലേക്കാണ് ശശികലയുടെ നേതൃത്വത്തിലുള്ള മന്നാർഗുഡി മാഫിയയും ബന്ധുക്കളും എത്തുന്നത്.

അണ്ണാഡിഎംകെ ഭരിക്കുമ്പോൾ തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ മുഖംതെളിയുന്ന കണ്ണാടിയായിരുന്നു പോയസ് ഗാർഡൻ. സംസ്ഥാനത്തുണ്ടാകുന്ന ഓരോ ഇലയനക്കത്തിന്റെയും പ്രതിഫലനങ്ങൾ ആദ്യം ദൃശ്യമാകുന്നതു അണികളുടെ അമ്മതാമസിച്ചിരുന്ന കൂറ്റൻ ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന ഈ തെരുവിലായിരുന്നു. പുരട്ചിതലൈവിക്കായി ആയിരങ്ങൾ ആർത്തുവിളിച്ചിരുന്ന ഇടമായിരുന്നു ഇവിടം.

ജയലളിതയ്‌ക്കൊപ്പം തമിഴ് രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണു പോയസ് ഗാർഡനും. 1967-ൽ അമ്മ സന്ധ്യ 1.32 ലക്ഷം രൂപയ്ക്കു വാങ്ങിയ വീടിന്റെ ഇപ്പോഴത്തെ വില 90 കോടിയാണെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP