Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർഷക പ്രക്ഷോഭത്തെ തുടർന്ന് ആരംഭിച്ച നിരാഹാര സമരം 28 മണിക്കൂറിനകം അവസാനിപ്പിച്ച് ശിവരാജ് സിംഹ് ചൗഹാൻ; വെടിവെയ്പിൽ മരിച്ച കർഷകരുടെ കുടുംബം സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

കർഷക പ്രക്ഷോഭത്തെ തുടർന്ന് ആരംഭിച്ച നിരാഹാര സമരം 28 മണിക്കൂറിനകം അവസാനിപ്പിച്ച് ശിവരാജ് സിംഹ് ചൗഹാൻ; വെടിവെയ്പിൽ മരിച്ച കർഷകരുടെ കുടുംബം സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: മധ്യപ്രദേശിൽ പൊലീസ് വെടിവെയ്‌പ്പിൽ ആറ് കർഷകർ കൊല്ലപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്തു സമാധാനം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിച്ചു. കരിക്കിൻ വെള്ളം കുടിച്ചാണ് മധ്യപ്രദേശ് മുഖ്യമന്ത്രി 28 മണിക്കൂർ നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചത്. കർഷക സംഘർഷത്തിൽ അയവ് വന്ന സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെടിവെപ്പിൽ മരിച്ച കർഷകരുടെ കുടുംബങ്ങൾ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

സംസ്ഥാനത്തെ സംഘാർഷവസ്ഥ ഇല്ലാതാകുന്നതുവരെ താൻ നിരാഹാര സമരം തുടരുമെന്നായിരുന്നു ശിവരാജ് സിങ് ചൗഹാൻ പറഞ്ഞത്. ഇതിനു പിന്നാലെയാണ് നിരാഹാര സമരം ഒരു ദിവസം പിന്നിടുന്നതിനു മുൻപ് ബിജെപി മുഖ്യമന്ത്രി അവസാനിപ്പിക്കുന്നത്

ശനിയാഴ്‌ച്ച ശിവരാജ് സിങ് ചൗഹാനുമായി കൂടിക്കാഴ്‌ച്ച നടത്തിയ കർഷകർക്ക് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. ലാഭകരമായ വിലയ്ക്ക് കാർഷിക ഉത്പന്നങ്ങൾ കർഷകരിൽ നിന്ന് സർക്കാർ ഏറ്റെടുക്കും, വായ്പയുടെ പലിശ ഇളവ് ചെയ്യും എന്നിവയാണ് ചൗഹാൻ നൽകിയ ഉറപ്പ്. താനുമൊരു കർഷകനായിരുന്നു അതുകൊണ്ട് തന്നെ അവരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ സാധിക്കുമെന്നും ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.

കാർഷിക കടശ്വാസ പദ്ധതികൾ പ്രഖ്യാപിക്കണം, കാർഷിക ഉത്പന്നങ്ങൾ ന്യായവില ലഭിക്കണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ കർഷക സമരത്തിനു നേരെയുള്ള വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി മധ്യപ്രദേശിൽ സംഘർഷാവസ്ഥ നില നിൽക്കുകയാണ്. ബിജെപി സർക്കാരിന്റെ പൊലീസ് കർഷകർക്കു നേരെ വെടിയുതിർത്തിട്ട് സമാധാനം പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രി നടത്തുന്ന നിരാഹാര സമരം നാടകമാണെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP