Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ത്രിവർണപതാക ധരിച്ച മാനിക്യൂനിൽ മോദിയുടെ തലവെട്ടിച്ചേർത്ത് എൻസിസി അദ്ധ്യാപകൻ; ദേശീയ പതാകയെയും പ്രധാനമന്ത്രിയെയും ഒരുപോലെ അപമാനിക്കുന്ന ചിത്രം പ്രചരിപ്പിക്കുന്നത് എൻസിസി അദ്ധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെ; അഡ്‌മിൻ കർശന താക്കീതു നല്കിയിട്ടും ഖേദപ്രകടനമില്ല

ത്രിവർണപതാക ധരിച്ച മാനിക്യൂനിൽ മോദിയുടെ തലവെട്ടിച്ചേർത്ത് എൻസിസി അദ്ധ്യാപകൻ; ദേശീയ പതാകയെയും പ്രധാനമന്ത്രിയെയും ഒരുപോലെ അപമാനിക്കുന്ന ചിത്രം പ്രചരിപ്പിക്കുന്നത് എൻസിസി അദ്ധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെ; അഡ്‌മിൻ കർശന താക്കീതു നല്കിയിട്ടും ഖേദപ്രകടനമില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദേശീയപതാകയെയും അപമാനിച്ചുകൊണ്ടുള്ള സന്ദേശം വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിക്കുന്നു. എൻസിസി അദ്ധ്യാപകരുടെ ഗ്രൂപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. ത്രിവർണപതാകയുടെ നിറത്തിലുള്ള ഡ്രെസ് ധരിപ്പിച്ചിരിക്കുന്ന മാനിക്യൂനിൽ മോദിയുടെ തലവെട്ടിച്ചേർത്തിരിക്കുന്ന ചിത്രമാണിത്.

വിദ്യാർത്ഥികളിൽ ദേശസ്നേഹവും അച്ഛടക്കവും വളർത്താൻ ലക്ഷ്യമിടുന്ന നാഷണൽ കേഡറ്റ്സ് കോർപ്സി(എൻസിസി)ലെ പരിശീലകരുടെ സംഘടനയായ എഎൻഒ( അസ്സോസിയേറ്റ് എൻസിസി ഓഫീസേഴ്സ്)യുടെ കേരളാ, ലക്ഷദ്വീപ് വാട്സാപ്പ് ഗ്രൂപ്പിലാണ് ഈ വികല ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടത്. ഫോൺ നമ്പറിന്റെ ഉടമസ്ഥനെ തിരിച്ചറിയാൻ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ട്രൂ കോളർ ഉപയോഗിച്ചുള്ള പരിശോധനയിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് സെയ്ദാലി എന്നയാളുടെ പേരിൽനിന്നാണെന്നു കണ്ടെത്തിയിട്ടുണ്ട്.

സെയ്ദാലി എന്നുതന്നെയാണോ ഇയാളുടെ യഥാർത്ഥ പേരെന്നു വ്യക്തമല്ല. പക്ഷേ, എൻസിസി കേഡറ്റുകൾക്കു പരിശീലനം നല്കുന്ന എഎൻഒമാർ മാത്രമാണ് ഈ വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ. അതുകൊണ്ടുതന്നെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് ഒരു എഎൻഒ തന്നെയാണെന്നു വ്യക്തമാകുന്നു. ഇത്തരമൊരു ചിത്രം പോസ്റ്റ് ചെയ്തതിൽ ഗ്രൂപ്പ് അഡ്‌മിൻ കർശനമായ താക്കീതു നല്കുകയുണ്ടായി. എന്നാൽ പോസ്റ്റ് ചെയ്തയാളുടെ ഭാഗത്തുനിന്ന് ഒരുവിധ ഖേദപ്രകടനവും ഉണ്ടായിട്ടില്ല.

വാട്സാപ്പിൽ പ്രചരിക്കുന്ന ചിത്രം ഒരേ സമയം ദേശീയപതാകയെയും ഇന്ത്യൻ പ്രധാനമന്ത്രിയെയും അപമാനിക്കുന്നതാണെന്ന ആക്ഷേപം ശക്തമാണ്. തുണിക്കടകളിൽ വസ്ത്രങ്ങൾ പ്രദർശിപ്പിക്കാൻ ഉപയോഗിക്കുന്ന മാനിക്യൂനിന്റെ ചിത്രത്തിലാണ് മോദിയുടെ തല വെട്ടിച്ചേർത്തിരിക്കുന്നത്. മാനിക്യൂനിൽ ധരിപ്പിച്ചിരിക്കുന്നത് ത്രിവർണപതാകയുടെ നിറത്തിലുള്ള വസ്ത്രമാണ്. തലമുടിയും ത്രിവർണ നിറത്തിലാണുള്ളത്. ഒരു വസ്ത്രക്കടയിൽ ഇരിക്കുന്ന മാനിക്യൂനിന്റെ ചിത്രം ഫോണ്ടോഷോപ്പിൽ എഡിറ്റ് ചെയ്തു മോദിയുടെ തല വെട്ടിച്ചേർക്കുകയായിരുന്നുവെന്നു കരുതുന്നു. തുണിക്കടയിലെ ജീവനക്കാരനെയും ചിത്രത്തിൽ കാണാം.

വിദ്യാർത്ഥികളിൽ രാജ്യസ്നേഹത്തിന്റെയും അച്ചടക്കത്തിന്റെയും വിത്തുപാകി ഉത്തരവാദിത്തമുള്ള യുവജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് എൻസിസി. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലാണ് എൻസിസി പ്രവർത്തിക്കുന്നത്. വിദ്യാലയങ്ങളിലെ അദ്ധ്യാപകർ മൂന്നു മാസത്തെ കഠിനമായ സൈനിക പരിശീലനം പൂർത്തിയാക്കിയശേഷമാണ് എൻസിസി കേഡറ്റുകളെ പരിശീലിപ്പിക്കാൻ നിയോഗിക്കപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP